/indian-express-malayalam/media/media_files/yjJtq6N4LBVm0QuayqF2.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൻ്റെ പേരു മാറ്റി കേന്ദ്രം. കൊളോണിയല്‍ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനായാണ് പേരു മാറ്റുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
'ശ്രീ വിജയപുരം' എന്നാണ് പോർട്ട് ബ്ലെയറിന്റെ പുതിയ പേര്. "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്, പോർട്ട് ബ്ലെയറർ എന്ന പേര് ശ്രീ വിജയപുരം എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്," അമിത് ഷാ എക്സിൽ കുറിച്ചു.
Inspired by the vision of PM @narendramodi Ji, to free the nation from the colonial imprints, today we have decided to rename Port Blair as "Sri Vijaya Puram."
— Amit Shah (@AmitShah) September 13, 2024
While the earlier name had a colonial legacy, Sri Vijaya Puram symbolises the victory achieved in our freedom struggle…
ഇന്ത്യയുടെ സ്വാതന്ത്ര്യസമര വിജയത്തെയും അതിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീ വിജയപുരം പ്രതീകപ്പെടുത്തുന്നുവെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. 'നമ്മുടെ സ്വാതന്ത്ര്യസമരത്തിലും ചരിത്രത്തിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ഒരു കാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവര്‍ത്തിച്ചിരുന്ന ദ്വീപ് പ്രദേശം ഇന്ന് നമ്മുടെ തന്ത്രപരവും വികസനോന്മുഖവുമായ അഭിലാഷങ്ങളുടെ നിര്‍ണായക അടിത്തറയായി നിലകൊള്ളുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണ്ണ പതാകയുടെ ആദ്യ അനാവരണം നടത്തിയതിന് ആതിഥേയത്വം വഹിച്ച സ്ഥലവും, വീർ സവർക്കർ ജിയും മറ്റു സ്വാതന്ത്ര്യ സമര സേനാനികളും ഒരു സ്വതന്ത്ര രാഷ്ട്രത്തിനായി പോരാടിയ സെല്ലുലാർ ജയിലും ഇവിടെയാണ്," അമിത് ഷാ പറഞ്ഞു.
Read More
- സിബിഐ കൂട്ടിലടച്ച തത്തയെന്ന് ആവർത്തിച്ച് സുപ്രീം കോടതി
- മദ്യ നയ അഴിമതി കേസിൽ അരവിന്ദ് കേജ്രിവാളിന് ജാമ്യം, ഇന്നുതന്നെ ജയിൽ മോചിതനാകും
- റെഡ് സല്യൂട്ട് യെച്ചൂരി; മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും
- നിറഞ്ഞചിരിയിൽ സർവ്വരെയും കീഴടക്കുന്ന യെച്ചൂരി
- സീതാറാം യെച്ചൂരി ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകൻ: രാഹുൽ ഗാന്ധി
- സീതാറാം യെച്ചൂരി സമാനതകളില്ലാത്ത ധീരനേതാവ്: പിണറായി വിജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us