/indian-express-malayalam/media/media_files/JTdudczqIjxoZkkV1u3e.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
ഡൽഹി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടു. നല്‍കിയ ചെക്കുകള്‍ ഒന്നും ബാങ്ക് അനുവദിക്കുന്നില്ലെന്നും കോൺഗ്രസിനൊപ്പം യൂത്ത് കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചുവെന്നും കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
ആദായ നികുതി അടയ്ക്കാൻ വൈകിയെന്ന പേരിലാണ് നടപടി. 45 ദിവസം വൈകിയെന്ന പേരിൽ 210 കോടി രൂപ പിഴയും ചുമത്തി. പാര്‍ട്ടി ഇൻകം ടാക്സ് അതോറിറ്റിയെ സമീപിച്ചതായി അജയ് മാക്കൻ അറിയിച്ചു. 210 കോടി രൂപയാണ് അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനായി ഇൻകം ടാക്സ് ആവശ്യപ്പെട്ടതെന്നും അജയ് മാക്കൻ പറഞ്ഞു.
LIVE: Congress party briefing by Shri @ajaymaken at AICC HQ. https://t.co/QAKEqsUHNk
— Congress (@INCIndia) February 16, 2024
"കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മാത്രമല്ല, രാജ്യത്തെ ജനാധിപത്യമാണ് ഇത്തരം നടപടികളിലൂടെ മരവിപ്പിക്കപ്പെടുന്നത്. ക്രൗണ്ട് ഫണ്ടിങ്ങിലൂടെയും മറ്റും സമാഹരിക്കപ്പെട്ട പണമാണ് അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ മെമ്പർഷിപ്പിലൂടെ സമാഹരിക്കപ്പെട്ട പണവും അക്കൗണ്ടിലുണ്ടായിരുന്നു. ഒറ്റ പാര്‍ട്ടിക്ക് മാത്രമാണോ ഇന്ത്യയില്‍ പ്രവർത്തിക്കാൻ അനുവാദമുള്ളത്," അജയ് മാക്കൻ ചോദിച്ചു.
ജുഡീഷ്യറി ഇടപെട്ട് ജനാധിപത്യം സംരക്ഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു. “ഇപ്പോൾ ചെലവാക്കാനും വൈദ്യുതി ബില്ലടക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും ഞങ്ങൾക്ക് പണമില്ല. എല്ലാറ്റിനെയും ബാധിക്കും. ന്യായ് യാത്ര മാത്രമല്ല, എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളെയും ബാധിക്കും. ബി.ജെ.പി ഭരണഘടനാ വിരുദ്ധമായി ഇലക്ട്രല്‍ ബോണ്ടിലൂടെ 6000 കോടി രൂപ സമാഹരിച്ച ബാങ്ക് അക്കൗണ്ട് നിലനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിന്‍റ അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടത്,"
"നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഇതാദ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതെന്ന് ഓർക്കണം. കോടതിയെ സമീപിക്കുന്നത് പരിഗണിക്കുന്നുണ്ട്," അജയ് മാക്കൻ പറഞ്ഞു.
അതേസമയം, ആദായ നികുതി വകുപ്പ് അപ്പലേറ്റ് കോടതി മരവിപ്പിച്ച അക്കൗണ്ടുകൾ താൽക്കാലികമായി ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. അടുത്ത ബുധനാഴ്ച കോൺഗ്രസിന്റെ പരാതി അപ്പലേറ്റ് കോടതി പരിഗണിക്കുന്നുണ്ട്.
അജ്ഞാത രാഷ്ട്രീയ ഫണ്ടിങ്ങിൻ്റെ പശ്ചാത്തലത്തിൽ 2018ലെ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. "ഒരു രാഷ്ട്രീയ പാർട്ടിക്ക് ധനസഹായം നൽകുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒരു വോട്ടർക്ക് ഫലപ്രദമായി വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന് അത്യന്താപേക്ഷിതമാണ്" എന്ന് എടുത്തു പറഞ്ഞുകൊണ്ട്, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Read More
- സഭ 'മാറാൻ' സോണിയ; റായ്ബറേലിയിൽ പ്രിയങ്കക്ക് നറുക്ക് വീണേക്കും
- നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച; തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി അടുക്കാൻ ജഗൻ മോഹൻ റെഡ്ഡി
- നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന
- അഴിമതിക്കേസുകളുടെ കൂട്ടം മുതൽ പണപ്പെരുപ്പവും കിട്ടാക്കടങ്ങളും വരെ; ധവളപത്രത്തിന്റെ രാഷ്ട്രീയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.