/indian-express-malayalam/media/media_files/s4EbZtjCdonUh86h5dkw.jpg)
മൂന്ന് നിയമങ്ങളും ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കിലും, പ്രാബല്യത്തിൽ വരുന്ന തീയതി ആഭ്യന്തര മന്ത്രാലയം അറിയിക്കും
പാർലമെന്റ് പാസാക്കിയ ക്രിമിനല്‍ നിയമ പരിഷ്കരണങ്ങള്‍ക്ക് രാഷ്ട്രപതി ദ്രൗപതി മുർമു തിങ്കളാഴ്ച അംഗീകാരം നൽകി. രാജ്യത്തെ നൂറ്റാണ്ട് പഴക്കമുള്ള ടെലികോം നിയമം പരിഷ്‌കരിച്ച് മേഖലയെ നിക്ഷേപ സൗഹൃദമാക്കാൻ ശ്രമിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ ബില്ലിനും രാഷ്ട്രപതി അംഗീകാരം നൽകി. ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭകള്‍ പാസാക്കിയത്.
ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഐപിസി, സിആര്‍പിസി എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത എന്നിവ നിലവിൽ വരും. കൂടാതെ ഇന്ത്യന്‍ തെളിവു നിയമത്തിനു പകരമായി, ഭാരതീയ സാക്ഷ്യ അധീനിയവും നിലവിൽ വരും. മൂന്ന് നിയമങ്ങളും ഇപ്പോൾ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കിലും, അവ പ്രാബല്യത്തിൽ വരുന്ന തീയതി ആഭ്യന്തര മന്ത്രാലയം അറിയിക്കും.
കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങളെ പൊളിച്ചെഴുതി എന്നാണ് ബില്ലുകൾ പാസാക്കിയതിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചത്.
"2024ൽ ഭരണത്തിലെത്തുന്ന സർക്കാർ ഈ നിയമങ്ങൾ പുനരവലോകനം ചെയ്യുകയും ക്രൂരമായ വ്യവസ്ഥകൾ നീക്കം ചെയ്യുകയും വേണം. (ഇന്ത്യൻ പീനൽ) കോഡ് ഒരിക്കലും തൊഴിലാളി വർഗത്തിനും ദുർബല വിഭാഗങ്ങൾക്കും എതിരെ ഉപയോഗിക്കാറില്ല. ഇതോടെ ഈ ജനവിഭാഗങ്ങൾക്കെതിരായ അടിച്ചമർത്തലിന്റെ ഉപകരണമായും നിയമം മാറും," കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.
Read more Related News
- ചെങ്കടലിൽ ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം; പിന്നിൽ ഹൂതികളെന്ന് അമേരിക്ക
- 'ഇഷ്ടപ്പെട്ടത് ധരിക്കാം ഇഷ്ടപ്പെട്ടത് കഴിക്കാം'; കർണ്ണാടകയിൽ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ദരാമയ്യ
- സംസ്ഥാനത്ത് രണ്ട് മന്ത്രിമാർ രാജിവച്ചു; പുതിയ മന്ത്രിമാർ 29ന് സത്യപ്രതിജ്ഞ ചെയ്യും
- സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം പടരുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.