/indian-express-malayalam/media/media_files/IOfsuOsmMJLK9a8AC4vc.jpg)
2019ൽ കോൺഗ്രസ് വിജയിച്ച ഏക സീറ്റായ റായ്ബറേലിയിൽ, 2004നും 2019നും മത്സരിച്ച സോണിയാ ഗാന്ധിയുടെ റെക്കോർഡാണ് രാഹുൽ മറികടന്നത്
അമേഠി: കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണ രാഹുൽ ഗാന്ധി മത്സരിച്ച് തോറ്റ മണ്ഡലമായിരുന്നു അമേഠി. എന്നാൽ ഇത്തവണ ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ അതേ മണ്ഡലത്തിൽ 1.66 ലക്ഷം വോട്ടുകൾക്ക് തോൽപ്പിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി കെ.എൽ. ശർമ്മ കോൺഗ്രസിന്റെ മധുരപ്രതികാരമാണ് വീട്ടിയത്.
ഇതിന് പുറമെ കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയായ റായ്ബറേലിയിൽ കോൺഗ്രസിലെ മുതിർന്ന നേതാവായ രാഹുൽ ഗാന്ധി 3.90 ലക്ഷം വോട്ടുകൾക്കാണ് സോണിയാ ഗാന്ധിയുടെ റെക്കോർഡ് ഭൂരിപക്ഷം മറികടന്നത്. 2019ൽ കോൺഗ്രസ് വിജയിച്ച ഏക സീറ്റായ റായ്ബറേലിയിൽ, 2004നും 2019നും മത്സരിച്ച സോണിയാ ഗാന്ധിയുടെ റെക്കോർഡാണ് രാഹുൽ മറികടന്നത്.
2019ൽ അമേഠിയിൽ സ്മൃതി ഇറാനി 55,000 വോട്ടുകൾക്കാണ് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്. 1980 മുതൽ ഒരിക്കൽ മാത്രമാണ് കോൺഗ്രസിന് ഈ സീറ്റ് നഷ്ടമായിട്ടുള്ളത്. 2014ൽ 1.03 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി ഇറാനിയെ പരാജയപ്പെടുത്തിയിരുന്നു. തങ്ങളുടെ കോട്ട തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിൽ, അമേഠിയിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായ ശർമ്മയെ ആണ് കോൺഗ്രസ് രംഗത്തിറക്കിയത്.
റായ്ബറേലിയിലും അമേഠിയിലും പ്രചാരണത്തിൻ്റെ ചുമതല എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്കായിരുന്നു. ശർമ്മ മികച്ച മാർജിനിൽ മുന്നിട്ടുനിൽക്കുമ്പോൾ അദ്ദേഹത്തിൻ്റെ വിജയത്തിൽ തനിക്ക് ഒരിക്കലും സംശയമില്ലെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. "കിഷോരി ഭയ്യാ, നിങ്ങൾ വിജയിക്കുമെന്ന് എനിക്കൊരിക്കലും സംശയമൊന്നും ഉണ്ടായിരുന്നില്ല. ആദ്യം മുതൽ എനിക്ക് ഉറപ്പായിരുന്നു. നിങ്ങൾക്കും അമേത്തിയിലെ എൻ്റെ പ്രിയ സഹോദരീ സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ," പ്രിയങ്ക പറഞ്ഞു.
തൻ്റെ വിജയത്തിൻ്റെ ക്രെഡിറ്റ് ഗാന്ധി കുടുംബത്തിനും സഖ്യകക്ഷിയായ സമാജ്‌വാദി പാർട്ടിക്കും അമേത്തിയിലെ ജനങ്ങൾക്കുമാണെന്ന് കെ.എൽ. ശർമ്മ പറഞ്ഞു. “എൻ്റെ വിജയത്തിൻ്റെ ക്രെഡിറ്റ് ഗാന്ധി കുടുംബത്തിനാണ്, ഇത് ഗാന്ധി കുടുംബത്തിൻ്റെ നാടാണ്. ഗാന്ധി കുടുംബം എന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം ഞാൻ നിറവേറ്റി. വിനയം ജയിക്കുമെന്ന സന്ദേശമാണ് അമേത്തിയിലെ ജനങ്ങൾ നൽകിയത്. ഈ വിജയത്തിന് അമേഠിയിലെ ജനങ്ങളോടും ഗാന്ധി കുടുംബത്തോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു,” അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read More
- KeralaLok Sabha Election Result 2024 Live: കേരളത്തിൽ യുഡിഎഫ് തരംഗം
- Lok Sabha Election Result 2024 Live: എക്സിറ്റ് പോളുകളെ എഴുതിത്തള്ളുന്ന പ്രകടനവുമായി ഇന്ത്യാ സഖ്യം; ഉത്തർ പ്രദേശിലടക്കം അട്ടിമറി മുന്നേറ്റം
- Lok Sabha Top Constituencies Result 2024 Live: തൃശൂരിൽ മുന്നേറ്റവുമായി സുരേഷ് ഗോപി, കേരളത്തിൽ താമര വിരിയുമോ?
- വോട്ടെണ്ണല് കേന്ദ്രത്തിൽ നടക്കുന്നത് എന്തെല്ലാമാണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.