/indian-express-malayalam/media/media_files/6ugdJUh8OWvrjTzkDDgi.jpg)
പുതിയ കോവിഡ്-19 ഉപ-വകഭേദമായ ജെഎൻ.1 (JN.1), ഇന്ത്യയിലുടനീളം അതിവേഗം പടരുന്നു, മ്യൂട്ടേഷൻ സംഭവിക്കുന്ന വൈറസ് ആഗോളതലത്തിൽ തന്നെ പൊതുജനാരോഗ്യത്തിന് ഭീഷണിയായി തുടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റ് ഡോക്ടർ സൗമ്യ സ്വാമിനാഥൻ പറയുന്നു, എന്നാൽ നമ്മൾ അതിനെ അഭിമുഖീകരിക്കാൻ തയ്യാറാണ് എന്നും എന്തെല്ലാം മുൻകരുതലുകൾ എടുക്കണമെന്നും അറിയാം, എന്നതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല എന്നും അവർ പറയുന്നു.
"ലോകാരോഗ്യ സംഘടന കോവിഡ് 19 മായി ബന്ധപ്പെട്ട പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിച്ചതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും മഹാമാരി വിട്ടൊഴിഞ്ഞു പോയതായോ അല്ലെങ്കിൽ നമ്മൾ ജാഗ്രത ഒഴിവാക്കണമെന്നോ പറഞ്ഞിട്ടില്ല," കോവിഡ് -19 കേസുകളുടെ വർദ്ധനവിനെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ പങ്കെടുത്ത ഡോ സ്വാമിനാഥൻ പറഞ്ഞു.
ഈ വകഭേദം (ജെ എൻ. 1)കൂടുതൽ ഗുരുതരമാണോ?
ആ ചോദ്യത്തിന് ഉത്തരം നൽകാൻ ഞങ്ങൾക്ക് കൂടുതൽ ഡാറ്റ ആവശ്യമാണ്. ഇപ്പോൾ, ഞങ്ങൾക്ക് മതിയായ ഡാറ്റ കൈവശമില്ല. എന്നാൽ, മറ്റ് രാജ്യങ്ങൾ ഡാറ്റ വിശകലനം ചെയ്യുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ, JN.1 വേരിയന്റ് വ്യത്യസ്തമായി പെരുമാറുന്നതായി തോന്നുന്നില്ല. ഇത് കൂടുതൽ പകരുന്നതാണ്. പ്രബലമായ വകഭേദമാകാൻ ഏത് വൈറസും കൂടുതൽ പകരണം. ഇതു വരെയുള്ള അറിവ് വച്ച് ഇത് ഒമിക്രോണിന് സമാനമാണെന്ന് തോന്നുന്നു. ഇത് വൻതോതിൽ വ്യാപിച്ചാൽ അസുഖം ബാധിച്ച് ആശുപത്രികളിലെത്തുന്നവർ ഒരു നിശ്ചിത സംഖ്യയുണ്ടാകും. പുതുതായി വരുന്ന ഏതൊരു വകഭേദത്തിലും ഇങ്ങനെയാകും സംഭവിക്കുകയെന്നതാണ് യാഥാർത്ഥ്യം.
ഇപ്പോൾ ടെസ്റ്റിങ്ങും സീക്വൻസിങ്ങും നടത്തുന്ന കുറച്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ഡാറ്റ ഞങ്ങളുടെ പക്കലുണ്ട്. ആശുപത്രികളിലെ കിടത്തി ചികിത്സയും രോഗ തീവ്രതയും ഈ വകഭേദവുമായി ബന്ധപ്പെടുത്തുന്നതിന് ഞങ്ങൾക്ക് കൂടുതൽ ഡാറ്റ ആവശ്യമാണ്.
Read Here
- കേരളത്തിൽ പോലും കോവിഡ് പരിശോധനകൾ കാര്യക്ഷമമല്ല; വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
- കോവിഡ് 19; ക്രിസ്മസ്, പുതുവത്സര പരിപാടികൾ മാറ്റി വയ്ക്കേണ്ടതുണ്ടോ?
- കേരളത്തിൽ ജെഎൻ.1 കൊവിഡ് വകഭേദം എന്താണ്? കൂടുതൽ അറിയാം
അവധിക്കാലത്ത് എന്ത് മുൻകരുതലുകൾ എടുക്കണം? യാത്രാ നിയന്ത്രണങ്ങളുടെ ആവശ്യമുണ്ടോ?
ലോക്ക്ഡൗണിന്റെ ആദ്യ നാളുകളിൽ നിന്ന് നമ്മൾ ഒരുപാട് മുന്നോട്ട് പോയി. ആളുകൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്, അണുബാധ മൂലം നേടിയ പ്രതിരോധശേഷിയും ഉണ്ട്. എന്തു ചെയ്യണമെന്നും എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നും നമുക്കറിയാം. യാത്രാ നിർദേശങ്ങളുടെ ആവശ്യമില്ല. വ്യക്തിഗത തലത്തിൽ മുൻകരുതലുകൾ എടുക്കുക.
നിങ്ങൾ തിരക്കേറിയ സ്ഥലത്താണെങ്കിൽ മാസ്‌ക് ധരിക്കുക, പനി പോലുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ ജോലിക്ക് പോകരുത്, അവ കുറയാൻ ഒന്നോ രണ്ടോ ദിവസം വീട്ടിൽ തന്നെ തുടരുക.
പ്രതിരോധശേഷി കുറയുന്നതിനെക്കുറിച്ചും വൈറസിന്റെ ഭാവിയിൽ ഇതെങ്ങനെയായിരിക്കും എങ്ങനെയാകും എന്നതിനെ കുറിച്ചും വിശദീകരിക്കാമോ?
ഒരു രാജ്യത്തോ സ്ഥലത്തോ ഒരു വകഭേദം കണ്ടെത്തുമ്പോഴേക്കും അത് ലോകമെമ്പാടും വ്യാപിച്ചു കഴിയും എന്നതാണ് കാര്യം. അതും നമ്മൾ നേരത്തെ കണ്ടതാണ്. അതിനാൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ അർത്ഥമില്ല. തീർച്ചയായും, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ കേസുകളുടെ എണ്ണം വ്യത്യാസപ്പെടാം.
പ്രവചിച്ച രീതിയിൽ തന്നെയാണ് വൈറസ് ബാധ നീങ്ങുന്നത്. കോവിഡ്-19 അവസാനിച്ചിട്ടില്ലെന്നും ഇത് ആഗോള ആരോഗ്യ ഭീഷണിയായി തുടരുമെന്നും ലോകാരോഗ്യ സംഘടന (WHO)യുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു കൊണ്ടിരുന്നു. ഓരോ തവണയും വകഭേദം മാറുമ്പോൾ കേസുകളുടെ വർദ്ധനവ് ഉണ്ടാകും എന്നാണ് ഇതിനർത്ഥം. കാലക്രമേണ, ഒരു വൈറസ് കൂടുതൽ തീവ്രമായേക്കാവുന്ന ഒരു വകഭേദം വരുന്നതു വരെ പരിവർത്തനം ചെയ്യുകയും പരിണമിക്കുകയും ചെയ്യുന്നു. ഡെൽറ്റ തരംഗത്തിനു ശേഷം വന്ന എല്ലാ വകഭേദങ്ങൾക്കും ഇതു വരെ തീവ്രത കുറവായിരുന്നു. ആളുകൾക്ക് ഇപ്പോൾ കൂടുതൽ പ്രതിരോധശേഷി ഉണ്ട്, അത് സഹായിക്കുന്നു. അതു കൊണ്ടാണ് മഹാമാരിയുടെ ആദ്യ കുറച്ച് കാലങ്ങളിൽ ആളുകൾക്ക് സംരക്ഷണം ലഭിക്കാത്തപ്പോൾ കണ്ടതു പോലെ ഗുരുതരമായ ഒരു രോഗം ഒരാളിലും കാണാത്തത്. തീർച്ചയായും, ഞങ്ങൾ കൂടുതൽ അണുബാധകൾ കാണുന്നുണ്ട്, പക്ഷേ അനുബന്ധ സങ്കീർണതകൾ കൂടുതലില്ല. കാലക്രമേണ അതും മാറിയേക്കാം. ചില പ്രായ വിഭാഗങ്ങളിൽ പ്രതിരോധശേഷി ക്ഷയിച്ചേക്കാം, അതിനാലാണ് ഞങ്ങൾ ഡാറ്റ ശേഖരിക്കുന്നത് തുടരേണ്ടത്. ദുർബലരായ ഗ്രൂപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസുകളിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയും. ഇപ്പോൾ, വാക്സിനുകൾ ഫലപ്രദമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.