ഡിസംബർ 15 മുതൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, കോവിഡ്-19 ന്റെ ഒമിക്രോൺ വകഭേദത്തെ കണ്ടെത്തിയ സാഹചര്യത്തിൽ സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതികൾ പുനപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
വ്യോമയാന മന്ത്രാലയം എന്താണ് പ്രഖ്യാപിച്ചത്?
21 മാസത്തെ നിരോധനത്തിന് ശേഷം ഡിസംബർ 15 മുതൽ അന്താരാഷ്ട്ര ഷെഡ്യൂൾഡ് കമേഷ്യൽ വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചിരുന്നു. വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കും എന്നായിരുന്നു മന്ത്രാലയം അറിയിച്ചത്. അപകട സാധ്യതയുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാതെ മറ്റു രാജ്യങ്ങളിലേക്കുള്ള സർവീസുകൾ മാത്രം പുനരാരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Also Read: ഒമിക്രോൺ: രാജ്യാന്തര യാത്രാ ഇളവുകൾ വിശകലനം ചെയ്യാൻ പ്രധാനമന്ത്രിയുടെ നിർദേശം
ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്വെ, സിംഗപ്പൂർ, ഹോങ്കോംഗ്, ഇസ്രായേൽ എന്നിവയ്ക്ക് പുറമെ യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഈ അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയർ ബബിൾ കരാറുണ്ടെങ്കിൽ, ഉഭയകക്ഷി കരാറുകളിൽ തീരുമാനിച്ച പ്രകാരം 75 ശേഷിയിൽ വിമാന സർവീസുകൾ പുനരാരംഭിക്കാം. കരാറുകളില്ലെങ്കിൽ 50 ശതമാനം ശേഷിയിലും വിമാനങ്ങൾ പുനരാരംഭിക്കും. അപകടസാധ്യതയുള്ള വിഭാഗത്തിന്റെ ഭാഗമല്ലാത്ത ശേഷിക്കുന്ന എല്ലാ രാജ്യങ്ങളിൽ നിന്നും 100 ശതമാനം വിമാനങ്ങളും പുനരാരംഭിക്കാനും മന്ത്രാലയം അനുവദിച്ചു.
എന്തുകൊണ്ടാണ് തീരുമാനം പുനഃപരിശോധിക്കുന്നത്?
ശനിയാഴ്ച, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡ് -19 നുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും വാക്സിനേഷനുമായി ബന്ധപ്പെട്ട സാഹചര്യവും അവലോകനം ചെയ്യുന്നതിനായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. അതിൽ കോവിഡ് 19 ന്റെ ഒമിക്രോൺ വേരിയന്റിനെക്കുറിച്ച് അദ്ദേഹത്തോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഈ മ്യൂട്ടേഷനെ ആശങ്കയുടെ വകഭേദമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്നുവരുന്ന പുതിയ തെളിവുകളുടെ വെളിച്ചത്തിൽ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾ അവലോകനം ചെയ്യാൻ യോഗത്തിൽ മോദി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പ്രഖ്യാപിച്ച ഇളവുകൾക്ക് പുറമേ, ഒക്ടോബർ 15 മുതൽ ചാർട്ടേഡ് ഫ്ലൈറ്റുകളിലും നവംബർ 15 മുതലുള്ള മറ്റ് വിമാനങ്ങളിലും വിനോദസഞ്ചാര വിസകൾ നൽകുന്നത് പുനരാരംഭിച്ചതിന് ശേഷം ഇന്ത്യ വിസ നിയന്ത്രണങ്ങളും ലഘൂകരിച്ചിരുന്നു.
Also Read: ‘ഒമിക്രോണ്’ കൂടുതൽ രാജ്യങ്ങളിൽ; ജർമനിക്ക് പിറകെ യുകെയിലും പുതിയ കോവിഡ് വകഭേദം
അന്താരാഷ്ട്ര യാത്രകൾ മറ്റ് രാജ്യങ്ങൾ നിയന്ത്രിക്കുന്നുണ്ടോ?
അതെ, പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ വകഭേദം കണ്ടെത്തിയ മേഖലകളിൽ നിന്നുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്യ നിരവധി രാജ്യങ്ങൾ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, ബോട്സ്വാന തുടങ്ങിയ തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്ര നിയന്ത്രിക്കുന്നു. തിങ്കളാഴ്ച മുതൽ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാബ്വെ, നമീബിയ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക്, മലാവി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ അമേരിക്കയിലേക്ക് വരുന്നത് ഭരണകൂടം വിലക്കുമെന്ന് യുഎസ് സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അതുപോലെ, കാനഡ, യുകെ, നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയും ദക്ഷിണാഫ്രിക്കയിൽ നിന്നും അതിന്റെ അയൽ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്ര ഇന്ത്യയിൽ നിയന്ത്രിക്കുന്നതിന് മറ്റ് നടപടികൾ സ്വീകരിക്കുന്നുണ്ടോ?
ചില സംസ്ഥാനങ്ങളും പ്രാദേശിക അധികാരപരിധികളും ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങി. ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈ വിമാനത്താവളത്തിലേക്ക് വരുന്ന എല്ലാ യാത്രക്കാരെയും നിർബന്ധിതമായി ക്വാറന്റൈന് വിധേയമാക്കുമെന്നും സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയയ്ക്കുമെന്നും മുംബൈ മേയർ അറിയിച്ചിട്ടുണ്ട്. അതേസമയം, യൂറോപ്പ്, യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്വെ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തെ ഏതെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് ആർടി-പിസിആർ പരിശോധന ഗുജറാത്ത് സർക്കാർ നിർബന്ധമാക്കി.
Also Read: നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; കേരളത്തിൽ നിന്നുള്ളവർക്ക് ആർടി-പിസിആർ ഫലം നിർബന്ധം