Covid-19 Live Updates: തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇന്നലെ മുതലാണ് ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടക്കത്തിലേക്ക് ഉയർന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ കണ്ണൂർ ജില്ലക്കാരാണ്. കോഴിക്കോട് രണ്ട് പേർക്കും കോട്ടയം മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോട്ടയത്ത് വീണ്ടും കോവിഡ്-19 രോഗം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ രോഗികൾ കോവിഡ്-19 ബാധിതരായി ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിലാണെന്ന് മുഖ്യമന്ത്രി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും പരിശോധനകൾ കർശനമാക്കുമെന്നും മുഖ്യമന്ത്രി. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങൾ പൂർണമായും അടച്ചിടുമെന്നും അവശ്യ വസ്തുക്കൾ ഉൾപ്പടെ ഹോം ഡെലിവറിയായി നൽകാനുമാണ് നിർദേശം. നിർദേശങ്ങൾ മറികടന്ന് ഇന്ന് നിരത്തിലിറങ്ങിയതിന് 437 കേസുകൾ രജിസ്റ്റർ ചെയ്യുകയും 347 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇതുവരെ രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 19,984 ആയി. നിലവിൽ 15474 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. കൊറോണ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 640 ആയി. ഇന്നലെ മാത്രം 50 പേരാണ് മരണപ്പെട്ടത്. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 5218. ഗുജറാത്തിൽ 2178 കേസുകളും ഡൽഹിയിൽ 2156 കേസുകളും സ്ഥിരീകരിച്ചു.
ഇന്ന് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ച 11 പേരിൽ 4 മാസം പ്രായമായ കുഞ്ഞും.
കോവിഡ്-19 ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ സമ്പത് വ്യവസ്ത സാരമായ വളർച്ച മാന്ദ്യം നേരിടുന്ന ഘട്ടത്തിലാണ് മഹാമാരി തുടങ്ങുന്നത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണെന്നും നിർമ്മാണ മേഖലയിലും ടൂറിസം മേഖലയിലും നേടിയ വളർച്ച, പ്രവാസികൾ അയക്കുന്ന പണം ഇതൊക്കെ നമ്മുടെ വാങ്ങൽ ശേഷി ശക്തിപ്പെടുത്തിയെന്നും എന്നാൽ ഇപ്പോൾ ഇതിൽ ഗണ്യമായ കുറവ് വന്നെന്നും മുഖ്യമന്ത്രി.
കേരളത്തിൽ ഇന്ന് 11 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ കണ്ണൂർ ജില്ലക്കാരാണ്. കോഴിക്കോട് രണ്ട് പേർക്കും കോട്ടയം മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. 127 പേരാാണ് സംസ്ഥാനത്തെ വവിധ ജില്ലകളിൽ ചികിത്സയിലുള്ളത്.
കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ രോഗികൾ കോവിഡ്-19 ബാധിതരായി ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിലാണെന്ന് മുഖ്യമന്ത്രി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും പരിശോധനകൾ കർശനമാക്കുമെന്നും മുഖ്യമന്ത്രി. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങൾ പൂർണമായും അടച്ചിടുമെന്നും അവശ്യ വസ്തുക്കൾ ഉൾപ്പടെ ഹോം ഡെലിവറിയായി നൽകാനുമാണ് നിർദേശം. നിർദേശങ്ങൾ മറികടന്ന് ഇന്ന് നിരത്തിലിറങ്ങിയതിന് 437 കേസുകൾ രജിസ്റ്റർ ചെയ്യുകയും 347 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം പുറപ്പെടുവിച്ച ഓർഡിനൻസിനെ സംസ്ഥാന സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി.
ഇന്ന് രോഗം സ്ഥിരീകരിച്ച 11 പേരിൽ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവരാണ്. കോഴിക്കോട് മെഡിക്കൽ കോളെജിലെ രണ്ട് ഹൗസ് സർജന്മാർക്കും ജില്ലയിലെ തന്നെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹൗസ് സർജന്മാർ രണ്ടുപേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് ട്രെയിനിൽ വന്നവരാണ്.
സംസ്ഥാനത്ത് ഇന്ന് ഒരാൾ മാത്രമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 29150 പേരാണ് കേരളത്തിലാകെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 28804 പേർ വീടുകളിലും 346 പേർ ആശുപത്രികളിലുമാണ്. 94 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 20821 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചുവെന്നും 19998ഉം രോഗ ബാധയില്ലെന്ന് ഉറപ്പാക്കി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി.
ഇതോടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 437 ആയി. നിലവിൽ 127 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 307 പേരുടെ രോഗം ഭേദമായപ്പോൾ മൂന്ന് പേർ മരണപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇന്നലെ മുതലാണ് ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടക്കത്തിലേക്ക് ഉയർന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ കണ്ണൂർ ജില്ലക്കാരാണ്. കോഴിക്കോട് രണ്ട് പേർക്കും കോട്ടയം മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോട്ടയത്ത് വീണ്ടും കോവിഡ്-19 രോഗം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലുകളും റസ്റ്ററന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവിറക്കി എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് മന്ത്രാലയം അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയം അത്തരത്തില്‍ ഒരു കത്തും ഇറക്കിയിട്ടില്ലെന്നും അത്തരം വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും ഗവണ്മെന്റ് അറിയിച്ചു.
ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് 7 വർഷം വരെ തടവു ശിക്ഷ കിട്ടുന്ന ഓർഡിനൻസ് കേന്ദ്ര സർക്കാർ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ പകർച്ചവ്യാധിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർ നിർഭാഗ്യവശാൽ ആക്രമിക്കപ്പെടുകയാണ്. അവർക്കെതിരായ അക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു ഓർഡിനൻസ് കൊണ്ടുവന്നു, രാഷ്ട്രപതിയുടെ അനുമതിക്ക് ശേഷം ഇത് നടപ്പിലാക്കുമെന്ന് ജാവദേക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തേനി ജില്ലയില്‍ 43 കോവിഡ് പോസിറ്റീവ് കേസുകളാണുള്ളത്. സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച മൂന്നു പേര് തമിഴ്നാട്ടില്‍നിന്ന് എത്തിയവരാണ്. ഇടുക്കി കുമളി പഞ്ചായത്ത് ചൊവ്വാഴ്ച മാത്രം 12 പേരാണ് അതിര്‍ത്തി കടന്നെത്തിയത്. Read More
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തേനി ജില്ലയില്‍ 43 കോവിഡ് പോസിറ്റീവ് കേസുകളാണുള്ളത്. സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച മൂന്നു പേര് തമിഴ്നാട്ടില്‍നിന്ന് എത്തിയവരാണ്. ഇടുക്കി കുമളി പഞ്ചായത്ത് ചൊവ്വാഴ്ച മാത്രം 12 പേരാണ് അതിര്‍ത്തി കടന്നെത്തിയത്. Read More
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇതുവരെ രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 19,984 ആയി. നിലവിൽ 15474 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. കൊറോണ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 640 ആയി. ഇന്നലെ മാത്രം 50 പേരാണ് മരണപ്പെട്ടത്. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 5218. ഗുജറാത്തിൽ 2178 കേസുകളും ഡൽഹിയിൽ 2156 കേസുകളും സ്ഥിരീകരിച്ചു.
രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്കുകളിൽ ഡൽഹിയെ മറികടന്ന് ഗുജറാത്ത് രണ്ടാം സ്ഥാനത്തെത്തി. ഗുജറാത്തിൽ 2,178 കേസുകളും ഡൽഹിയിൽ 2,156 കേസുകളുമാണുളളത്. ചൊവ്വാഴ്ച കേരളത്തിലും രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായി. ഇന്നലെ 19 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 20 ദിവസത്തിനിടയിലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണിത്. കേരളത്തിൽ ഇപ്പോൾ 426 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതോടെ വീടുകളിൽ അകപ്പെട്ടു പോയവർക്ക് ഭക്ഷണം ഒറപ്പാക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി.കോട്ടയം അതിരൂപതയുടെ ഇടുക്കിയിലെ സാമൂഹ്യ സേവന വിഭാഗം ആയ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സെന്റ്. ജോസഫ്, വിസിറ്റേഷൻ എന്നീ സന്യാസിനി സമൂഹങ്ങളുടെയും തടിയൻപാട് കെസിവൈഎൽ യൂണിറ്റിന്റെയും സഹകരണത്തോടെ ഇടുക്കി ജില്ലയിലെ രാജാക്കാട്, സേനാപതി, രാജകുമാരി, ബൈസൺവാലി, കൊന്നത്തടി, വാത്തിക്കുടി, മരിയപുരം, വാഴത്തോപ്പ്, ചക്കുപള്ളം, എന്നീ പഞ്ചായത്തുകളിലും കട്ടപ്പന മുൻസിപ്പാലിറ്റിയിലും കോവിഡ് 19 ലോക്ക്ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന 500 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഒരുക്കുന്നു. കോവിഡ് 19 ഭക്ഷ്യ സുരക്ഷ പദ്ധതിയു മായി പുറപ്പെടുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഇടുക്കി ജില്ല കളക്ടർ എച്ച്. ദിനേശൻ I A S നിർവഹിച്ചു.
കൊറോണ വൈറസ് പോരാട്ടത്തിനായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു കോടി 30 ലക്ഷം രൂപ സംഭാവന നൽകി നടൻ വിജയ്. കേരളത്തനുള്ള പത്ത് ലക്ഷം രൂപ ഉൾപ്പെടെയാണ് വിജയ് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 25 ലക്ഷം, കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് വിജയ് നൽകിയിരിക്കുന്നത്. Read More
എറണാകുളം ജില്ലയിലെ കൊവിഡ് ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. നാളെ രാവിലെ ബാരിക്കേഡ് വച്ച് കൊവിഡ് ഹോട്ട്സ്പോട്ടുകളുടെ അതിർത്തികൾ അടക്കും. അവശ്യ സർവീസുകളെയും ആശുപത്രിയിലേക്ക് വരുന്നവരെയും മാത്രമേ കടത്തിവിടൂ എന്നും കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പൂങ്കുഴലി അറിയിച്ചു. ഹോട്സ്പോട്ടുകളിൽ കടുത്ത നിയന്ത്രണം തുടരുമെന്ന് ജനങ്ങളെ അനൗൺസ്മെന്റ് നടത്തി പോലീസ് അറിയിക്കും. ഹോട്ട്സ്പോട്ടുകളും എൻട്രി, എക്സിറ്റ് പോയിന്റുകൾ ഇന്ന് വൈകുന്നേരം നടക്കുന്ന യോഗത്തിന് ശേഷം തീരുമാനിക്കും.
മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം കോവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് 552 എണ്ണം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20,000 ആയി. സംസ്ഥാനത്ത് ഇന്നലെ മാത്രം 52 മരണങ്ങളും ഉണ്ടായി. കൊറോണ വൈറസ് വ്യാപനത്തിനുശേഷം രാജ്യത്ത് ഒരു ദിവസമുണ്ടായ ഏറ്റവും കൂടിയ മരണ നിരക്കാണിത്. Read More
സംസ്ഥാനത്ത് രണ്ട് ഹൗസ് സര്ജന്മാര്ക്ക് കോവിഡ് 19 എന്ന് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്ജന്മാര്ക്കാണ് കോവിഡ് സംശയിക്കുന്നത്. ഇരുവരും ഡല്‍ഹിയില്‍ വിനോദയാത്ര പോയവരാണ്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവരെ പരിശോധിച്ച ആറ് മെഡിക്കല്‍ കോളജ് അധ്യാപകരെയും ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുൻനിരയിൽ നിന്നുകൊണ്ടുള്ള ഡോക്ടർമാരുടെ പോരാട്ടത്തിന് അഭിനന്ദനമറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രതിനിധികളുമായും ഡോക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അമിത് ഷാ. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ രാജ്യത്ത് ഒരുപാട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനോടൊപ്പം ഷാ വീഡിയോ കോൺഫറൻസ് നടത്തിയത്. Read More
സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക് പിടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാർക്കും പൊലീസിനും ശമ്പളം പിടിക്കുന്നതിൽനിന്നും ഇളവില്ല. 20,000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്ന പാർട്ട് ടൈം ജീവനക്കാർക്ക് മാത്രമാണ് ഇളവുണ്ടാവുക. അവർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം ശമ്പളം നൽകാം. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പിടിച്ച തുക തിരികെ നൽകാനാണ് തീരുമാനം. ഈ വ്യവസ്ഥയും കൂടി ഉൾപ്പെടുത്തിയാകും സർക്കാർ ഉത്തരവിറക്കുക. Read More
ഏപ്രിൽ 27 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് പിങ്ക് കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യും. അന്ത്യോദയ കുടുംബങ്ങളില്‍ പെട്ട 5,74,768 മഞ്ഞ കാര്‍ഡുകള്‍ക്കുള്ള വിതരണം നടന്നുകഴിഞ്ഞു. 31 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്കാണ് പിങ്ക് കാര്‍ഡുള്ളത്. ഇതിനുശേഷം ബാക്കി കുടുംബങ്ങള്‍ക്കുള്ള കിറ്റുകളും വിതരണം ചെയ്യും.
കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം ജൂൺ, ജൂലൈ മാസങ്ങൾ നിർണായകമെന്ന് നീതി ആയോഗ് അംഗം(ആരോഗ്യം) ഡോ.വി.കെ പോൾ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. Read More
ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ബുധനാഴ്ചയോടെ 19,984 ആയി ഉയർന്നു. രോഗം ബാധിച്ച് 640 പേരാണ് ഇതുവരെ മരിച്ചത്. ചൊവ്വാഴ്ച മാത്രം വിവിധ സംസ്ഥാനങ്ങളിലായി 50 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനത്തിന് ശേഷം ഏറ്റവും കൂടുതൽ മരണ സംഖ്യ രേഖപ്പെടുത്തിയത് ചൊവ്വാഴ്ചയായിരുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് (5,218). ഗുജറാത്ത് (2,178), ഡൽഹി (2,156)
കോവിഡ്-19ന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവം മൃഗങ്ങളിൽ നിന്നാണെന്നും, ഇത് ലാബുകളിൽ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും ലോകാരോഗ്യ സംഘടന. ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നത് മൃഗങ്ങളിൽ നിന്നുണ്ടായതാണ് ഈ വൈറസ് എന്നാണെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് ഫഡേല ചായ്ബ് പറഞ്ഞു. Read More
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചതോടെ വയനാട്, ഇടുക്കി, കൊല്ലം അതിർത്തി മേഖലകളിൽ പൊലീസ് പരിശോധന കർശനമാക്കി. പൊലീസിന്റെ കണ്ണ് വെട്ടിച്ച് വനപാതകളിലൂടെ ആളുകൾ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനായി ഡ്രോൺ സംവിധാനവും ഉപയോഗിക്കുന്നുണ്ട്. Read More
ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ലോകത്തെ മുഴുപ്പട്ടിണിക്കാരുടെ എണ്ണം 265 ദശലക്ഷമായി ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. മഹാവിപത്ത് തടയാൻ അടിയന്തര നടപടികൾ വേണമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗണ്‍, മറ്റു നിയന്ത്രണങ്ങള്‍ എന്നിവയുടെ ആഘാതം ഈ വര്‍ഷം 130 ദശലക്ഷം പേരെ കടുത്ത പട്ടിണിയിലാക്കിയേക്കും. ആഗോളതലത്തില്‍ നേരത്തെ തന്നെ 135 ദശലക്ഷം പേര് പട്ടിണിയിലാണെന്നും യുഎന്‍ മുന്നറിയിപ്പ് നല്കുന്നു. Read More
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നു. ഇതുവരെ 25,56,745 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 177,459 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്ക തന്നൈയാണ് രോഗ ബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും മുന്നില്‍. 8,16,744 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് ബാധിച്ചിട്ടുള്ളത്. 45,318 പേരാണ് ഇവിടെ മരണമടഞ്ഞത്. Read More
കോവിഡ് വൈറസ് ബാധയുടെ രണ്ടാം ഘട്ടം തടഞ്ഞു നിര്‍ത്താനാകുന്നതിനും അപ്പുറത്തായിരിക്കുമെന്ന് അേമേരിക്ക. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ശൈത്യകാലം വരെയെങ്കിലും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് ബാധയുടെ ആശങ്കകള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.Read More
ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യ സംസ്ക്കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കി. വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വിൽക്കുന്ന സ്ഥാപനങ്ങൾക്കും തുറന്ന് പ്രവർത്തിക്കാം. ഇലക്ട്രിക് ഫാനുകള്‍ വില്‍ക്കുന്ന കടകള്‍ക്കും ഇളവുകളുണ്ട്. പുതിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.