/indian-express-malayalam/media/media_files/2025/07/15/telegana-attack-2025-07-15-11-38-26.jpg)
ആക്രമണം ഉണ്ടായ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു (എക്സ്പ്രസ് ഫൊട്ടൊ)
ഹൈദരബാദ്: തെലങ്കാനയിൽ സി.പി.ഐ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. സി.പി.ഐ നേതാവ് ചന്തു റാത്തോഡ് ആണ് വെടിയേറ്റു മരിച്ചത്. മലക്‌പേട്ടയിലെ ഷാലിവാഹന നഗർ പാർക്കിൽ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്.
Also Read:വിവാഹമോചന കേസിൽ രഹസ്യ കോൾ റെക്കോർഡിങ് തെളിവായി സ്വീകരിക്കാം: സുപ്രീം കോടതി
രാവിലെ പ്രഭാത നടത്തത്തിന് ഇറങ്ങിയതാണ് ചന്തു റാത്തോഡ്. ഷാലിവാഹന നഗർ പാർക്കിന് സമീപം ഇദ്ദേഹമെത്തിയപ്പോൾ കാറിൽ എത്തിയ ആക്രമികൾ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വെടിയുതിർത്ത ശേഷം ആക്രമികൾ അതേ കാറിൽ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
Also Read:ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പരിശോധിക്കാൻ ഉത്തരവിട്ട് ഡിജിസിഎ
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. സിപിഐ (എംഎൽ) നേതാവ് രാജേഷുമായുണ്ടായിരുന്ന ശത്രുതയാണ് സംഭവത്തിന് പിന്നിലെന്ന് റാത്തോഡിന്റെ ഭാര്യ പറഞ്ഞു.സംഭവസ്ഥലത്ത് ഫോറൻസിക് സംഘം എത്തി തെളിവെടുപ്പ് നടത്തി.
Also Read:വിമാനത്തിന് സാങ്കേതിക തകരാറില്ല: അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് എയർ ഇന്ത്യ സി.ഇ.ഒ.
അതേസമയം, കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈര്യാഗമാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് സി.പി.ഐ. ദേശീയ നേതാവ് കെ. നാരായണ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. സംഭവത്തിൽ സുതാര്യമായ പോലീസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More
ലൈംഗികാതിക്രമ പരാതി അവഗണിച്ചു; സ്വയം തീ കൊളുത്തി ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.