/indian-express-malayalam/media/media_files/2025/09/03/china-military-parade-at-tiananmen-square-2025-09-03-10-56-10.jpg)
China Grand Military Parade at Tiananmen Square
China Victory Day Parade: ബീജിങ്: സൈനിക ശകതി ലോകത്തിന് കാട്ടി ചൈന. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെതിരെ ചൈന നേടിയ വിജയത്തിന്റെ എൺപതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ബീജിങ്ങിൽ കൂറ്റൻ സൈനിക പരേഡ് നടത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ, ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഉൾപ്പടെയുള്ളവർ പരേഡ് വീക്ഷിക്കാൻ എത്തിയിരുന്നു.
Also Read: മണിക്കൂറിലെ നൂറിലൊരു മരണം ആത്മഹത്യ; പുതിയ പഠനവുമായി ലോകാരോഗ്യ സംഘടന
യുഎസിന് ബദലയായി സ്വയം ഉയർത്തി കാണിക്കാനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമായാണ് സൈനിക പരേഡെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഇറാൻ, ക്യൂബ, ബെലാറസ്, സെർബിയ, കസാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും പരേഡ് കാണാൻ എത്തിയിരുന്നു.
രണ്ടാം ലോകമഹായുദ്ധ സമയത്ത് ജപ്പാനീസ് സൈന്യത്തെ പരാജയപ്പെടുത്തിയതിന്റെ ഭാഗമായാണ് ചൈന വിക്ടറി ഡേ എന്ന് പേരിൽ സൈനിക പരേഡ് നടത്തന്നത്. ഇത്തവണ പരേഡിൽ ചൈനയുടെ അത്യാധുനിക ആയുധങ്ങളും പ്രദർശിപ്പിച്ചു.
Also Read:മോദി-ഷി-പുടിൻ കൂടിക്കാഴ്ചയ്ക്കു പിന്നാലെ, ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയ ദുരന്തമെന്ന് ട്രംപ്
പ്രാദേശികസമയം രാവിലെ ഏഴിന് ആരംഭിച്ച പരേഡ് ഒരുമണിക്കൂർ നീണ്ടുനിന്നു. പരേഡിന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് സൈനികരെ അഭിസംബോധന ചെയ്തു. ചൈനയുടെ മഹത്തായ പുനരുജ്ജീവനത്തിലേക്കുള്ള വഴിത്തിരിവായിരുന്നു രണ്ടാം ലോകമഹായുദ്ധമെന്ന് ഷി ജിൻ പിങ് വിശേഷിപ്പിച്ചു.
അമേരിക്ക പ്രധാന വെല്ലുവിളിയായി കണക്കാക്കുന്ന ഷി ജിൻ പിങ്ങും വ്ളാഡമിർ പുടിനും കിം ജോങ് ഉന്നും ആദ്യമായി ഒരേ വേദിയിൽ ഒരുമിച്ചെത്തുന്നത് ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.
റഷ്യയുമായി അടുത്ത സൈനിക ബന്ധം പുലർത്തുന്ന കിം ജോങ് ഉൻ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ സൈനികരെയും ആയുധങ്ങളെയും നൽകി ഉത്തരകൊറിയ റഷ്യയെ സഹായിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈനയുമായും അടുത്ത ബന്ധമാണ് ഉത്തരകൊറിയ പുലർത്തുന്നത്.
Also Read:മോദി - പുടിൻ കൂടിക്കാഴ്ച; ഇന്ത്യയുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെന്ന് യുഎസ്
അതേസമയം, ഇന്ത്യ-ചൈന ബന്ധം കൂടുതൽ ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. പരസ്പര വിശ്വാസം, ബഹുമാനം, എന്നിവയുടെ അടിസ്ഥാനത്തില്‍ ചൈനയുമായുള്ള ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന മോദി വ്യക്തമാക്കി.
⚡️Chinese soldiers march in military parade celebrating 80th anniversary of victory over Japan in WW2. 🎥
— The World War (@TheWorldWar12) September 3, 2025
China showcases nuclear missiles, anti-drone tech, and unmanned fighter jets at Victory Day parade in Beijing. 🎥📸 pic.twitter.com/oeu4tEqugh
ഇന്ത്യയും ചൈനയും നല്ല അയല്‍ക്കാരാകേണ്ടത് അനിവാര്യമെന്ന് ജിന്‍ പിങ് പറഞ്ഞു. വ്യാളി- ആന സൗഹൃദം പ്രധാനമാണ്. ഏഷ്യയിലെ സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും കൂടിക്കാഴ്ചയിൽ ജിന്‍പിങ് അഭ്യര്‍ത്ഥിച്ചു.
Read More:പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച് ബെൽജിയം; ഇസ്രായേലിന് ഉപരോധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.