scorecardresearch

'സംസ്ഥാന സർക്കാരിനെ വിമർശിക്കാൻ യോഗ്യനല്ല'; മോദിക്കെതിരെ രേവന്ത് റെഡ്ഡി

തെലങ്കാനയെക്കുറിച്ച് ഒരക്ഷരം പോലും പറയാൻ അവകാശം പ്രധാന മന്ത്രിക്കില്ലെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

തെലങ്കാനയെക്കുറിച്ച് ഒരക്ഷരം പോലും പറയാൻ അവകാശം പ്രധാന മന്ത്രിക്കില്ലെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

author-image
WebDesk
New Update
Telangana election | Revanth Reddy

മോദി തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് റെഡ്ഡിയുടെ മറുപടി

ഹൈദരാബാദ്: സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യോഗ്യതയില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മോദി തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് റെഡ്ഡിയുടെ മറുപടി. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഡേ ഭായ് എന്ന് വിശേഷിപ്പിച്ച രേവന്ത് റെഡ്ഡി, സംസ്ഥാനത്ത് കോൺഗ്രസിനെ ലക്ഷ്യം വച്ചതോടെയാണ് പ്രകോപിതനായത്. 

Advertisment

കോൺഗ്രസും ബിആർഎസും ചേർന്ന് തെലങ്കാനയിലെ വികസനത്തിന്റെ എല്ലാ സ്വപ്നങ്ങളും തകർത്തു. ഇപ്പോൾ,തെലങ്കാനയിൽ കോൺഗ്രസിന്റെ പിടി മുറുകി എന്നതാണ് ബുദ്ധിമുട്ട്. ആദ്യം, ബിആർഎസിന്റെ കൊള്ള, ഇപ്പോൾ കോൺഗ്രസിന്രെ ദുഷിച്ച കണ്ണ്. കിണറ്റിൽ നിന്ന് കുഴിയിൽ വീഴുന്നത് പോലെയാണ്. കോൺഗ്രസിന് സംസ്ഥാനം മുഴുവൻ നശിപ്പിക്കാൻ അഞ്ച് വർഷം മതിയെന്നും മോദി പറഞ്ഞു.

സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നത് മോദിക്ക് യോഗ്യമായ കാര്യമല്ലെന്ന് റെഡ്ഡി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മോദി തെലങ്കാനയെ അപമാനിച്ചു, തെലങ്കാനയെക്കുറിച്ച് ഒരക്ഷരം പോലും പറയാൻ അവകാശം പ്രധാന മന്ത്രിക്കില്ലെന്നും രേവന്ത് തുറന്നടിച്ചു. 

നിരവധി വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കാനും ചില പുതിയ പദ്ധതികൾക്ക് തറക്കല്ലിടാനും എത്തിയ മോദിയെ സ്വീകരിക്കാൻ ഈ മാസം ആദ്യം മാർച്ച് 4 ന് റെഡ്ഡി അദിലാബാദിലേക്ക് രേവന്ത് എത്തിയിരുന്നു. അവിടെ ഒരു പരിപാടിയിൽ മോദിയെ അഭിസംബോധന ചെയ്തുകൊണ്ട് ഹിന്ദിയിൽ സംസാരിച്ച രേവന്ത്, തെലങ്കാന വികസിപ്പിക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് പിന്തുണ തേടുന്നതിനിടയിൽ അദ്ദേഹത്തെ "ബഡാ ഭായ് (ജ്യേഷ്ഠൻ)" എന്ന് വിശേഷിപ്പിച്ചു. ഹമാരേ ഹിസാബ് സേ പ്രധാൻ മന്ത്രി മത്‌ലബ് ബഡേ ഭായ് (ഞങ്ങളുടെ അഭിപ്രായത്തിൽ പ്രധാനമന്ത്രി എന്നാൽ ജ്യേഷ്ഠൻ എന്നാണ്) രേവന്ത് പറഞ്ഞിരുന്നു.

Advertisment

ഭാരത് രാഷ്ട്ര സമിതി എംഎൽസി കെ കവിതയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു ദിവസം മുമ്പ് അറസ്റ്റ് ചെയ്തതിനെക്കുറിച്ച് പ്രതികരിച്ച റെഡ്ഡി ഇത് ബിആർഎസും ബിജെപിയും കളിക്കുന്ന നാടകമാണെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് 24 മണിക്കൂർ മുമ്പാണ് കവിതയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. കവിതയുടെ അറസ്റ്റിൽ നിന്ന് സഹതാപ വോട്ടുകൾ നേടാനാണ് ബിആർഎസ് നോക്കുന്നത്, അതേസമയം അറസ്റ്റിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് ബിജെപി വോട്ട് തേടുന്നു, ”അദ്ദേഹം പറഞ്ഞു.

കെ ചന്ദ്രശേഖർ റാവു അറസ്റ്റിനെ അപലപിച്ചിട്ടില്ല, മകളുടെ അറസ്റ്റിനെക്കുറിച്ച് ഇതുവരെ ഒരു പ്രസ്താവനയും പുറത്തുവിട്ടിട്ടില്ല. കെസിആറിന്റെ മൗനം എന്താണ് സൂചിപ്പിക്കുന്നത്? കോൺഗ്രസിനെ രാഷ്ട്രീയമായി തകർക്കാൻ വേണ്ടി മാത്രമാണ് ബിആർഎസും ബിജെപിയും രാഷ്ട്രീയ നാടകങ്ങൾ നടത്തുന്നത്. കെസിആറിന്റെയും മോദിയുടെയും മൗനത്തിന് പിന്നിലെ തന്ത്രം എന്താണ്? തെലങ്കാന ജനത രാഷ്ട്രീയ നാടകം വീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള 100 ദിവസം താൻ കഠിനാധ്വാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. “മൂന്ന് മാസത്തിനുള്ളിൽ 30,000 സർക്കാർ ജോലികൾ നികത്തി നമ്മുടെ സർക്കാർ ചരിത്രം സൃഷ്ടിച്ചു. ഇത് തൊഴിൽരഹിതരായ യുവാക്കളിൽ ആത്മവിശ്വാസം പകർന്നു. സർക്കാർ ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും രേവന്ത് പറഞ്ഞു. 

തെലങ്കാനയിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ മോദി നാഗർകുർണൂലിലെ പൊതുയോഗത്തിൽ സംസാരിക്കവെ, ഭാരത് രാഷ്ട്ര സമിതിയുടെ “മഹാ കൊള്ള”യ്ക്ക് ശേഷം കോൺഗ്രസിൻ്റെ “ബുരി നാസർ” തെലങ്കാനയെ നശിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് റെഡ്ഡിയുടെ തിരിച്ചടി. 

Read More:

Congress Telengana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: