ന്യൂഡല്‍ഹി: രാജ്യാന്തര യോഗ ദിനത്തോട് അനുബന്ധിച്ച് തന്റെ സ്വന്തം കാര്‍ട്ടൂണ്‍ ആനിമേഷന്‍ വീഡിയോ പങ്കുവയ്ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയിലെ പാഠങ്ങള്‍ പരിചയപ്പെടുത്തുന്നതാണ് കാര്‍ട്ടൂണ്‍ വീഡിയോ. മോദി പങ്കുവച്ച വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ജൂണ്‍ 21 നാണ് രാജ്യാന്തര യോഗ ദിനം ആചരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ത്രികോണാസന വീഡിയോ പങ്കുവച്ച മോദി രണ്ടാം ഘട്ടത്തില്‍ പങ്കുവച്ചിരിക്കുന്നത് തടാസനത്തിന്റെ വീഡിയോ ആണ്. ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തടാസനത്തിന്റെ ഗുണഫലങ്ങളാണ് വീഡിയോയില്‍ വിശദീകരിക്കുന്നത്. തടാസനം ഏറ്റവും നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചാല്‍ മറ്റ് ആസനങ്ങളെല്ലാം അനായാസം വഴങ്ങുമെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്തു.

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തല മുതല്‍ കാല്‍പ്പാദം വരെ സ്ട്രച്ച് ചെയ്യുന്ന രീതിയെയാണ് തടാസനം എന്ന് വിളിക്കുന്നത്. വയറിനും കാലുകള്‍ക്കും ശക്തി പകരുന്ന ആസനമാണിത്.

Read More: മോദിയെ പ്രചോദിപ്പിച്ച സവർക്കറുടെ പുസ്​തകം

ത്രികോണാസന എങ്ങനെ ചെയ്യണമെന്ന വീഡിയോ ബുധനാഴ്ചയാണ് മോദി പങ്കുവച്ചത്. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കാനും മറ്റുള്ളവരെ അതിനായി പ്രചോദിപ്പിക്കാനും ഞാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയാണെന്ന് ത്രികോണസനത്തിന്റെ വീഡിയോ പങ്കുവച്ച് മോദി ട്വിറ്ററില്‍ പങ്കുവച്ചു. യോഗയുടെ ഗുണങ്ങള്‍ മികച്ചതാണെന്നും മോദി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook