/indian-express-malayalam/media/media_files/lfDRJ1WW3k3V0togI99i.jpg)
നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനർജി സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. (എക്സ്‌പ്രസ് ഫൊട്ടോ)
കൊൽക്കത്ത: ബംഗാളില്‍ ജല്‍പൈഗുരിയിൽ ആഞ്ഞടിച്ച നോർവെസ്റ്റർ ചുഴലിക്കാറ്റില്‍ നാല് പേർ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക് സംഭവിച്ചതായും നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ജൽപായ്ഗുരി സ്വദേശികളായ ബിജേന്ദ്ര നാരായൺ സർക്കാർ (52), അനിമ റോയ് (49), മൈനാഗുരി സ്വദേശികളായ ജോഗൻ റോയ് (72), സമർ റോയ് (64) എന്നിവരാണ് മരിച്ചത്. 30 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നോർവെസ്റ്റർ ചുഴലിക്കാറ്റിനൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി. ചുഴലിക്കാറ്റിൽ നിരവധി മരങ്ങളും വൈദ്യുതി ലൈനുകളും പിഴുതെറിയപ്പെട്ടു. അപകടങ്ങൾ ഒഴിവാക്കാൻ ജില്ലയിലാകെ വൈദ്യുതി വിതരണം നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി തൻ്റെ അനുശോചനം രേഖപ്പെടുത്തി.
“ഇന്ന് ഉച്ചകഴിഞ്ഞ് ജൽപായ്ഗുരി, മൈനാഗുരി പ്രദേശങ്ങളിൽ പൊടുന്നനെയുള്ള കനത്ത മഴയും കൊടുങ്കാറ്റും വലിയ ദുരന്തങ്ങൾ വരുത്തി. മനുഷ്യജീവനുകൾ, പരിക്കുകൾ, വീടുകൾക്ക് കേടുപാട് സംഭവിക്കൽ, മരങ്ങളും വൈദ്യുതി തൂണുകളും വീഴൽ എന്നിവയുണ്ടായി. ജില്ലാ, ബ്ലോക്ക് ഭരണസംവിധാനം, പൊലീസ്, ഡിഎംജി, ക്യുആർടി ടീമുകൾ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. രോഗബാധിതരായ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്," മമതാ ബാനർജി പറഞ്ഞു.
“മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് ജില്ലാ ഭരണകൂടം നഷ്ടപരിഹാരം നൽകും. കൂടാതെ പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകും. ദുരിതബാധിതരായ കുടുംബങ്ങൾക്കൊപ്പം ഞാൻ നിലകൊള്ളുന്നു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും എല്ലാ നടപടികളും ജില്ലാ ഭരണകൂടം തുടർന്നും സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” മമതാ ബാനർജി കൂട്ടിച്ചേർത്തു.
അസമില്‍ ശക്തമായ കാറ്റിലും മഴയിലും ഗുവാഹത്തി വിമാനത്താവളത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാറ്റും മഴയും തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇതിന്‍റെ വിവിധ മേഖലകളിലും വിമാന മാര്‍ഗമുള്ള യാത്ര നിര്‍ത്തലാക്കിയിട്ടുണ്ട്. കേരളത്തില്‍ തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുന്നതിനിടെ അസമിലും ബംഗാളിലും മണിപ്പൂരിലും കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും കനത്ത കാറ്റുമുണ്ട്.
നേരത്തെ തന്നെ ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലകളില്‍ മഴയും ശക്തമായ കാറ്റുമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. അുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, നാഗാലാൻഡ്, തൃപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കായിരുന്നു മുന്നറിയിപ്പ്.
Read More
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
- കേജ്രിവാളിന് പിന്തുണ അറിയിക്കാൻ വാട്സ്ആപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി
- എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷ; കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
- 25,000 രൂപയിൽ നിന്ന് 95 ലക്ഷം രൂപയായി: ലോക്സഭാ സ്ഥാനാർത്ഥികൾക്ക് 'ഔദ്യോഗികമായി' ചെലവഴിക്കാൻ കഴിയുന്ന തുക എത്ര?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.