/indian-express-malayalam/media/media_files/uploads/2020/04/covid-test-1.jpg)
Covid-19: ഇന്ത്യയിൽ ഇതുവരെ 21,323 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. കോവിഡ് ബാധിച്ച് രോഗമുക്തി നേടുന്നവർ 19 ശതമാനമാണെന്നും മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു.
രാജ്യത്തെ 72 ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒരു കോവിഡ് കേസുപോലും സ്ഥിരീകരിച്ചില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇതിൽ 12 ജില്ലകളിൽ കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കേസുപോലും സ്ഥിരീകരിച്ചിട്ടില്ല.
ലോക്ക്ഡൗണിന്റെ ഭാഗമായി രാജ്യത്തെ മോസ്കുകൾ അടഞ്ഞുതന്നെയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രായം കൂടിയവരെ പരിചരിക്കുന്നവർക്ക് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും മന്ത്രാലയം അറിയിച്ചു. പ്രീപെയ്ഡ് മൊബൈൽ റീചാർജ് സേവനങ്ങൾക്കും ഇളവ് നൽകാൻ നിർദേശമുണ്ട്. ഇലക്ട്രിക്കൽ കടകളും പുസ്തകശാലകളും തുറക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച നാലുമാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്.
ഏപ്രില്‍ 17 ന് ശ്വാസ തടസ്സത്തെ തുടര്‍ന്ന് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിരുന്നു. ന്യുമോണിയ ബാധിച്ചെന്ന് കണ്ടെത്തിയതോടെ അന്നുതന്നെ മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മഞ്ചേരി സ്വദേശിയായ കുഞ്ഞിന്‍റെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം കുഞ്ഞിന് വൈറസ് ബാധയേറ്റതെന്നാണ് സംശയം.
Read in English: Coronavirus LIVE Updates
Live Blog
Covid-19 Live Updates: കോവിഡ്-19 വാർത്തകൾ തത്സമയം
കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേകമായി സ്ഥാപിച്ച ആത്യാധുനിക പിസിആർ ലാബ് നാളെ പ്രവർത്തനം ആരംഭിക്കും. രാവിലെ 11 മണിക്ക് ടിവി രാജേഷ് എംഎൽഎയാണ് ലാബ് ഉദ്ഘാടനം ചെയ്യുക. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ എൻ റോയ് അധ്യക്ഷനാകും. ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ്, മൈക്രോബയോളജി വിഭാഗം മേധാവി ഡോ രാജൻ പയ്യപ്പള്ളി തുടങ്ങിയവർ സംബന്ധിക്കും. 2800 ചതുരശ്ര അടി വിസ്തീർണത്തിൽ കേരളത്തിലെ വലിയ പിസിആർ ലാബാണ് പരിയാരത്ത് പ്രവർത്തനം ആരംഭിക്കുന്നതെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ലാബിൽ നാളെ മുതൽ കോവിഡ് രോഗപരിശോധനയുടെ ഭാഗമായുള്ള ശ്രവപരിശോധന ആരംഭിക്കും.
ലോക്‌ഡൗൺ കാലം സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്ക് പ്രയാസമുണ്ടാകാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. ജില്ലയിൽ രണ്ടിടത്ത് മാധ്യമപ്രവർത്തകർക്കുണ്ടായ ദുരനുഭവം അദ്ദേഹത്തെ കണ്ട് ധരിപ്പിക്കാനെത്തിയ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ ഭാരവാഹികൾക്കാണ് ഡിജിപി ഉറപ്പു നൽകിയത്. തട്ടത്തുമലയിൽ മലയാള മനോരമയിലെ ജോഷി ജോൺ മാത്യുവിനും ശ്രീകാര്യത്ത് ഫോട്ടോഗ്രാഫർമാരായ ജയമോഹൻ (തൽസമയം), ഷിജുമോൻ (ദീപിക) എന്നിവർക്കും പൊലീസിൽനിന്നുണ്ടായ ദുരനുഭവം ഡിജിപിയുടെ സ്‌പെഷ്യൽ ടീം ഡിവൈഎസ്‌പി രാജ്‌കുമാർ അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു. അവശ്യസേവന വിഭാഗത്തിൽപ്പെട്ട മാധ്യമപ്രവർത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മേധാവി ഇറക്കിയ ഉത്തരവിന്റെ കാര്യവും അദ്ദേഹം പൊലീസിനെ ഓർമിപ്പിച്ചു.
ലോക്ക്ഡൗണിന്റെ ഭാഗമായി രാജ്യത്തെ മോസ്കുകൾ അടഞ്ഞുതന്നെയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രായം കൂടിയവരെ പരിചരിക്കുന്നവർക്ക് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും മന്ത്രാലയം അറിയിച്ചു. പ്രീപെയ്ഡ് മൊബൈൽ റീചാർജ് സേവനങ്ങൾക്കും ഇളവ് നൽകാൻ നിർദേശമുണ്ട്. ഇലക്ട്രിക്കൽ കടകളും പുസ്തകശാലകളും തുറക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് മത്സരം നടത്തിയതിനു ബിജെപി നേതാവ് അടക്കം 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് ബാരബങ്കി ജില്ലയിലെ പാന്‍പുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്‌ചയാണ് ക്രിക്കറ്റ് മത്സരം നടന്നത്. ബിജെപി പ്രാദേശിക നേതാവ് സുധിർ സിങ്ങിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുധിർ സിങ്ങിനു പുറമേ 19 പേർക്കെതിരെയും യുപി പൊലീസ് കേസെടുത്തിട്ടുണ്ട്.
രാജ്യത്തെ 72 ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒരു കോവിഡ് കേസുപോലും സ്ഥിരീകരിച്ചില്ലെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കേസുപോലും സ്ഥിരീകരിക്കാത്ത 12 ജില്ലകളുള്ളതായും മന്ത്രാലയം അറിയിച്ചു.
- @MoHFW_INDIA#IndiaFightsCorona
— PIB India #StayHome #StaySafe (@PIB_India) April 23, 2020
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വര്‍ധിച്ച ക്ഷാമബത്ത (ഡിഎ) ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ചു. ബുധനാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. മാര്‍ച്ച് 13-നാണ് കേന്ദ്ര സര്‍ക്കാര്‍, ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമ ബത്ത 17 ശതമാനത്തില്‍ നിന്നും 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ ഇത് നല്‍കുവാനായിരുന്നു തീരുമാനം. എന്നാല്‍, ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു നടപ്പാക്കേണ്ടെന്നാണ് തീരുമാനം. കൂടാതെ, 2020 ജൂലൈയിലും, 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡിഎ വര്‍ധനയും വേണ്ടെന്നുവച്ചിട്ടുണ്ട്. “2020 ജനുവരി ഒന്ന് മുതൽ കേന്ദ്രസർക്കാർ ജീവനക്കാർക്കും കേന്ദ്ര സർക്കാർ പെൻഷൻകാർക്കും നൽകേണ്ട ക്ഷാമബത്തയുടെ അധിക ഗഡു നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. 2020 ജൂലൈ ഒന്ന് മുതൽ 2021 ജനുവരി ഒന്ന് വരെയുള്ള ഡിഎ, ഡിആർ എന്നിവയുടെ അധിക ഗഡുക്കളും നൽകില്ല, ”ധനമന്ത്രാലയം അറിയിച്ചു.
മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച നാലുമാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്. ജനനസമയത്ത് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.
യുഎസ് സഹായം നിര്‍ത്തിയതിന് പിന്നാലെ ലോകാരോഗ്യ സംഘടനക്ക് കൂടുതല്‍ സഹായം പ്രഖ്യാപിച്ച് ചൈന. കോവിഡ് 19 നെതിരായ ആഗോള പോരാട്ടത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി 30 മില്യണ്‍ ഡോളര്‍ അധികസഹായം നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ വാക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു.
China has decided to donate additional $30 million in cash to WHO to support its global fight against #COVID19, in particular strengthening developing countries' health systems. China already donated $20 million in cash to WHO on March 11.
— Hua Chunying 华春莹 (@SpokespersonCHN) April 23, 2020
കോവിഡ് 19 മഹാമാരി ആഗോളവ്യാപകമായി സൃഷ്ടിച്ചിരിക്കുന്ന പ്രത്യേക സാഹചര്യം മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്നതിനുള്ള അവസരമാക്കരുതെന്ന് ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടറസ്. ഈ സാഹചര്യം മുതലെടുത്ത് ചില രാജ്യങ്ങളില്‍ വന്‍ തോതില്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ നടപ്പാക്കുന്നുണ്ടെന്നും മനുഷ്യാവകാശ ലംഘനങ്ങളുടേതായ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന് ലഭിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകളെല്ലാം ഐസിഎംആറിന് തിരികെ നല്‍കുമെന്ന് പഞ്ചാബ്. ചൈന ഉത്പാദിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് തിരികെ നല്‍കുക. അഞ്ച് കിറ്റുകള്‍ തെറ്റായ പരിശോധനാഫലം നല്‍കിയ സാഹചര്യത്തിലാണ് കിറ്റുകള്‍ തിരികെ നല്‍കാന്‍ പഞ്ചാബ് തീരുമാനിച്ചത്.
കൊവിഡ് 19 മഹാമാരിയുടെ ശാസ്ത്രീയ വിവരങ്ങളും പഠനങ്ങളും ലഭ്യമാക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്-കേരള (ഐഐഐടിഎം-കെ) www.vilokana.in എന്ന സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ചു. ശാസ്ത്രീയ പഠനങ്ങളിലെ സങ്കീര്‍ണവും അതേസമയം സുപ്രധാനവുമായ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ലഭ്യമാകുന്നത് ഇപ്പോള്‍ വളരെ പ്രയാസകരമാണ്. ഈ പോരായ്മ പരിഹരിക്കാന്‍ വിലോകന-യ്ക്ക് കഴിയും. കീവേഡ് അടിസ്ഥാനത്തിലുള്ള തെരച്ചിലിനുപുറമെ വിശകലനത്തിനും പുതിയ വിവരങ്ങള്‍ കണ്ടെത്തുന്നതിനുമായി ശാസ്ത്രീയ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷനും ഇതിലുണ്ട്. പുതിയ കീവേഡുകള്‍ കണ്ടുപിടിക്കുക, കൂടുതല്‍ ജനകീയമായ വിവരങ്ങള്‍ മനസിലാക്കുകയും പഠനവിധേയമാക്കുകയും ചെയ്യുക, വിവരങ്ങള്‍ സംഗ്രഹിക്കുക, പുത്തന്‍ പ്രവണതകള്‍ മനസിലാക്കുക എന്നിവയ്ക്കുകൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് സെര്‍ച്ച് എന്‍ജിന്‍ തയാറാക്കിയിരിക്കുന്നത്.
ലോക്ക്ഡൗൺ കഴിഞ്ഞാലും കോവിഡ്-19 നെ തുടർന്നുണ്ടായ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രസർക്കാരിന് യാതൊരു ഐഡിയയും ഇല്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ്-19 നെ പ്രതിരോധിക്കാൻ ഒട്ടേറെ നിർദേശങ്ങൾ കോൺഗ്രസ് സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ ഭാഗികമായി മാത്രമേ സർക്കാർ ഇക്കാര്യം പരിഗണിച്ചുളളൂവെന്ന് സോണിയ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ. Read More
ലോക്ക്ഡൗണ്‍ ലംഘിച്ചതിന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസ്. കാരശേരി പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളായ എം.ടി. അഷറഫ്, എന്‍.കെ. അന്‍വര്‍ എന്നിവര്‍ക്കെതിരെയും പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെയും മുക്കം പോലീസാണ് കേസെടുത്തത്. പ്രവാസി വിഷയത്തില്‍ കരിപ്പൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച് സത്യാഗ്രഹത്തിന് അഭിവാദ്യമര്‍പ്പിക്കാനെത്തിയതിലാണ് നടപടി. പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസ്.
മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച നാലുമാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്. ഏപ്രില്‍ 17 ന് ശ്വാസ തടസ്സത്തെ തുടര്‍ന്ന് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിരുന്നു. ന്യുമോണിയ ബാധിച്ചെന്ന് കണ്ടെത്തിയതോടെ അന്നുതന്നെ മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംസ്ഥാനത്ത് കോവിഡ്-19 സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ റാന്‍ഡം പി സി ആര്‍ പരിശോധനയ്ക്ക് തുടക്കമായി. പൊതു സമൂഹത്തെ വിവിധ ഗ്രൂപ്പുകള്‍ ആയി തിരിച്ചാണ് പരിശോധന. ലക്ഷങ്ങളില്ലാത്തവർക്ക് കൂടുതലായി രോഗം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് കണ്ണൂരിൽ പരീക്ഷിച്ച പരിശോധന രീതി മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിച്ചത്. Read More
ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച പാലാ കടനാട് സ്വദേശിനിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇടുക്കിയിലെ ക്വാറൈന്റെൻ സെന്ററിൽ കഴിഞ്ഞിരുന്ന ഇവരെ ഇന്ന് പുലർച്ചയോടെയാണ് മാറ്റിയത്.അതിനിടെ കോട്ടയത്തെ കൊവിഡ് ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് തിരുവാർപ്പ് പഞ്ചായത്തിനെയും ഒഴിവാക്കി.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടായ പ്രതിസന്ധി മാസങ്ങളോളം തുടരുമെന്നും വര്‍ഷാവസാനം വരെ നീണ്ടു പോയേക്കാമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. സ്വകാര്യ മേഖല പ്രതിസന്ധിയിലായതും എണ്ണ വിലയില്‍ ഇടിവുണ്ടായതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും ചെലവു ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയുന്ന സാഹചര്യത്തില്‍ ഉത്തരേന്ത്യയിലെ വായു മലിനീകരണ തോത് 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് മാറിയെന്ന് ബഹീരാകാശ ഏജന്‍സിയായ നാസ. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം നാസയുടെ സാറ്റലൈറ്റ് സെന്‍സറുകള്‍ നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. ലോക്ക്ഡൗണ്‍ സമയത്ത് പലയിടത്തും അന്തരീക്ഷ ഘടനയില്‍ മാറ്റങ്ങള്‍ കാണുന്നുണ്ടെന്ന് നാസയുടെ മാര്‍ഷല്‍ സ്പെസ് സെന്ററിലെ യൂണിവേഴ്സിറ്റീസ് റിസര്‍ച്ച് അസോസിയേഷന്‍(യുഎസ്ആര്‍എ) ശാസ്ത്രജ്ജന്‍ പവന്‍ ഗുപ്ത പറഞ്ഞു. ഇന്തോ-ഗംഗാ സമതലത്തില്‍ എയറോസോള്‍ ഇത്രയും താഴ്ന്ന നിലയില്‍ കണ്ടിട്ടില്ലെന്നും അദേഹം ഗുപ്ത കൂട്ടിച്ചേര്‍ത്തു.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,637,673 ആയി. 184,217 മരണങ്ങളാണ് ആഗോളതലത്തിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. 717,625 പേർ രോഗമുക്തി നേടി. കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് മുന്നിൽ. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2,219 പേര്‍ മരിച്ചു. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്. Read More
കോവിഡ്-19 ഏറ്റവുമധികം നാശം വിതച്ച അമേരിക്കയില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കോവിഡ് ബാധിച്ചത്. ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്‍തികരമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഏപ്രിൽ ആദ്യം മറ്റ് മൂന്ന് കടുവകൾക്കും ആഫ്രിക്കൻ പുലികൾക്കും രോഗലക്ഷണം കണ്ടെത്തിയിരുന്നു. Read More
കോവിഡ് ഡാറ്റാ വിശകലനത്തിന് അമേരിക്കൻ ഐടി കമ്പനി സ്പ്രിൻക്ലറുമായി കരാർ ഉണ്ടാക്കിയത് അടിയന്തരമായി രോഗവ്യാപനം തടയുന്നതിനാണെന്ന് സർക്കാർ. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പൊതുതാൽപ്പര്യ സംരക്ഷണത്തിനമായി സർക്കാർ ഉത്തമ വിശ്വാസത്തോടെ എടുത്ത തീരുമാനമാണിതെന്നും, അടിയന്തരഘട്ടത്തിൽ സർക്കാരിന് പ്രവർത്തിക്കേണ്ടി വന്നുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. Read More
“വീഴ്ചകൾ സംഭവിക്കരുത്. നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഈ വൈറസ് വളരെക്കാലം നമ്മോടൊപ്പമുണ്ടാകും,” ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനം ഗെബ്രിയേസിസ് പറഞ്ഞു, പടിഞ്ഞാറൻ യൂറോപ്പിൽ പകർച്ചവ്യാധി സ്ഥിരത കൈവരിക്കുകയോ കുറയുകയോ ചെയ്യുന്നതായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. Read More
കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരു മാസം കഴിയുമ്പോൾ, രോഗികളുടെ എണ്ണം 21,393 ആയി ഉയർന്നു. 16,454 പേർ ഇപ്പോഴും ചികിത്സയിലാണ്. 4,257 രോഗികൾ സുഖം പ്രാപിച്ചു. മരണസംഖ്യ 681 ആയി
കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരു മാസം കഴിയുമ്പോൾ, രോഗികളുടെ എണ്ണം 21,393 ആയി ഉയർന്നു. 16,454 പേർ ഇപ്പോഴും ചികിത്സയിലാണ്. 4,257 രോഗികൾ സുഖം പ്രാപിച്ചു. മരണസംഖ്യ 681 ആയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും, ലോക്ക്ഡൗണിന്റെ ഫലമായി ഇന്ത്യയിൽ രോഗം പടരുന്നത് ഗണ്യമായി കുറഞ്ഞു. 10,000 കേസുകളിൽ നിന്ന് 20,000 കേസുകളിലേക്കെത്താൻ എട്ട് ദിവസമെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights