Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

കോവിഡ്-19: സാമ്പത്തിക പാക്കേജ് ഉടന്‍; സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ല- ധനമന്ത്രി

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ജൂണ്‍ 30ലേക്ക് നീട്ടി

nirmala sitharaman, economic survey

ന്യൂഡൽഹി: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രത്യേക സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ് ബാധയെത്തുടര്‍ന്നുള്ള അടിയന്തര സാഹചര്യത്തില്‍ ധനമന്ത്രാലയത്തിന്റെ പുതിയ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അവര്‍. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

Read More: കോവിഡ്-19: ലോകമാകെ മരണസംഖ്യ 16,000 കടന്നു, കൂടുതൽ മരണം ഇറ്റലിയിൽ

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ജൂണ്‍ 30ലേക്ക് നീട്ടി. ഈ കാലയളവിൽ ടാക്സ് ഡിഡക്ഷന്‍ വൈകിയാല്‍ അധിക പിഴയുണ്ടാവില്ല.  ആധാര്‍- പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനും ജൂണ്‍ 30 വരെ സമയം നല്‍കി. ഏപ്രിൽ-മേയ് മാസങ്ങളിലെ ജിഎസ് ടി റിട്ടേണുകളും ജൂൺ 30നു മുമ്പ് അടച്ചാൽ മതി. ചെറുകിട സ്ഥാപനങ്ങളിൽ നിന്ന് ഇക്കാര്യത്തിൽ അധിക പിഴ ഈടാക്കില്ല.

കോവിഡ്‌ ഭീതിയില്‍ തകര്‍ന്നടിഞ്ഞു കൊണ്ടിരുന്ന ഓഹരി വിപണികള്‍ ഭേദപ്പെെട്ട പ്രകടനം കാഴ്ചവയ്ക്കാനാരംഭിച്ചിരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇന്യൻ ഓഹരിപിവണികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സെന്‍സെക്‌സ് 1400 പോയിന്റ് ഉയരുകയും നിഫ്റ്റി 8000 പോയിന്റിന് മുകളിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.  ആഗോള വിപണികളിലെ മുന്നേറ്റം ഇന്ത്യൻ വിപണികളിലും പ്രതിഫലിക്കുകയായിരുന്നു.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ  ഉയർന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. സാമ്പത്തിക പാക്കേജും കൂടുതൽ നിയന്ത്രണങ്ങളും അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തുമെന്നാണ് കരുതുന്നത്. രാത്രി എട്ടിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. മാർച്ച് 19 ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ജനത കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Read More: ഇന്ത്യന്‍ നിര്‍മ്മിത കോവിഡ്-19 നിര്‍ണയ കിറ്റെത്തി; രണ്ടരമണിക്കൂറില്‍ ഫലം അറിയാം

രാജ്യത്ത് ഇതുവരെ 491പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതുവരെ ഒമ്പത് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിമാചൽ പ്രദേശിലാണ് ഏറ്റവും ഒടുവിലത്തെ മരണം റിപ്പോർട്ട് ചെയ്തത്. ഹിമാചലിലെ കാൻഗ്രയിൽ തിങ്കളാഴ്ച 68 കാരനാണ് മരിച്ചത്. കൊൽക്കത്തയിലും തിങ്കളാഴ്ച ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. 55 വയസുള്ള ഒരാളാണ് മരിച്ചത്. ഇയാൾക്ക് ഹൃദ്രോഗവുമുണ്ടായിരുന്നു. കൊൽക്കത്തയിലും ഹിമാചൽ പ്രദേശിലും ആദ്യമായാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി, ഛണ്ഡിഗഡ്, പശ്ചിമ ബംഗാൾ, കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, കർണാടക, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് നിലവിൽ പൂർണമായും അടച്ചിട്ടിരിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus economic package financial emergency minister nirmala sitaraman announcement

Next Story
മധ്യപ്രദേശ് നിയമസഭയില്‍ ശിവരാജ് സിങ്‌ ചൗഹാന്‍ ഭൂരിപക്ഷം തെളിയിച്ചുmadhyapradesh, മധ്യപ്രദേശ്‌, sivarajsingh chauhan, ശിവരാജ് സിംഗ് ചൗഹാന്‍, new chief minister, മധ്യപ്രദേശ് മുഖ്യമന്ത്രി, bjp, congress, ബിജെപി, കോണ്‍ഗ്രസ്‌, kamalnath, jyothiradhithya sindhya, കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com