/indian-express-malayalam/media/media_files/1793GOUwS14OkgqB3Dmg.jpg)
എക്സ്പ്രസ് ഫയൽ ചിത്രം
ഡൽഹി: 2024-25 ലെ കാർഷിക വിപണന സീസണിൽ നെല്ലിന്റേതടക്കം 14 കാർഷിക വിളകൾക്ക് താങ്ങുവില ഉയർത്തി കേന്ദ്ര സർക്കാരിന്റെ തീരുമാനം. നെല്ലിന് എംഎസ്പി 5.35 ശതമാനം വർധിപ്പിച്ച് ക്വിന്റലിന് 2,300 രൂപയായി ഉയർത്തിയതായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസ് (സിഎസിപി) യുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് 14 വേനൽക്കാല വിളകളുടെ മിനിമം താങ്ങുവില കേന്ദ്രം വർദ്ധിപ്പിച്ചിരിക്കുന്നത്.
വിളകളുടെ ഉൽപ്പാദനച്ചെലവിന്റെ 1.5 ഇരട്ടിയെങ്കിലും എംഎസ്പി വേണമെന്ന് 2018 ലെ കേന്ദ്ര ബജറ്റിൽ സർക്കാരിന് വ്യക്തമായ നയപരമായ തീരുമാനമുണ്ടെന്ന് വ്യക്തമാക്കിയ വൈഷ്ണവ്, ഈ തത്വമാണ് ഏറ്റവും പുതിയ എംഎസ്പി വർദ്ധനയിൽ പിന്തുടരുന്നതെന്ന് വ്യക്തമാക്കി. ഹരിയാന, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെല്ലിന്റെ താങ്ങുവില വർധിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
വരാനിരിക്കുന്ന സീസണിൽ 'കോമൺ' ഗ്രേഡ് നെല്ലിന്റെ എംഎസ്പി ക്വിന്റലിന് 117 രൂപ വർദ്ധിച്ച് 2,300 രൂപയായും എ ഗ്രേഡ് ഇനം ക്വിന്റലിന് 2,320 രൂപയായും ഉയർത്തിയതായി വൈഷ്ണവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു. എണ്ണക്കുരുക്കൾക്കും പയർവർഗങ്ങൾക്കും മുൻവർഷത്തെ അപേക്ഷിച്ച് എംഎസ്പിയുടെ ഏറ്റവും ഉയർന്ന വർധനയാണ് ശുപാർശ ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മറ്റ് തീരുമാനങ്ങൾക്കൊപ്പം, ഗുജറാത്തിലും തമിഴ്‌നാട്ടിലും മൊത്തം 7,453 കോടി രൂപയുടെ 1 ജിഗാവാട്ട് ഓഫ്‌ഷോർ വിൻഡ് എനർജി പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മന്ത്രി അറിയിച്ചു.‘മഹാരാഷ്ട്രയിലെ വധവനിൽ ഓൾ വെതർ ഗ്രീൻഫീൽഡ് ഡീപ്ഡ്രാഫ്റ്റ് മേജർ പോർട്ട് വികസിപ്പിക്കുന്നതിനും’ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 76,200 കോടി രൂപ ചെലവിൽ നിർമിക്കുന്ന തുറമുഖം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച 10 തുറമുഖങ്ങളിൽ ഒന്നായി അത് മാഖുമെന്നും മന്ത്രി പറഞ്ഞു.
വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതിനുള്ള 2,869.65 കോടി രൂപയുടെ നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. 2024-25 മുതൽ 2028-29 വരെയുള്ള കാലയളവിൽ മൊത്തം 2254.43 കോടി രൂപയുടെ സാമ്പത്തിക വിനിയോഗത്തോടെ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച നാഷണൽ ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ എൻഹാൻസ്‌മെന്റ് സ്‌കീമിനും കേന്ദ്രം അംഗീകാരം നൽകി.
Read More
- 'ചെറിയൊരു തീപ്പൊരി മതി ഈ സർക്കാർ വീഴാൻ'; എൻഡിഎ സർക്കാർ ദുർബലമെന്ന് രാഹുൽ ഗാന്ധി
- ലോക്സഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്; കണക്കുകൂട്ടലുകളുമായി ഭരണ-പ്രതിപക്ഷ പാർട്ടികൾ
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us