/indian-express-malayalam/media/media_files/uploads/2021/11/kerala-airport-120.jpg)
ഒമിക്രോൺ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര വിമാനങ്ങൾ വഴി എത്തുന്ന യാത്രക്കാരുടെ വിശദ യാത്രാ ചരിത്രം അവലോകനം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. “അപകടസാധ്യതയുള്ള” രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിക്കുന്ന എല്ലാ സാമ്പിളുകളും ജീനോം സീക്വൻസിങ്ങിനായി ഉടൻ അയയ്ക്കണമെന്നും മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടന ഒമിക്‌റോണിനെ ആശങ്കയുടെ വകഭേദമായി തരംതിരിച്ച സാഹചര്യത്തിലാണ് നടപടി.
അന്താരാഷ്‌ട്ര വിമാനത്തിലൂടെ വരുന്ന യാത്രക്കാരുടെ മുൻകാല യാത്രാവിവരങ്ങൾ ലഭിക്കുന്നതിന് ഇതിനകം തന്നെ ഒരു റിപ്പോർട്ടിംഗ് സംവിധാനം ഉണ്ടെന്നും രാജ്യാന്തര യാത്രക്കാരുടെ കർശനമായ നിരീക്ഷണം ആവശ്യകതമാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളോട് പറഞ്ഞു.
Also Read: യാത്രാ നിയന്ത്രണങ്ങള്‍, കര്‍ശന പരിശോധന; ‘ഒമിക്രോണ്‍’ വ്യാപനം തടയാന്‍ രാജ്യങ്ങള്‍
“...ഇത് നിങ്ങളുടെ തലത്തിൽ അവലോകനം ചെയ്യണം, “അപകടസാധ്യതയുള്ള” രാജ്യങ്ങളിൽ നിന്ന് വരുന്ന അന്താരാഷ്‌ട്ര യാത്രക്കാരെ ഇറക്കുന്നത് സംബന്ധിച്ച പരിശോധനയും ജീനോം സീക്വൻസിംഗിനായുള്ള എല്ലാ പോസിറ്റീവ് സാമ്പിളുകളും ഉടൻ തന്നെ ഇൻസകോഗ് ലാബുകളിലേക്ക് അയയ്‌ക്കുന്നത് ഉൾപ്പെടെ ഈ മന്ത്രാലയം നൽകുന്ന പ്രോട്ടോക്കോൾ കർശനമായി ഉറപ്പാക്കണം," ഭൂഷൺ സംസ്ഥാനങ്ങളോട് പറഞ്ഞു.
സാധാരണ ജനങ്ങളിൽ നടത്തുന്ന പരിശോധനകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കണമെന്നും എല്ലാ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജീനോം സീക്വൻസിംഗിനായി അയയ്ക്കണമെന്നും ഭൂഷൺ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. “രാജ്യത്ത് പ്രചരിക്കുന്ന വേരിയന്റുകളെ നിരീക്ഷിക്കാൻ ഇൻസകോഗ് സ്ഥാപിച്ചിട്ടുണ്ട്. നയമനുസരിച്ച് ഈ സാമ്പിളുകൾ ഇൻസകോഗ് ലാബ് നെറ്റ്‌വർക്കിലേക്ക് അയച്ചുകൊണ്ട് ജീനോം സീക്വൻസിംഗിനായി സംസ്ഥാനങ്ങൾ പൊതുജനങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും സാമ്പിളുകൾ ഗണ്യമായി വർദ്ധിപ്പിക്കേണ്ടത് ഈ ഘട്ടത്തിൽ പ്രധാനമാണ്," ഭൂഷൺ സംസ്ഥാനങ്ങളോട് പറഞ്ഞു.
അടുത്തിടെ പോസിറ്റീവ് കേസുകൾ കൂടുതലായി ഉയർന്നുവന്ന പ്രദേശങ്ങളായ ഹോട്ട്‌സ്‌പോട്ടുകളുടെ തുടർച്ചയായ നിരീക്ഷണം ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
“അത്തരത്തിലുള്ള എല്ലാ “ഹോട്ട്‌സ്‌പോട്ടുകളിലും”, നിയുക്ത ഇൻസകോഗ് ലാബുകളിലേക്ക് ജീനോം സീക്വൻസിംഗിനായി സാച്ചുറേഷൻ പരിശോധനയും പോസിറ്റീവ് സാമ്പിളുകൾ വേഗത്തിൽ അയയ്ക്കുന്നതും ബയോടെക്‌നോളജി വകുപ്പുമായും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളുമായും സഹകരിച്ച് ഉറപ്പാക്കണം. ഉയർന്നുവരുന്ന കേസുകളുടെ പ്രവണതയും ഒരു പ്രദേശത്തെ പോസിറ്റീവിറ്റിയും സംസ്ഥാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും കോവിഡ് -19 ഫലപ്രദമായി തടയുന്നതിന് ഹോട്ട്‌സ്‌പോട്ടുകൾ വേഗത്തിൽ നിർവചിക്കുകയും വേണം, ”ഭൂഷൺ സംസ്ഥാനങ്ങളോട് പറഞ്ഞു.
Also Read: അന്താരാഷ്ട്ര വിമാന യാത്രാ ഇളവുകൾ പുനപരിശോധിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെടാനുള്ള കാരണങ്ങൾ ഇവയാണ്
ഒമിക്രോൺ വകഭേദം പല രാജ്യങ്ങളിലേക്കും വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി നാനാമുഖ സമീപനം നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. തീവ്രമായ നിയന്ത്രണ നടപടികളും കോവിഡ് -19 കേസുകളുടെ സജീവ നിരീക്ഷണവും നടപ്പിലാക്കാൻ ഭൂഷൺ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
വാക്‌സിനേഷൻ കവറേജ് വർദ്ധിപ്പിക്കാനും കൊവിഡിന് അനുയോജ്യമായ പെരുമാറ്റം "വളരെ സജീവമായ രീതിയിൽ" നടപ്പിലാക്കാനും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ഒമിക്രോൺ: രാജ്യാന്തര യാത്രാ ഇളവുകൾ വിശകലനം ചെയ്യാൻ പ്രധാനമന്ത്രിയുടെ നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.