scorecardresearch

സര്‍ക്കാരിന്റെ സഹായം എത്തിയില്ല; മലേഷ്യയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്തു

മാര്‍ച്ച് 31 വരെ കാത്തിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

മാര്‍ച്ച് 31 വരെ കാത്തിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

author-image
KC Arun
New Update
corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

കൊറോണവൈറസ് പടരുന്ന മലേഷ്യയില്‍ നിന്നും നാട്ടിലേക്ക് വരാനാകാതെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി സന്നദ്ധ സംഘടനകള്‍. 250-ല്‍ അധികം ഇന്ത്യക്കാരാണ് മലേഷ്യയില്‍ കുടുങ്ങിയത്. നാട്ടിലേക്ക് വരാന്‍ വിമാനം അയക്കണമെന്ന് ഇവര്‍ ആവര്‍ത്തിച്ച് മലേഷ്യയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ അധികൃതര്‍ വഴി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മാര്‍ച്ച് 31 വരെ കാത്തിരിക്കാനാണ് സര്‍ക്കാര്‍ ഇവരോട് ആവശ്യപ്പെടുന്നത്.

Advertisment

വിമാനത്താവളത്തില്‍ അപകടകരമായ നിലയില്‍ കഴിയേണ്ടി വന്ന ഇവരെ സഹായിക്കാന്‍ മലേഷ്യയിലുള്ള സന്നദ്ധ സംഘടനകള്‍ മുന്നോട്ടു വരികയായിരുന്നുവെന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിയായ നവീന്‍ മല്യ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട്‌ പറഞ്ഞു. തങ്ങള്‍ ഇടപെട്ടിട്ടാണ് സന്നദ്ധ സംഘടനകളുടെ സഹായം ലഭ്യമാക്കിയതെന്ന് ഇന്ത്യന്‍ ഹൈകമ്മീഷന്‍ അധികൃതര്‍ അറിയിച്ചുവെന്ന് നവീന്‍ പറഞ്ഞു.

സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന സംഘമാണ് ഇന്ത്യയിലേക്കുള്ള വിമാനം റദ്ദാക്കിയത് മൂലം വിമാനത്താവളത്തില്‍ കുടങ്ങിയത്. നവീനും സഹപാഠിയായ മഹിമ ഗുപ്തയും തങ്ങളുടെ ഹോസ്റ്റലുകളിലേക്ക് മടങ്ങിപ്പോയെങ്കിലും മറ്റുള്ളവര്‍ക്ക് പോകാന്‍ ഇടമുണ്ടായില്ല. ഇതേതുടര്‍ന്നാണ് അവര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.

മംഗളുരു കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളാണ് ഇരുവരും. മഹിമ മലയാളിയും നവീന്‍ കര്‍ണാടകക്കാരനുമാണ്.

Advertisment

Read Also: അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങാം; അല്ലാത്തവർക്കെതിരെ കർശന നടപടിയെന്ന് ഡിജിപി

കൈയില്‍ പണമില്ലാത്തത് മൂലം ഭക്ഷണം പോലും കിട്ടാതെ വിമാനത്താവളത്തിന്റെ തറയില്‍ ഉറങ്ങേണ്ടി വന്നവര്‍ക്ക് ഇപ്പോള്‍ താമസവും ഭക്ഷണവും ലഭ്യമായെന്ന് നവീന്‍ പറഞ്ഞു.

മഹിമ കേരള സര്‍ക്കാരിനേയും ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി മലയാളികള്‍ ബന്ധപ്പെട്ടു. വിഷയം ഏറ്റെടുത്തിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും നവീന്‍ വ്യക്തമാക്കി. എങ്കിലും ഇതുവരെ സഹായമൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യാന്തര വ്യോമഗതാഗതം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചതോടെയാണ് നവീന്‍ ഉള്‍പ്പെടെ ഇരുന്നൂറ്റി അമ്പതിലേറെ ഇന്ത്യക്കാര്‍ ക്വലാലംപൂരില്‍ കുടുങ്ങിയത്. ടിക്കറ്റ് റിസര്‍വ് ചെയ്ത് വിമാനം കയറാന്‍ എത്തിയവരാണു കുടുങ്ങിയത്.

മലേഷ്യയില്‍ കോവിഡ് 19 രോഗം പടരുകയും അടച്ചിടല്‍ അവസ്ഥ വ്യാപകമാകുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇന്ത്യക്കാര്‍ മടങ്ങാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 17-ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ യാത്രാ നിര്‍ദേശത്തില്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലെത്തിയവര്‍ അപ്രതീക്ഷിതമായി കുടുങ്ങുകയായിരുന്നു.

'മാര്‍ച്ച് 18-ന് പുലര്‍ച്ചെ 1.40നുള്ള ഇന്‍ഡിഗോയുടെ ക്വലാലംപൂര്‍-ചെന്നൈ വിമാനത്തിലാണ് ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ മാര്‍ച്ച് 17-ന് ഇന്ത്യ മലേഷ്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയതിനെത്തുടര്‍ന്ന് വിമാനം റദ്ദായി,'നവീന്‍ പറയുന്നു. ഇതേ വിമാനത്തിലാണു നവീനും മഹിമയും ഇന്ത്യയിലേക്കു വരേണ്ടിയിരുന്നത്.

ഈ സംഘത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരുണ്ടെന്ന് നവീന്‍ പറഞ്ഞു. 'തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും. കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലുള്ളവരും ഈ സംഘത്തിലുണ്ട്. മലേഷ്യന്‍ സര്‍ക്കാര്‍ ക്വലാലംപൂരില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. ഇവരില്‍ പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനുമുള്ള വയോധികരുണ്ട്.,' നവീന്‍ പറഞ്ഞു.

Read Also: കോവിഡ്-19: സാമ്പത്തിക പാക്കേജ് ഉടന്‍, സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്ന് ധനമന്ത്രി

മഹിമയും നവീനും പഠനത്തിന്റെ ഭാഗമായി, അന്താരാഷ്ട്ര ആരോഗ്യ സര്‍വകലാശാലയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനാണു മലേഷ്യയിലെത്തിയത്. മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ ഒമ്പത് വരെയാണ് ഇന്റേണ്‍ഷിപ്പ്. പഠനത്തിന്റെ ഭാഗമായാണ് എത്തിയതെന്നതിനാല്‍ ഇരുവര്‍ക്കും ക്വലാലംപൂരില്‍ താമസ സൗകര്യവും ഭക്ഷണവും ലഭിച്ചത്. വിമാനത്താവളത്തില്‍നിന്ന് അരമണിക്കൂര്‍ യാത്രയാണ് താമസസ്ഥലത്തേക്കുള്ളത്.

അതിനാല്‍ നവീന്‍ ഹോസ്റ്റലില്‍നിന്നു വിമാനത്താവളത്തില്‍ ദിവസവും പോയി മറ്റുള്ളവരുടെ വിശേഷങ്ങള്‍ തിരക്കുകയും നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. പക്ഷേ, ഈ യാത്ര ആരോഗ്യത്തിന് ഭീഷണിയായിരുന്നുവെന്ന് നവീന്‍ പറഞ്ഞു. 'കാരണം, എല്ലായിടത്തും രോഗബാധിതരാണ്. ഓരോ ദിവസം കഴിയുംതോറും രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. വൃത്തിഹീനമായ സാഹചര്യമാണ് ചുറ്റിലുമുള്ളത്,'നവീന്‍ കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ നിന്നുള്ള മോചനമാണ് ഇവര്‍ക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്.

Read Also: കോവിഡ്-19: കേരള സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമെന്ന് പ്രകാശ് രാജ്

രോഗം ഏറ്റവുമധികം ബാധിച്ച ചൈന, ഇറ്റലി പോലുള്ള രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ വിമാനം അയയ്ക്കുന്നുണ്ട്.

മലേഷ്യന്‍ സര്‍ക്കാര്‍ രോഗനിയന്ത്രണത്തിനായി മാര്‍ച്ച് 31 വരെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 23 വരെ രാജ്യത്ത് 1518 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 14 പേര്‍ മരണത്തിന് കീഴടങ്ങി. 159 പേര്‍ക്ക് രോഗം ഭേദമായി. ലോകമെമ്പാടും 189 രാജ്യങ്ങളില്‍ ഇതുവരെ 3,34,981 പേര്‍ക്കാണ് രോഗം ബാധിച്ചത്. 14,652 പേര്‍ മരിച്ചു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: