scorecardresearch

സിമിയെ നിരോധിത ഗ്രൂപ്പായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്കും അധികാരം; ഉത്തരവുമായി കേന്ദ്ര സർക്കാർ

ജനുവരി 29ന് കേന്ദ്ര സർക്കാർ സിമിയുടെ മേൽ ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു

ജനുവരി 29ന് കേന്ദ്ര സർക്കാർ സിമിയുടെ മേൽ ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു

author-image
WebDesk
New Update
Simi

എക്സ്പ്രസ് ഫയൽ ചിത്രം

ഡൽഹി: തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിത സംഘടനയായി പ്രഖ്യാപിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അധികാരം നൽകി കേന്ദ്ര സർക്കാർ. 
ജനുവരി 29ന് കേന്ദ്ര സർക്കാർ സിമിയുടെ മേൽ ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. തീവ്രവാദ സംഘടനയുടെ നിരോധനം നീട്ടുന്നതിനിടയിൽ, തീവ്രവാദം വളർത്തുന്നതിനും രാജ്യത്ത് സമാധാനവും സാമുദായിക സൗഹാർദവും തകർക്കുന്നതിലും സംഘം ഉൾപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. 

Advertisment

1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ടിന്റെ (1967ലെ 37) സെക്ഷൻ 42 പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച വിജ്ഞാപനത്തിൽ പറഞ്ഞു, സെക്ഷൻ 7 പ്രകാരം എല്ലാ അധികാരങ്ങളും വിനിയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദേശിക്കുന്നു. നിയമവിരുദ്ധമായ സംഘടനയായ സിമിയുമായി ബന്ധപ്പെട്ട് പ്രസ്തുത ആക്ടിലെ സെക്ഷൻ 8 സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളും പ്രയോഗിക്കേണ്ടതാണ്.

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ 10 സംസ്ഥാന സർക്കാരുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വ്യവസ്ഥകൾ പ്രകാരം സിമിയെ പ്രതിരോധ നിയമം (യുഎപിഎ) പ്രകാരം "നിയമവിരുദ്ധ സംഘടന" ആയി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. അടൽ ബിഹാരി വാജ്‌പേയി സർക്കാർ അധികാരത്തിലിരുന്ന 2001-ലാണ് സിമിയെ ആദ്യമായി നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്, അതിനുശേഷം നിരോധനം കാലാകാലങ്ങളിൽ നീട്ടുകയാണ് ചെയ്തിട്ടുള്ളത്. 

സിമി തങ്ങളുടെ അട്ടിമറി പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഇപ്പോഴും ഒളിവിൽ കഴിയുന്ന പ്രവർത്തകരെ പുനഃസംഘടിപ്പിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ പറഞ്ഞു. വർഗീയതയും അസ്വാരസ്യവും സൃഷ്ടിച്ചും ദേശവിരുദ്ധ വികാരങ്ങൾ പ്രചരിപ്പിച്ചും വിഘടനവാദം വളർത്തിയും തീവ്രവാദത്തെ പിന്തുണച്ചും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഹാനികരമായ പ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ മനസ്സിനെ മലിനമാക്കി രാജ്യത്തിന്റെ മതേതര ഘടനയെ തകർക്കുകയാണ് സിമിയെന്നും വിജ്ഞാപനം വ്യക്തമാക്കി.

Read More:

Advertisment

State Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: