ജെനീവ: ട്രംപ് ഭരണകൂടം ധനസഹായം താൽക്കാലികമായി നിർത്തിവച്ച നടപടി പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനം ഗെബ്രിയേസിസ്. എന്നാൽ അദ്ദേഹത്തിന്റെ പ്രഥമ പരിഗണന പകർച്ചവ്യാധി അവസാനിപ്പിച്ച് ജീവൻ രക്ഷിക്കുന്നതിലാണെന്നും ടെഡ്രോസ് പറഞ്ഞു. ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും മധ്യ-ദക്ഷിണ അമേരിക്കയുടെയും മുൻകാല പകർച്ചവ്യാധികളിൽ ആശങ്കാജനകമായ പ്രവണതകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

“മിക്ക രാജ്യങ്ങളും ഇപ്പോഴും അവരുടെ പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിലാണ്, എന്നാൽ ചിലയിടങ്ങളിൽ രോഗവ്യാപനത്തിന്​ തോത് കുറഞ്ഞിട്ടുണ്ട്.”

“വീഴ്ചകൾ സംഭവിക്കരുത്. നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഈ വൈറസ് വളരെക്കാലം നമ്മോടൊപ്പമുണ്ടാകും,” അദ്ദേഹം പറഞ്ഞു, പടിഞ്ഞാറൻ യൂറോപ്പിൽ പകർച്ചവ്യാധി സ്ഥിരത കൈവരിക്കുകയോ കുറയുകയോ ചെയ്യുന്നതായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു; വൈറസിനെതിരെ ഏറെ ദൂരം പോകാനുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ

ലോകാരോഗ്യസംഘടന മഹാമാരിയെ കൈകാര്യം ചെയ്യുന്നതിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച വിമർശിക്കുകയും യുഎൻ ഏജൻസിക്ക് ധനസഹായം താൽക്കാലികമായി നിർത്തുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കൊറോണയുടെ വിവരങ്ങൾ സമയബന്ധിതമായി ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ ചൈനയുടെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി പരാജയപ്പെട്ടുവെന്ന് യുഎസ് ശക്തമായി വിശ്വസിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

“ഫണ്ടിംഗ് മരവിപ്പിക്കുന്നത് പുനർവിചിന്തനം ചെയ്യുമെന്നും യുഎസ് വീണ്ടും ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ജീവൻ രക്ഷിക്കുന്നത് തുടരുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ടെഡ്രോസ് പറഞ്ഞു. “മറ്റുള്ളവരെ സഹായിക്കാൻ മാത്രമല്ല, സുരക്ഷിതമായി തുടരാനും യുഎസിന് ഇത് ഒരു സുപ്രധാന നിക്ഷേപമാണെന്ന് യുഎസ് മനസിലാക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.”

പരിശോധന നടത്താനായി 76 ശതമാനം സംവിധാനങ്ങളേ ഉള്ളൂവെന്നും അതിനായി കൂടുതൽ നിക്ഷേപം നടത്തണമെന്നും ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥർ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

“ലോകത്തിന്റെ പ്രതിരോധത്തിൽ ഇപ്പോഴും ധാരാളം വിടവുകളുണ്ട്. ഒരു രാജ്യത്തും എല്ലാം കൃത്യമായി അല്ല നടക്കുന്നത്,” ടെഡ്രോസ് പറഞ്ഞു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,637,673 ആയി. 184,217 മരണങ്ങളാണ് ആഗോളതലത്തിൽ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. 717,625 പേർ രോഗമുക്തി നേടി. കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് മുന്നിൽ. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2,219 പേര്‍ മരിച്ചു. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്.

Read in English: ‘Make no mistake, virus will be with us for long time’: WHO chief

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook