scorecardresearch

ആര്യൻ ഖാന്റെ സീരീസിനെതിരായ മാനനഷ്ടക്കേസ്; ഐആർഎസ് ഉദ്യോഗസ്ഥന്റെ ഹർജിയിൽ ചോദ്യം ഉന്നയിച്ച് കോടതി

ആര്യൻ ഖാൻ സംവിധാനം ചെയ്ത 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' എന്ന നെറ്റ്ഫ്ളിക്സ് സീരീസിനെതിരെയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്

ആര്യൻ ഖാൻ സംവിധാനം ചെയ്ത 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' എന്ന നെറ്റ്ഫ്ളിക്സ് സീരീസിനെതിരെയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്

author-image
WebDesk
New Update
Aryan Khan

ചിത്രം: ഇൻസ്റ്റഗ്രാം

ഡൽഹി: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' എന്ന നെറ്റ്ഫ്ളിക്സ് സീരീസിനെതിരായ മാനനഷ്ടക്കേസിന്റെ നിലനിൽപ്പിൽ ഡൽഹി ഹൈക്കോടതി ചോദ്യം ഉന്നയിച്ചു. ഡൽഹിയുമായി ബന്ധപ്പെട്ട് കേസ് മുന്നോട്ടു കൊണ്ടുപോകാനുള്ള കാരണമുണ്ടോ എന്ന് ജസ്റ്റിസ് പുരുഷീന്ദ്ര കൗരവ് ഹർജിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.

Advertisment

ഡല്‍ഹി കോടതിയുടെ അധികാരപരിധിയില്‍ ഹര്‍ജി നിലനില്‍ക്കാന്‍ ആവശ്യമായ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഹർജിയിൽ ഭേദഗതി വരുത്താനും കോടതി നിർദേശിച്ചു. പരമ്പര ഡൽഹിയിലെ കാഴ്ചക്കാരും കാണുന്നുണ്ടെന്നും ഇത് ഹർജിക്കാരന് നാണക്കേടുണ്ടാക്കിയെന്നുമാണ് മറുപടിയായി ഐആർഎസ് ഉദ്യോഗസ്ഥനായ സമീർ വാങ്കഡെയുടെ അഭിഭാഷകൻ പറഞ്ഞത്. 

Also Read: ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ മാനനഷ്ടക്കേസ്; കോടതിയെ സമീപിച്ച് ആര്യനെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥൻ

വെബ് സീരീസിൽ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള തെറ്റായതും, ദുരുദ്ദേശ്യപരവും, അപകീര്‍ത്തികരവുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നാണ് വാംഖഡെയുടെ ആരോപണം. കൂടാതെ, തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളിംഗും അപമാനകരമായ പരാമര്‍ശങ്ങളും ഉണ്ടായെന്നും, അവയില്‍ ചിലത് 13 ലക്ഷത്തിലധികം പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

Advertisment

സീരീസിൽ, മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വാങ്കഡെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 2021-ൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) മുംബൈ സോണൽ ഡയറക്ടറായിരിക്കെ ആര്യൻ ഖാനെ അറസ്റ്റു ചെയ്ത് ശ്രദ്ധനേടിയ ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ.

Also Read: ആര്യൻ ഖാൻ്റെ സീരീസിൽ അമൃത സുരേഷിന് എന്ത് റോൾ? രഹസ്യം വെളിപ്പെടുത്തി ഗായിക

നെറ്റ്ഫ്ലിക്സ്, എക്സ് കോർപ്പ്, ഗൂഗിൾ എൽഎൽസി, മെറ്റ, ആർ‌പി‌ജി ലൈഫ്‌സ്റ്റൈൽ മീഡിയ, ജോൺ ഡൂസ് എന്നിവർക്കെതിരെയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ആര്യൻ ഖാന്റെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് പരമ്പരയിലുള്ള പരാമർശങ്ങളെയും ഹർജിയിൽ സമീർ വാങ്കഡെ എതിർത്തിരുന്നു.

Read More: ലഡാക്കിന്റെ സംസ്ഥാന പദവി; ചർച്ചകൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ, തീരുമാനം സംഘർഷത്തിന് പിന്നാലെ

Defamation Case Bollywood Aryan Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: