/indian-express-malayalam/media/media_files/AAU6WAxUYtNdM8VImYO5.jpg)
എക്സ്പ്രസ് ഫൊട്ടോ
ലക്നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് എക്‌സ്പ്രസിന്റെ നാല് കോച്ചുകൾ മറിഞ്ഞതായാണ് വിവരം. അപകടത്തിൽ 35 തിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.
അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തകരെയും ദുരിതാശ്വാസ പ്രവർത്തകരെയും ഉടൻ വിന്യസിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിർദ്ദേശത്തിന് പിന്നാലെ രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഗോണ്ട ജില്ലാ കമ്മീഷണറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.അപകടം സംഭവിച്ചതിന്റെ കാരണത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമായിട്ടില്ല.
സഹായത്തിനായി എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഗോണ്ടയ്ക്ക് സമീപം ഉച്ചയ്ക്ക് 2.35 ഓടെയാണ് ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റിയതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
Read More
- റീൽസ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
- ജമ്മു കശ്മീരിലെ ആക്രമണങ്ങൾക്കുപിന്നിൽ ഭീകരരുടെ പുതിയ സംഘം, ആറു മാസങ്ങൾക്കു മുൻപ് നുഴഞ്ഞു കയറിയതെന്ന് സംശയം
- അഗ്നിവീർ സൈനികർക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ
- തൊഴിൽ സംവരണം: പ്രതിഷേധത്തിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്ത് സിദ്ധരാമയ്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.