scorecardresearch

നരേന്ദ്രമോദിക്ക് വീണ്ടും അധികാരം നൽകുന്നത് സ്വേച്ഛാധിപത്യത്തിന് വഴിയൊരുക്കും; ശരദ് പവാർ

രാജ്യം ഇതിനകം സ്വേച്ഛാധിപത്യ പാതയിലാണെന്ന് പ്രസ്താവിച്ച അദ്ദേഹം മോദി സർക്കാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിലടച്ചത് അവർക്കെതിരെ ശബ്ദമുയർത്തിയതിനാണെന്നും പറഞ്ഞു

രാജ്യം ഇതിനകം സ്വേച്ഛാധിപത്യ പാതയിലാണെന്ന് പ്രസ്താവിച്ച അദ്ദേഹം മോദി സർക്കാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിലടച്ചത് അവർക്കെതിരെ ശബ്ദമുയർത്തിയതിനാണെന്നും പറഞ്ഞു

author-image
WebDesk
New Update
Ncp-Sharad

രാജ്യത്ത് സ്വേച്ഛാധിപത്യം കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മോദി സർക്കാരിനെ അതിൽ നിന്നും തടയണമെങ്കിൽ ജനങ്ങൾ മഹാ വികാസ് അഘാഡിക്ക് വോട്ട് ചെയ്യണമെന്നും പവാർ പറഞ്ഞു

മുംബൈ:  പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് എൻസിപി-എസ്പി തലവൻ ശരദ് പവാർ.  നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്ത് സ്വേച്ഛാധിപത്യം അടിച്ചേൽപ്പിക്കുമെന്ന് പവാർ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചതിനാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ജയിലായയതെന്ന് പറഞ്ഞ പവാർ ഇന്ത്യയിൽ ജാധിപത്യം നിലനിൽക്കുമോ എന്നാണ് ലോകരാജ്യങ്ങൾ പോലും ഇപ്പോൾ സംശയിക്കുന്നതെന്നും നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട് പറഞ്ഞു. മഹാരാഷ്ട്രയിലെ സോലാപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പവാർ. 

Advertisment

"നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്നത് അപകടകരമാണ്. അദ്ദേഹം രാജ്യത്ത് സ്വേച്ഛാധിപത്യം അടിച്ചേൽപ്പിക്കും. ”തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ ചിലർ നമ്മുടെ രാജ്യം സന്ദർശിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് അവർ എന്നെ കണ്ടുമുട്ടി. ഞാൻ അവരോട് ചോദിച്ചു ‘നിങ്ങൾ എന്തിനാണ് ഇന്ത്യ സന്ദർശിക്കുന്നത്?’. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുമോ എന്നറിയാനാണ് തങ്ങൾ വന്നതെന്ന് അവർ എന്നോട് പറഞ്ഞു... അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് എളുപ്പമല്ലെന്ന് ഞാൻ പറയുന്നത്. നരേന്ദ്രമോദിക്ക് വീണ്ടും അവസരം നൽകുന്നത് അപകടകരമായിരിക്കും-പവാർ പറഞ്ഞു.

രാജ്യം ഇതിനകം സ്വേച്ഛാധിപത്യ പാതയിലാണെന്ന് പ്രസ്താവിച്ച അദ്ദേഹം മോദി സർക്കാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിലടച്ചത് അവർക്കെതിരെ ശബ്ദമുയർത്തിയതിനാണെന്നും പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും കെജ്‌രിവാൾ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. എന്നാൽ മോദിക്കെതിരെ സംസാരിച്ചതിനാൽ ജയിലിൽ അടയ്ക്കപ്പെട്ടു. രാജ്യത്ത് സ്വേച്ഛാധിപത്യം കൊണ്ടുവരാനാണ് മോദി ശ്രമിക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

രാജ്യത്ത് സ്വേച്ഛാധിപത്യം കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മോദി സർക്കാരിനെ അതിൽ നിന്നും തടയണമെങ്കിൽ ജനങ്ങൾ മഹാ വികാസ് അഘാഡിക്ക് (എംവിഎ) വോട്ട് ചെയ്യണമെന്നും പവാർ പറഞ്ഞു.

Read More

Advertisment

Narendra Modi Sharad Pawar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: