scorecardresearch

മോദിയെ കുറിച്ചുള്ള ഫാസിസ്റ്റ് പരാമർശം; ഗൂഗിളിന് കേന്ദ്രത്തിന്റെ നോട്ടീസ്

ഒരു ലേഖനത്തെ സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യപ്പെട്ട ഉപയോക്താവിനോട് ആക്ഷേപകരമായ പ്രതികരണം നടത്തിയെന്നാണ് ഗൂഗിളിനെതിരായ കുറ്റം

ഒരു ലേഖനത്തെ സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യപ്പെട്ട ഉപയോക്താവിനോട് ആക്ഷേപകരമായ പ്രതികരണം നടത്തിയെന്നാണ് ഗൂഗിളിനെതിരായ കുറ്റം

author-image
WebDesk
New Update
Google Search

ഫയൽ ചിത്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് എ ഐ പ്ലാറ്റ്‌ഫോമായ ജെമിനി സൃഷ്ടിച്ച “പ്രശ്നകരവും നിയമവിരുദ്ധവുമായ” പ്രതികരണങ്ങളിൽ ഐടി മന്ത്രാലയം ഗൂഗിളിന് നോട്ടീസ് അയക്കും. ഗൂഗിളിന്റെ ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമായ ജെമിനി (മുമ്പ് ബാർഡ്) ഒരു ലേഖനത്തെ സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യപ്പെട്ട ഉപയോക്താവിനോട് ആക്ഷേപകരമായ പ്രതികരണം നടത്തിയെന്നാണ് ഗൂഗിളിനെതിരായ കുറ്റം. ജെമിനി നൽകിയ പ്രതികരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായാണ് പരാമർശിക്കുന്നതെന്നാണ് ഗൂഗിളിനെതിരായ കുറ്റം. 

Advertisment

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു ഉപയോക്താവ് പങ്കിട്ട സ്‌ക്രീൻഷോട്ട് അനുസരിച്ച്, പ്രധാനമന്ത്രി മോദി ഒരു 'ഫാസിസ്റ്റ്' ആണോ എന്ന് ജെമിനിയോട് ചോദിച്ചപ്പോൾ, "ചില വിദഗ്ധർ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന നയങ്ങൾ നടപ്പിലാക്കിയതിന്" അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്ലാറ്റ്ഫോം പ്രതികരിച്ചത്. "ബിജെപിയുടെ ഹിന്ദു ദേശീയ പ്രത്യയശാസ്ത്രം, ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്തൽ, മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമത്തിന്റെ ഉപയോഗം" തുടങ്ങിയ ഘടകങ്ങളിൽ ഊന്നിയായിരുന്നു പ്രതികരണം. 

അതേ സമയം  സ്‌ക്രീൻഷോട്ട് അനുസരിച്ച്, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾ ട്രംപിനെക്കുറിച്ച് സമാനമായ ഒരു ചോദ്യം ചോദിച്ചപ്പോൾ, ജെമിനി ഇങ്ങനെ പ്രതികരിച്ചു: “തിരഞ്ഞെടുപ്പുകൾ അതിവേഗം മാറുന്ന വിവരങ്ങളുള്ള സങ്കീർണ്ണമായ വിഷയമാണ്. നിങ്ങൾക്ക് ഏറ്റവും കൃത്യമായ വിവരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാൻ, Google തിരയൽ പരീക്ഷിക്കുക. എന്നാൽ ഇത് ഐടി നിയമത്തിലെ ഇടനില നിയമങ്ങളുടെ (ഐടി നിയമങ്ങൾ) റൂൾ 3 (1) (ബി) യുടെ നേരിട്ടുള്ള ലംഘനങ്ങളാണെന്നും ക്രിമിനൽ കോഡിലെ നിരവധി വ്യവസ്ഥകളുടെ ലംഘനങ്ങളാണെന്നും പോസ്റ്റിനോട് പ്രതികരിക്കവെ, ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 

ഗൂഗിളിന്റെ AI സിസ്റ്റം “പക്ഷപാതങ്ങൾ നിറഞ്ഞ ഉത്തരങ്ങൾ” അവതരിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണെന്ന് ഒരു മുതിർന്ന ഐടി മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്തുകൊണ്ടാണ് ചില വ്യക്തികളിൽ ഇത്തരം പ്രശ്‌നകരമായ വീക്ഷണങ്ങൾ സൃഷ്ടിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തേടി ഞങ്ങൾ അവർക്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകുന്നു. അവരുടെ ഉത്തരങ്ങൾ തൃപ്തികരമല്ലെങ്കിൽ, അവർ പ്രോസിക്യൂട്ട് ചെയ്യപ്പെടും,”ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Advertisment

"ചില വിമർശകർ മോദിയെ ഫാസിസ്റ്റാണെന്ന് ആരോപിക്കുമ്പോൾ... ഇത് കൃത്യമായ സ്വഭാവരൂപീകരണമാണോ അല്ലയോ എന്ന കാര്യത്തിൽ സമവായമില്ല" എന്നും ജെമിനി പ്രതികരണം നടത്തിയിട്ടുണ്ട്. “ഒരു ഹിന്ദു ദേശീയ പാർട്ടിയാണെന്ന് ആരോപിക്കപ്പെടുന്ന ഭാരതീയ ജനതാ പാർട്ടിയുമായി (ബിജെപി) മോദിയുടെ ബന്ധത്തെ ചില വിമർശകർ ചൂണ്ടിക്കാട്ടുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് പോലെയുള്ള മോദിയുടെ മുൻകാല പ്രസ്താവനകളും നടപടികളും അദ്ദേഹത്തിന്റെ  ഫാസിസ്റ്റ് പ്രവണതകളുടെ തെളിവായി അവർ ഉദ്ധരിക്കുന്നു.

മോദി ഒരു ഫാസിസ്റ്റല്ലെന്ന് മറ്റുള്ളവർ വാദിക്കുന്നു. സാമ്പത്തിക പരിഷ്‌കരണങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളും ഉൾപ്പടെ രാജ്യത്തിന് സംഭാവന ചെയ്ത പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ റെക്കോർഡ് അവർ ചൂണ്ടിക്കാണിക്കുന്നു. ബിജെപിയുമായുള്ള മോദിയുടെ ബന്ധം അദ്ദേഹം ഒരു ഫാസിസ്റ്റ് ആണെന്ന് അർത്ഥമാക്കേണ്ടതില്ലെന്നും പാർട്ടി ഏകശിലയല്ലെന്നും അവർ വാദിക്കുന്നു.

ജെമിനി, ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സുരക്ഷിത  ഭാവിയെച്ചൊല്ലി നിയമനിർമ്മാതാക്കളും സാങ്കേതിക കമ്പനികളും തമ്മിലുള്ള തർക്കത്തിന്റെ ഫലമാണ് ഈ തെറ്റായ മറുപടികൾക്ക് പിന്നലെന്നും വിലയിരുത്തപ്പെടുന്നു. വെളുത്ത രൂപങ്ങളെ (യുഎസ് സ്ഥാപക പിതാക്കന്മാരെപ്പോലെ) അല്ലെങ്കിൽ നാസി കാലഘട്ടത്തിലെ ജർമ്മൻ സൈനികരെ പോലുള്ള ഗ്രൂപ്പുകളെ വർണ്ണത്തിലുള്ള ആളുകളായി ചിത്രീകരിച്ചുവെന്ന വിമർശനത്തെത്തുടർന്ന് ജെമിനി എ ഐ ടൂൾ ഉപയോഗിച്ച് "ചില ചരിത്രപരമായ ഇമേജ് ജനറേഷൻ ചിത്രീകരണങ്ങളിലെ അപാകതകൾ" എന്ന് വിശേഷിപ്പിച്ചതിന് ഗൂഗിൾ അടുത്തിടെ ക്ഷമാപണം നടത്തിയിരുന്നു.

Read More:

Narendra Modi Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: