/indian-express-malayalam/media/media_files/2025/09/01/modi-putin-xi-jinping-2025-09-01-17-41-08.jpg)
ചിത്രം: എക്സ്
ഡൽഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തിയ ദിവസം, ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നിർണായക ബന്ധമെന്നു വിശേഷിപ്പിച്ച് യുഎസ് എംബസി. രണ്ടു ജനതകൾ തമ്മിൽ നിലനിൽക്കുന്ന സൗഹൃദമാണ് നമ്മുടെ സഹകരണത്തിന്റെ അടിസ്ഥാനമെന്ന് ഡൽഹിയിലെ യുഎസ് എംബസി എക്സിൽ കുറിച്ചു.
'അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തുന്നത് തുടരും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു നിർണായക ബന്ധമാണിത്. നമ്മെ മുന്നോട്ടുനയിക്കുന്ന ആളുകള്‍, പുരോഗതി, സാധ്യതകള്‍ എന്നിവയിലാണ് ഈ മാസം ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ കണ്ടുപിടിത്തങ്ങളും സംരംഭകത്വവും മുതല്‍ പ്രതിരോധവും ഉഭയകക്ഷി ബന്ധങ്ങളുംവരെ, നമ്മുടെ രണ്ട് ജനതകള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദമാണ് ഈ യാത്രയ്ക്ക് ഊര്‍ജം പകരുന്നത്,' യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രസ്താവനയ്ക്കൊപ്പം എംബസി കുറിച്ചു.
The partnership between the United States and india continues to reach new heights — a defining relationship of the 21st century. This month, we’re spotlighting the people, progress, and possibilities driving us forward. From innovation and entrepreneurship to defense and… pic.twitter.com/tjd1tgxNXi
— U.S. Embassy India (@USAndIndia) September 1, 2025
ഷാങ്ഹായ് ഉച്ചകോടിക്കിടെ, മോദിയും പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് യുഎസ് എംബസിയുടെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ശ്രമങ്ങളെ മോദി തിങ്കളാഴ്ച സ്വാഗതം ചെയ്തു. ഈ വർഷം ഡിസംബറിൽ പുടിൻ ഇന്ത്യയിലേക്ക് എത്തുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: അഫ്ഗാൻ ഭൂചലനം; മരണസംഖ്യ 800 ആയി, 2,500 പേർക്ക് പരിക്ക്; പിന്തുണ അറിയിച്ച് മോദി
അതേസമയം, ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കരുതെന്നും ഒന്നിച്ച് നിൽക്കണമെന്നും ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദം മനുഷ്യരാശിക്കെതിരായ ഒരു കൂട്ടായ വെല്ലുവിളിയാണ്. ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടണം. ഒരു രാജ്യത്തിനും സമൂഹത്തിനും ഈ വിപത്തിൽ നിന്ന് സുരക്ഷിതത്വം തോന്നാൻ കഴിയില്ല. അടുത്തിടെ പഹൽഗാമിൽ ഭീകരവാദത്തിന്റെ വൃത്തികെട്ട മുഖം നമ്മൾ കണ്ടു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഇന്ത്യ ഭീകരവാദത്തിന്റെ വിപത്ത് നേരിടുകയാണെന്നും മോദി പറഞ്ഞു.
Read More: എഥനോൾ കലർത്തിയ പെട്രോൾ നിർബന്ധമാക്കുന്നതിനെതിരായ ഹർജി തള്ളി സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us