/indian-express-malayalam/media/media_files/62M1ZKWGkYyx2cBdIi0d.jpg)
2014-ൽ മോദിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൈകാര്യം ചെയ്തതിലൂടെയാണ് കിഷോർ ആദ്യമായി ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധാ കേന്ദ്രമായി മാറിയത്
പാട്ന: ജെഡിയു അദ്ധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോർ. അധികാരത്തിൽ തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലിൽ വീഴേണ്ട ഗതികേടിലേക്ക് നിതീഷ് അധപതിച്ചുവെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. എൻഡിഎ മുന്നണി യോഗത്തിൽ നരേന്ദ്ര മോദിയുടെ കാൽ തൊട്ട് വന്ദിക്കാൻ ശ്രമിച്ചതിലൂടെ ബിഹാറിനാകെ നാണക്കേടാണ് നിതീഷ് വരുത്തിവെച്ചിരിക്കുന്നതെന്നും പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി.
വെള്ളിയാഴ്ച ഭഗൽപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ‘ജൻ സൂരജ്’ കാമ്പയിൻ നടത്തുന്ന കിഷോർ. “നിതീഷ് കുമാറിനൊപ്പം മുമ്പ് പ്രവർത്തിച്ച ഞാൻ എന്തിനാണ് ഇപ്പോൾ വിമർശിക്കുന്നതെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു. അന്ന് അയാൾ വ്യത്യസ്തനായിരുന്നു". 2015ൽ ജെഡി (യു) പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിക്കുകയും രണ്ട് വർഷത്തിന് ശേഷം പാർട്ടിയിൽ ഔദ്യോഗികമായി ചേരുകയും ചെയ്ത പ്രശാന്ത് കിഷോർ പറഞ്ഞു.
“ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അവിടുത്തെ ജനങ്ങളുടെ പ്രതീകമാണ്. എന്നാൽ മോദിയുടെ കാലിൽ തൊട്ടപ്പോൾ നിതീഷ് കുമാർ ബിഹാറിന് നാണക്കേടുണ്ടാക്കി,” പ്രശാന്ത് കിഷോർ ആരോപിച്ചു. നിതീഷ് കുമാറിന്റെ ജെഡി (യു) ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ നേടി ബിജെപിയുടെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയായി ഉയർന്നിരുന്നു.
'മോദി അധികാരത്തിൽ തിരിച്ചെത്തുന്നതിൽ നിതീഷ് കുമാർ നിർണായക പങ്കുവഹിക്കുന്നതിനെക്കുറിച്ച് വളരെയധികം ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ബിഹാർ മുഖ്യമന്ത്രി തന്റെ സ്ഥാനം എങ്ങനെ പ്രയോജനപ്പെടുത്തുന്നു? സംസ്ഥാനത്തിന് നേട്ടങ്ങൾ ഉറപ്പാക്കാൻ അദ്ദേഹം തന്റെ സ്വാധീനം ഉപയോഗിക്കുന്നില്ല. മറിച്ച് 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ബിജെപി പിന്തുണയോടെ അധികാരത്തിൽ തുടരുമെന്ന് ഉറപ്പാക്കാൻ അദ്ദേഹം മോദിയുടെ കാലുപിടിക്കുകയാണ് ചെയ്യുന്നത്” കിഷോർ പറഞ്ഞു.
നേരത്തെ 2014-ൽ മോദിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൈകാര്യം ചെയ്തതിലൂടെയാണ് കിഷോർ ആദ്യമായി ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധാ കേന്ദ്രമായി മാറിയത്. 2021-ൽ പൊളിറ്റിക്കൽ കൺസൾട്ടൻസി ഉപേക്ഷിച്ച പ്രശാന്ത് മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, ജഗൻ മോഹൻ റെഡ്ഡി എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ അധികാരം പിടിച്ച തിരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു.
Read More
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
- കുവൈത്ത് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ, 16 പേരെ തിരിച്ചറിഞ്ഞു
- 'മകളുടെ കോളേജ് അഡ്മിഷനായി നാട്ടിൽ വരാനിരിക്കുകയായിരുന്നു': കുവൈത്ത് ദുരന്തത്തിൽ ആശ്രയമറ്റ് കുടുംബങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.