/indian-express-malayalam/media/media_files/uploads/2017/04/baba-ramdev.jpg)
ന്യൂഡല്‍ഹി: യോഗ ചെയ്യുന്നവര്‍ക്കെല്ലാം 'അച്ഛാ ദിന്‍' ലഭിക്കുമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. അന്താരാഷ്ട്ര യോഗ ദിനത്തിനുള്ള ഒരുക്കത്തിനിടയിലാണ് ബാബാ രാംദേവ് ഇക്കാര്യം പറഞ്ഞത്. ജൂണ്‍ 21 നാണ് യോഗ ദിനം ആചരിക്കുന്നത്.
യോഗ ചെയ്യുന്നവര്‍ 'അച്ഛാ ദിന്‍' കാണുമെന്ന് പറഞ്ഞ ബാബാ രാംദേവ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്കുള്ള കാരണവും കണ്ടെത്തി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗ ചെയ്യാത്തതാണ് കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണമെന്നാണ് ബാബാ രാംദേവ് പറഞ്ഞത്.
Read Also: സൗദിയിൽ യോഗയ്ക്ക് സ്വീകാര്യതയേറുന്നു; സന്തോഷം പങ്കുവച്ച് നരേന്ദ്ര മോദി
മോദി പരസ്യമായി യോഗ ചെയ്യുന്നുണ്ട്. ജവഹര്‍ ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും യോഗ ചെയ്തിരുന്നു. എന്നാല്‍, നെഹ്‌റുവിന്റെയും ഇന്ദിരയുടെയും പിന്‍ഗാമിയായ രാഹുല്‍ ഗാന്ധി യോഗ ചെയ്യുന്നില്ല. യോഗ ചെയ്യാത്തതാണ് രാഹുല്‍ രാഷ്ട്രീയത്തില്‍ എവിടെയും എത്താത്തതിന് കാരണമെന്നും ബാബാ രാംദേവ് പറഞ്ഞു. യോഗയെ ജനകീയമാക്കിയതില്‍ നരേന്ദ്ര മോദിയെ ബാബാ രാംദേവ് അഭിനന്ദിച്ചു.
എന്നാല്‍, രാഹുല്‍ ഗാന്ധി യോഗ ചെയ്യുന്നില്ല എന്ന ബാബാ രാംദേവിന്റെ പരാമര്‍ശം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി ദിവസവും യോഗ ചെയ്യുന്ന ആളാണെന്ന് രാംദേവ് പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയും താനും തമ്മില്‍ നല്ല സൗഹൃദമാണെന്നും അന്ന് രാംദേവ് പറഞ്ഞിരുന്നു.
Read Also: മോദിയുടെ തടാസനം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ജൂണ്‍ 21 ന് അന്താരഷ്ട്ര യോഗ ദിനത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനൊപ്പമാണ് ബാബാ രാംദേവ് യോഗ ദിനം ആചരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ യോഗയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
Here are moments from my morning exercises. Apart from Yoga, I walk on a track inspired by the Panchtatvas or 5 elements of nature - Prithvi, Jal, Agni, Vayu, Aakash. This is extremely refreshing and rejuvenating. I also practice
breathing exercises. #HumFitTohIndiaFitpic.twitter.com/km3345GuV2
— Narendra Modi (@narendramodi) June 13, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.