/indian-express-malayalam/media/media_files/2025/08/25/samay-raina-2025-08-25-14-54-54.jpg)
സമയ് റെയ്ന
ഡൽഹി: ഭിന്നശേഷിക്കാരെ പരിഹസിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സമയ് റെയ്‌ന അടക്കമുള്ള സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാരെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇവർ ക്ഷമാപണം നടത്തണമെന്നും സുപ്രീം കോടതി തിങ്കളാഴ്ച നിർദ്ദേശിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
Also Read: ദർഷിതയെ കൊന്നത് അതിക്രൂരമായി; വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചു, മുഖം ഇടിച്ച് വികൃതമാക്കി
മറ്റു വിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യമോ ആവിഷ്കാര സ്വാതന്ത്ര്യമോ അല്ലെന്ന് കോടതി വ്യക്തമാക്കി. ഭിന്നശേഷിക്കാരെയും സ്ത്രീകളെയും കുട്ടികളെയും മുതിർന്ന പൗരന്മാരെയും അപമാനിക്കുന്നതും പരിഹസിക്കുന്നതുമായ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ സോഷ്യൽ മീഡിയയ്ക്കായി മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
Also Read: സ്ത്രീധനത്തിന്റെ പേരിൽ ക്രൂരകൊലപാതകം; യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു
മാർഗ്ഗനിർദ്ദേശങ്ങൾ എതിർപ്പിന്റെ പ്രതികരണമായിരിക്കരുതെന്നും എല്ലാ പങ്കാളികളുടെയും കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്ന വിശാലമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സമയ് റെയ്‌ന, വിപുൻ ഗോയൽ, ബൽരാജ് പരംജീത് സിംഗ് ഘായ്, സോണാലി തക്കർ, നിഷാന്ത് ജഗദീഷ് തൻവാർ എന്നിവർക്കെതിരെ എസ്‌എംഎ ക്യൂർ ഫൗണ്ടേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സമാന കുറ്റം ആവർത്തിച്ചാൽ പിഴ ചുമത്തുമെന്നും കോടതി വ്യക്തമാക്കി.
Read More: രാഹുൽ മാങ്കൂട്ടത്തിലിന് സസ്പെൻഷൻ; രാജിയില്ല, എംഎൽഎ ആയി തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.