/indian-express-malayalam/media/media_files/2025/10/03/shivaraj-sing-chauvan-2025-10-03-09-40-09.jpg)
ശിവരാജ് സിങ് ചൗഹാൻ
ന്യൂഡൽഹി: രാജ്യത്ത് മൃഗ പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള കാർഷിക ബയോ സ്റ്റിമുലന്റുകൾക്കുള്ള അംഗീകാരം കേന്ദ്രസർക്കാർ പിൻവലിച്ചു. ഹിന്ദു, ജൈന മതവിഭാഗങ്ങളുടെ മതപരവും ഭക്ഷണപരവുമായ രീതികൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ നടപടി.
നെല്ല്, തക്കാളി, ഉരുളക്കിഴങ്ങ്, കുക്കുമ്പർ, മുളക് തുടങ്ങിയവയുടെ കൃഷിയിൽ നിർണായകമാണ് ഇവ. കോഴിത്തൂവൽ, കന്നുകാലികളുടെ തുകൽ തുടങ്ങിയവ ഉപയോഗിച്ച് നിർമിക്കുന്ന 11 ബയോ സ്റ്റിമുലന്റുകളുടെ വിൽപ്പനക്കുള്ള അംഗീകാരമാണ് പിൻവലിച്ചത്. ഹിന്ദു-ജൈന സമുദായത്തിലെ ചില വിഭാഗങ്ങൾ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന് നൽകിയ നിവേദനത്തിന്റെ ഭാഗമായാണ് നടപടി വന്നത്.
Also Read:കരൂർ ദുരന്തം; വിജയയ്ക്ക് ഇന്ന് നിർണായകം, കേസുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും
ബയോസ്റ്റിമുലന്റ് എന്നത് ഒരു പദാർത്ഥം അല്ലെങ്കിൽ സൂക്ഷ്മാണുക്കൾ അല്ലെങ്കിൽ രണ്ടിന്റെയും സംയോജനമാണ്. ഇത് സസ്യങ്ങളുടെ പോഷക ആഗിരണം, വളർച്ച, വിളവ്, ഗുണനിലവാരം, സമ്മർദ്ദ സഹിഷ്ണുത എന്നിവ മെച്ചപ്പെടുത്തുന്നു. ഇത് നേരിട്ട് പോഷകം നൽകില്ല. കീടനാശിനികളെ പോലെ കീടങ്ങളെ നശിപ്പിക്കുകയുമില്ല. ഇന്ത്യയിലെ ബയോസ്റ്റിമുലന്റ്സ് വിപണി 2024ൽ 3,152 കോടി രൂപയുടേതായിരുന്നു. 2032ൽ ഇത് പതിനായിരം കോടി രൂപയായി ഉയരുമെന്നും വിലയിരുത്തപ്പെടുന്നു.
Also Read:പഹൽഗാം ഭീകരാക്രമണം ഇന്ത്യയുടെ യഥാർഥ സുഹൃത്തുക്കളെ കാട്ടിതന്നു: മോഹൻ ഭാഗവത്
കൊറോമാണ്ടൽ ഇന്റർനാഷണൽ, സിൻജെന്റ, ഗോദ്‌റെജ് അഗ്രോവെറ്റ് എന്നിവരാണ് ഇന്ത്യയിലെ പ്രധാന ഉൽപ്പാദകർ. പൊതുവിൽ ദ്രാവകരൂപത്തിൽ ലഭിക്കുന്ന ബയോ സ്റ്റിമുലന്റുകൾ വിളകളിൽ തളിക്കുകയാണ് ചെയ്യുക. കേന്ദ്രസർക്കാരിന്റെ തീരുമാനം ഏറ്റവും സാധാരണമായ ബയോസ്റ്റിമുലന്റുകളിൽ ഒന്നിനെ ലക്ഷ്യം വച്ചുള്ളതാണ്. പ്രോട്ടീൻ ഹൈഡ്രോലൈസേറ്റ്, ഇത് പ്രോട്ടീനുകളെ വിഘടിപ്പിച്ച് രൂപം കൊള്ളുന്ന അമിനോ ആസിഡുകളുടെയും പെപ്റ്റൈഡുകളുടെയും മിശ്രിതമാണ്.
Also Read:ലേ ലഡാക്ക് സംഘർഷം; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
സോയ, ചോളം പോലുള്ള സസ്യങ്ങളിൽ നിന്നോ, തൂവലുകൾ, തോലുകൾ മൃഗ സ്രോതസ്സുകളിൽ നിന്നോ ഇവ തയ്യാറാക്കുന്നു. സെപ്റ്റംബർ 30ന് കേന്ദ്ര കൃഷിമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം, പ്രോട്ടീൻ ഹൈഡ്രോലൈസേറ്റുകളിൽ കൊണ്ട് നിർമ്മിച്ച 11 ബയോസ്റ്റിമുലന്റുകൾ ഒഴിവാക്കി. ചെറുപയർ, തക്കാളി, മുളക്, പരുത്തി, വെള്ളരി, കുരുമുളക്, സോയാബീൻ, മുന്തിരി, നെല്ല് എന്നിവയ്ക്ക് ഉപയോഗിക്കുന്ന വ്യത്യസ്ത ഡോസുകൾ അവയിൽ ഉൾപ്പെടുന്നു.
Read More:പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കാൻ ഇനി മുതൽ സ്വകാര്യ സ്ഥാപനങ്ങളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.