scorecardresearch

എഐ വഴി ലോക്സഭാ തിരഞ്ഞെടുപ്പിനെ ചൈന സ്വാധീനിച്ചേക്കാം: ഇന്ത്യക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ജനുവരിയിൽ നടന്ന തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എഐ സൃഷ്ടിച്ച തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ചൈന ശ്രമിച്ചിരുന്നുവെന്ന് മൈക്രോസോഫ്റ്റ് റിപ്പോർട്ടിൽ പറയുന്നു

ജനുവരിയിൽ നടന്ന തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എഐ സൃഷ്ടിച്ച തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ചൈന ശ്രമിച്ചിരുന്നുവെന്ന് മൈക്രോസോഫ്റ്റ് റിപ്പോർട്ടിൽ പറയുന്നു

author-image
WebDesk
New Update
AI

ജനുവരിയിൽ നടന്ന തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എഐ  സൃഷ്ടിച്ച തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ  ചൈന ശ്രമിച്ചിരുന്നുവെന്ന് മൈക്രോസോഫ്റ്റ് റിപ്പോർട്ടിൽ പറയുന്നു

ഡൽഹി: യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾക്ക് സമാനമായി ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇടപെടൽ നടത്താൻ ചൈന ശ്രമിക്കുമെന്ന നിർണ്ണായക മുന്നറിയിപ്പുമായിമൈക്രോസോഫ്റ്റ്. തിരഞ്ഞെടുപ്പ് നടപടികളിലേക്ക് നുഴഞ്ഞുകയറാൻ  നിർമ്മിതബുദ്ധി (എഐ) വഴി സൃഷ്ടിക്കുന്ന ഉള്ളടക്കം ചൈന ഉപയോഗിക്കുമെന്നാണ് മൈക്രോസോഫ്റ്റ് വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. 

Advertisment

ചൈന സോഷ്യൽ മീഡിയയിലൂടെ എഐ വഴി  ഉള്ളടക്കം സൃഷ്ടിക്കുകയും അത് വിതരണം ചെയ്യുകയും ചെയ്യുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. അത്തരം ഉള്ളടക്കം തിരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും, മെമ്മുകൾ, വീഡിയോകൾ, ഓഡിയോ എന്നിവ പുറത്തിറക്കുന്നതിൽ ചൈന പരീക്ഷണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് കമ്പനി പറഞ്ഞു, "ഇത് കൂടുതൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടേക്കാം". മൈക്രോസോഫ്റ്റ് ത്രെറ്റ് അനാലിസിസ് സെന്റർ (എംടിഎസി) പ്രസിദ്ധീകരിച്ച ‘സെയിം ടാർജറ്റ്സ് ന്യൂ പ്ലേ ബുക്ക്സ്,   എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലെ മൈക്രോസോഫ്റ്റ് ത്രെറ്റ് ഇന്റലിജൻസ് ഉൾക്കാഴ്ചകളിൽ ഇവ ഉൾപ്പെടുന്നു.

ജനുവരിയിൽ നടന്ന തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എഐ  സൃഷ്ടിച്ച തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ  ചൈന ശ്രമിച്ചിരുന്നുവെന്ന് മൈക്രോസോഫ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഒരു വിദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി എഐ  നിർമ്മിത ഉള്ളടക്കം ഉപയോഗിക്കുന്ന ഒരു രാജ്യം ചൈന മാത്രമാണെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു. 

അതേ സമയം സാങ്കേതിക വിദ്യകളുടെ കാര്യത്തിൽ ചൈനയുടെ ലക്ഷ്യങ്ങൾ ഈ വർഷം തായ്‌വാനേക്കാൾ വളരെയേറെ മുന്നിലെത്തുമെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകി. 2023 ജൂൺ മുതൽ ചൈനയിൽ നിന്നും ഉത്തര കൊറിയയിൽ നിന്നുമുള്ള  ഒട്ടേറെ സൈബർ, സ്വാധീന പ്രവണതകൾ നിരീക്ഷിച്ചതായി കമ്പനി പറഞ്ഞു. ഇത് പരിചിതമായ ലക്ഷ്യങ്ങൾ ഇരട്ടിയാക്കാൻ മാത്രമല്ല, അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൂടുതൽ സങ്കീർണ്ണമായ സ്വാധീന സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള ശ്രമങ്ങളും പ്രകടമാക്കുന്നു.

Advertisment

കഴിഞ്ഞ ഏഴ് മാസമായി ചൈനീസ് സൈബർ വിദഗ്ദർ മൂന്ന് ടാർഗെറ്റ് ഏരിയകൾ തിരഞ്ഞെടുത്തുവെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു. ഇതിൽ ഒരു ഗ്രൂപ്പ് ദക്ഷിണ പസഫിക് ദ്വീപുകളിലുടനീളമുള്ള സ്ഥാപനങ്ങളെ വ്യാപകമായി ടാർഗെറ്റുചെയ്‌തപ്പോൾ രണ്ടാമത്തെ സെറ്റ് ചൈനീസ് പ്രവർത്തനം ദക്ഷിണ ചൈനയിലെ പ്രാദേശിക എതിരാളികൾക്കെതിരെ സൈബർ ആക്രമണങ്ങളുടെ ഒരു പരമ്പര നടത്തിക്കൊണ്ടായിരുന്നു.  മൂന്നാമത്തെ ചൈനീസ് സൈബർ പോരാളികളുടെ നീക്കം  യുഎസ് പ്രതിരോധ വ്യവസായ അടിത്തറയിൽ വിള്ളൽ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

Read More

China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: