/indian-express-malayalam/media/media_files/y1tHMdUuiGk7fvjC7t7X.jpg)
കേന്ദ്രമന്ത്രി ജോർജ് കുര്യൻ (X/@GeorgekurianBjp)
തിരുവനന്തപുരം: കേന്ദ്രമന്ത്രി പദം ഏറ്റെടുത്ത ശേഷം ആദ്യമായി മുതലപ്പൊഴി ഹാർബർ സന്ദർശിക്കാനെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ പ്രതിഷേധം. ഹാർബർ ചാനലിലെ മത്സ്യത്തൊഴിലാളികളുടെ മരണനിരക്ക് വർധിക്കുന്നതിനെ കുറിച്ച് പഠിക്കാൻ മുതലപ്പൊഴി സന്ദർശിക്കാനെത്തിയ ജോർജ് കുര്യനെ ഒരു സംഘം കോൺഗ്രസ് പ്രവർത്തകരാണ് തടഞ്ഞത്.നിരവധി മരണങ്ങൾക്ക് കാരണമായ മുതലപ്പൊഴി ഹാർബറിന്റെ നിർമ്മാണം അശാസ്ത്രീയമാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം.
നിരവധി മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണമായ ബോട്ടപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച മുതലപ്പൊഴി സന്ദർശിച്ച് സ്ഥിതിഗതികൾ പഠിക്കുമെന്ന് മന്ത്രി പദം ഏറ്റെടുത്തതിന് പിന്നാലെ തന്നെ സംസ്ഥാന ന്യൂനപക്ഷകാര്യ, മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രിയായ കുര്യൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മന്ത്രിയുടെ സന്ദർശനത്തെ കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് റോഡിൽ കുത്തിയിരുന്ന പ്രതിഷേധക്കാർ ഹാർബറിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ ഗേറ്റ് ഉപരോധിച്ചു. വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് സമരക്കാരോട് മന്ത്രി പറഞ്ഞെങ്കിലും നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും അശാസ്ത്രീയമായ ഹാർബർ നിർമ്മാണം നടത്തിയതിനെതിരെ നടപടിയെടുക്കാത്ത മന്ത്രിയെ ഞങ്ങൾക്ക് വേണ്ട എന്നായിരുന്നു അവരുടെ പ്രതികരണം.
സമരക്കാർ പിന്മാറാൻ വിസമ്മതിച്ചതോടെ പോലീസ് ബലം പ്രയോഗിച്ച് റോഡിൽ നിന്ന് അവരെ മാറ്റി മന്ത്രിക്ക് വഴിയൊരുക്കി. തുടർന്ന് മന്ത്രി ജോർജ് കുര്യൻ ഹാർബറിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Read More
- നാളുകളായുള്ള സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; വിഴിഞ്ഞത്ത് ട്രയൽ റൺ ജൂലൈ 12 ന്
- ഒരു തീരം ക്ഷോഭിക്കുമ്പോൾ: വിഴിഞ്ഞം തുറമുഖം മത്സ്യത്തൊഴിലാളികൾ സമരം ചെയ്യുന്നത് എന്തിന്?
- സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14 കാരൻ മരിച്ചു
- തൃശൂരിൽ നിന്ന് കാണാതായ ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ
- റീൽസ് പണിയായി, തിരുവല്ലയിൽ സർക്കാർ ഓഫീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.