/indian-express-malayalam/media/media_files/2025/08/10/sharth-pawar-2025-08-10-08-05-05.jpg)
ശരദ് പവാർ
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് പേർ തന്നെ സമീപിച്ചിരുന്നുവെന്നും 288 സീറ്റുകളിൽ 160 സീറ്റുകൾ തങ്ങൾക്ക് ഉറപ്പ് നൽകുമെന്ന് അവകാശപ്പെട്ടിരുന്നുവെന്നും എൻസിപി മേധാവി ശരദ് പവാർ. നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്.
Also Read:നിമിഷ പ്രിയയുടെ വധശിക്ഷ; പുതിയ തീയതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തലാലിന്റെ കുടുംബം
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഇവർക്ക് ഒരു കൂടിക്കാഴ്ചയ്ക്ക് താൻ സൗകര്യമൊരുക്കിയതായി പവാർ പറഞ്ഞു. എന്നാൽ 'ഇത് തങ്ങളുടെ വഴിയല്ല' എന്ന് അവരോട് വ്യക്തമാക്കിയെന്നും വാഗ്ദാനം നിരസിച്ചെന്നും ശരദ് പവർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വോട്ടിങ് ക്രമക്കേട് രാഹുൽ ഗാന്ധി ഉന്നയിച്ചതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.
Also Read:ജാർഖണ്ഡിൽ ട്രെയിൻ അപകടം; പാളം തെറ്റി ഗുഡ്‌സ് ട്രെയിനുകൾ കൂട്ടിയിടിച്ചു
"ഞങ്ങൾ അതിന് ആവശ്യമായ ശ്രദ്ധ നൽകിയില്ല. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ്, ഡൽഹിയിൽ എന്നെ കാണാൻ രണ്ടുപേർ വന്നതായി എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. മഹാരാഷ്ട്രയിൽ 288 നിയമസഭാ സീറ്റുകളുണ്ടെന്നും അതിൽ നിന്ന് 160 സീറ്റുകൾ ഞങ്ങൾക്ക് ഉറപ്പുനൽകുമെന്നും അവർ എന്നോട് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടുപോയി"- ശരദ് പവാർ പറയുന്നു.
"എനിക്ക് അത്ഭുതം തോന്നി. വ്യക്തമായി പറഞ്ഞാൽ, അവർ അത്തരമൊരു ഉറപ്പ് അവകാശപ്പെട്ടിരുന്നെങ്കിലും, തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് എനിക്ക് യാതൊരു സംശയവുമില്ലായിരുന്നു. പക്ഷേ അത്തരം ആളുകൾ പ്രത്യക്ഷപ്പെടാറുണ്ട്, അതിനാൽ ഞാൻ അവരെ അവഗണിച്ചു"- പവാർ പറഞ്ഞു. '
Also Read:ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന്റെ ആറ് വിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടെന്ന് വ്യോമാ സേനാ മേധാവി
രാഹുൽ ഗാന്ധിയുമായുള്ള അവരുടെ കൂടിക്കാഴ്ച ഞാൻ ക്രമീകരിച്ചു. അവർ അദ്ദേഹത്തോട് അവർക്ക് വേണ്ടതെല്ലാം പറഞ്ഞു. എന്നിരുന്നാലും, അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കരുതെന്ന് എനിക്കും രാഹുൽ ഗാന്ധിക്കും തോന്നി. ഇത് ഞങ്ങളുടെ വഴിയല്ല. ജനങ്ങളുടെ മുന്നിൽ പോയി അവരുടെ പിന്തുണ നേടാനുള്ള വഴികൾ കണ്ടെത്തുമെന്ന് ഞങ്ങൾ തീരുമാനിച്ചെന്നും ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞു.
Read More:'വ്യാജ വോട്ടർമാർ, വിലാസങ്ങൾ, ഫൊട്ടോകൾ'; തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ടു മോഷ്ടിക്കുന്നു: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us