scorecardresearch

അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികൾക്ക് നൽകുന്നത് പൂർണ്ണ സ്വാതന്ത്ര്യം; നരേന്ദ്ര മോദി

കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം

കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം

author-image
WebDesk
New Update
bjp

ഫയൽ ചിത്രം

ഡൽഹി: തന്റെ ഭരണത്തിന് കീഴിൽ അഴിമതി അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾക്ക് നൽകിയിരിക്കുന്നത് പൂർണ്ണ സ്വാതന്ത്ര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്വേഷണങ്ങളിൽ യാതൊരു തരത്തിലുള്ള ഇടപെടലും സർക്കാർ നടത്താറില്ല. ഒരു കാര്യത്തിലും അവരെ തടയാറുമില്ലെന്നും കഴിഞ്ഞ കാലങ്ങളിൽ അങ്ങനെ അല്ലായിരുന്നു എന്നതിന്റെ തെളിവാണ് ഈ സർക്കാരിന്റെ കീഴിൽ കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസുകളടക്കമുള്ളവയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

Advertisment

“നമ്മുടെ ഭരണത്തിന്റെ ഒരു വലിയ വശം അഴിമതിയോട് സഹിഷ്ണുതയില്ലാത്തതാണ്. അഴിമതി അന്വേഷിക്കാൻ എല്ലാ ഏജൻസികൾക്കും സ്വാതന്ത്ര്യമുണ്ട്. ഉദാഹരണത്തിന്, 2014 വരെ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് (പിഎംഎൽഎ) കീഴിൽ 1,800 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഏജൻസികൾ സ്വതന്ത്രമായിരുന്നെങ്കിൽ, അവരെ തടയേണ്ട ആവശ്യം എന്തായിരുന്നു? അതേ സമയം അധികാരത്തിലെത്തിയ ശേഷം അവരുടെ ജോലിയിൽ ഇടപെടില്ലെന്ന് ഞാൻ പറഞ്ഞു... കഴിഞ്ഞ 10 വർഷത്തിനിടെ 4,700 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 വരെ 5,000 കോടി രൂപ മാത്രമാണ് ഇ.ഡി പിടിച്ചെടുത്തതെങ്കിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു ലക്ഷം കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി." പ്രധാനമന്ത്രി മോദി പറഞ്ഞു,

കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഇഡി, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), ആദായനികുതി വകുപ്പ് എന്നിവയുടെ അന്വേഷണം നേരിടുന്ന കോർപ്പറേഷനുകൾക്കെതിരെയും പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

അന്വേഷണം വളരെ വേഗത്തിലാകുമ്പോൾ അത് ചിലർക്ക് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് അവർ എന്നെ അധിക്ഷേപിക്കാൻ രാവും പകലും പ്രചാരണം നടത്തുന്നത്. ഇത് തിരഞ്ഞെടുപ്പ് സമയമാണെന്നും പ്രതിപക്ഷം കടലാസിൽ സ്വപ്നങ്ങൾ നെയ്യുമ്പോൾ മോദി പ്രമേയങ്ങൾക്ക് അനുസൃതമായ പ്രവർത്തിക്കുന്നുവെന്നനും ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Advertisment

Read More:

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: