scorecardresearch

ക്രിമിനൽ മാനനഷ്ടക്കേസിൽ മേധാ പട്‌ക്കർ കുറ്റക്കാരിയാണെന്ന് ഡൽഹി കോടതി

തനിക്കും നർമദാ ബച്ചാവോ ആന്ദോളനും (എൻബിഎ) എതിരെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് മേധാ പട്കറും സക്സേനയും 2000 മുതൽ നിയമ പോരാട്ടത്തിലാണ്.

തനിക്കും നർമദാ ബച്ചാവോ ആന്ദോളനും (എൻബിഎ) എതിരെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് മേധാ പട്കറും സക്സേനയും 2000 മുതൽ നിയമ പോരാട്ടത്തിലാണ്.

author-image
WebDesk
New Update
Court convicts | activist Medha Patkar | defamation case

മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമ്മയാണ് ക്രിമിനൽ മാനനഷ്ടക്കേസിൽ മേധാ പട്‌ക്കർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്

ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന നൽകിയ മാനനഷ്ടക്കേസിൽ നർമദ ബച്ചാവോ ആന്ദോളൻ (എൻബിഎ) നേതാവ് മേധാ പട്കർ കുറ്റക്കാരിയെന്ന് കണ്ടെത്തി ഡൽഹി കോടതി. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമ്മയാണ് ക്രിമിനൽ മാനനഷ്ടക്കേസിൽ മേധാ പട്‌ക്കർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. 

Advertisment

പ്രസക്തമായ നിയമമനുസരിച്ച് ആക്ടിവിസ്റ്റിന് രണ്ട് വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. തനിക്കും നർമദാ ബച്ചാവോ ആന്ദോളനും (എൻബിഎ) എതിരെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് മേധാ പട്കറും സക്സേനയും 2000 മുതൽ നിയമ പോരാട്ടത്തിലാണ്. 

അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻജിഒ നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിൻ്റെ തലവനായിരുന്നു അന്ന് സക്സേന. ഒരു ടിവി ചാനലിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും അപകീർത്തികരമായ പത്ര പ്രസ്താവന പുറപ്പെടുവിച്ചതിനും മേധാ പട്കർക്കെതിരെ സക്‌സേന രണ്ട് കേസുകളാണ് നൽകിയിരുന്നത്.

Read More

Advertisment
Delhi Medha Patkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: