scorecardresearch

Open Book Exam: ഇനി പുസ്തകം തുറന്നുവെച്ച് പരീക്ഷയെഴുതാം; ഓപ്പൺ ബുക്ക് എക്‌സാമിന് സിബിഎസ്ഇ അംഗീകാരം

ഒൻപത് മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായി ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കാനുള്ള സാധ്യതകൾ പരിഗണിക്കണമെന്നു പുതിയ ദേശീയ കരിക്കുലം ഫ്രെയിംവർക്കിൽ നിർദേശമുണ്ട്

ഒൻപത് മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായി ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കാനുള്ള സാധ്യതകൾ പരിഗണിക്കണമെന്നു പുതിയ ദേശീയ കരിക്കുലം ഫ്രെയിംവർക്കിൽ നിർദേശമുണ്ട്

author-image
WebDesk
New Update
cbse

2020-ലെ ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്

Open Book Exam in CBSE:ന്യൂഡൽഹി: പുസ്തകം തുറന്നുവെച്ച് പരീക്ഷയെഴുതുന്ന ഓപ്പൺ ബുക്ക രീതിയ്ക്ക് അംഗീകാരം നൽകി സിബിഎസ്ഇ. 2026-27 അക്കാദമിക് വർഷം മുതൽ ഒൻപതാം ക്ലാസിൽ ഓപ്പൺ ബുക്ക പരീക്ഷ രീതി നടപ്പിലാക്കാനുള്ള നിർദേശത്തിനാണ് സിബിഎസ്ഇ അംഗീകാരം നൽകിയത.

Advertisment

Also Read:ജാർഖണ്ഡിൽ ട്രെയിൻ അപകടം; പാളം തെറ്റി ഗുഡ്‌സ് ട്രെയിനുകൾ കൂട്ടിയിടിച്ചു

പദ്ധതിയോട് അധ്യാപകർ താത്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പുതിയ സമ്പ്രദായം ഏർപ്പെടുത്താൻ ബോർഡ് ഒരുങ്ങുന്നത്. നേരത്തെ, സിബിഎസ്ഇ ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് തയ്യാറാകുന്നുവെന്ന് വാർത്ത ഇന്ത്യൻ എക്‌സ്പ്രസാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

നേരത്തെ ജൂണിൽ നടന്ന സിബിഎസ്ഇയുടെ ഗവേണിംഗ് ബോഡി യോഗത്തിൽ ഈ നിർദ്ദേശം പ്രാഥമികമായി അംഗീകരിച്ചിരുന്നു. തുടർ പഠനങ്ങൾക്ക് ശേഷമാണ് പദ്ധതിയ്ക്ക് അന്തിമ അംഗീകാരം നൽകിയത്. ഒൻപതാം ക്ലാസിലെ ഇംഗ്ലിഷ്, സയൻസ്, കണക്ക്, ബയോളജി വിഷയങ്ങളിൽ ഓപ്പൺ ബുക്ക് അസസ്മെന്റുകൾ സംയോജിപ്പിക്കുന്നതാണ് പദ്ധതി. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Advertisment

Also Read:ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന്റെ ആറ് വിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടെന്ന് വ്യോമാ സേനാ മേധാവി

ഒൻപത് മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായി ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കാനുള്ള സാധ്യതകൾ പരിഗണിക്കണമെന്നു പുതിയ ദേശീയ കരിക്കുലം ഫ്രെയിംവർക്കിൽ നിർദേശമുണ്ട്. ഇതേതുടർന്ന് സിബിഎസ്ഇ കരിക്കുലം കമ്മിറ്റിയുടെ ശുപാർശയ്ക്കു ഡിസംബറിൽ ചേർന്ന ഗവേണിങ് കൗൺസിൽ യോഗം അംഗീകാരം നൽകിയിരുന്നു.

ഓപ്പൺ ബുക്ക് പരീക്ഷയിലൂടെ സിബിഎസ്ഇ ലക്ഷ്യമിടുന്നത് വിദ്യാർഥികളുടെ നൈപുണ്യശേഷി, വസ്തുതാപരമായ വിശകലനശേഷി, പ്രശ്‌ന പരിഹാരശേഷി, വിമർശനാത്മകവും സമ്പുഷ്ടവുമായ ചിന്താരീതി എന്നിവ വളർത്തിയെടുക്കുകയാണ് .സിലബസ് അടിസ്ഥാനമാക്കിയുള്ള വിഷ്വൽ കണ്ടന്റ്, കേസ് സ്റ്റഡി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും.

എന്താണ് ഓപ്പൺ ബുക്ക് പരീക്ഷ ?

കാണാപ്പാഠം പഠിച്ച് പരീക്ഷയെഴുതുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി പുസ്തകം റഫർ ചെയ്തുകൊണ്ട് പരീക്ഷയെഴുതുന്ന രീതിയാണ് ഓപ്പൺ ബുക്ക രീതി. ഒറ്റനോട്ടത്തിൽ എളുപ്പവും ലളിതവുമെന്ന് തോന്നു. പക്ഷെ സംഗതി അത്ര എളുപ്പമല്ലെന്നതാണ് സത്യം.

Also Read:'വ്യാജ വോട്ടർമാർ, വിലാസങ്ങൾ, ഫൊട്ടോകൾ'; തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ടു മോഷ്ടിക്കുന്നു: രാഹുൽ ഗാന്ധി

കാണാപ്പാഠം പഠിച്ച് ഓപ്പൺ ബുക്ക് പരീക്ഷ എഴുതാൻ സാധ്യമല്ല. ചോദ്യങ്ങൾ പരോക്ഷമായ, ഏറെ ആലോചിച്ചു വിശകലനം നടത്തേണ്ടവയായിരിക്കും. ആഴത്തിലുള്ള ചോദ്യങ്ങളായിരുക്കും. നേരിട്ട് ഉത്തരമെഴുതാൻ സാധിക്കില്ലെന്നതാണ് വസ്തുത. മുഴുവൻ പാഠഭാഗങ്ങളും നന്നായി വായിച്ചു മനസ്സിലാക്കി, മനസ്സിൽ മികച്ച ആശയം ഉരുത്തിരിച്ചെടുത്ത വിദ്യാർഥിക്കു മാത്രമേ അനായാസം ഉത്തരമെഴുതാൻ സാധിക്കൂ. ഓപ്പൺബുക്ക് രീതി വിദേശ സർവകലാശാലകളിലും ഇന്ത്യയിലെ തിരഞ്ഞെടുത്ത കേന്ദ്ര സർവകലാശാലയിലുമുണ്ട്.

Read More: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുൻപ് 160 സീറ്റുകൾ വാഗ്ദാനം ചെയ്തു: ഗുരുതര വെളിപ്പെടുത്തലുമായി ശരദ് പവാർ

Cbse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: