/indian-express-malayalam/media/media_files/2025/08/09/jharkhand-train-2025-08-09-17-31-35.jpg)
ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിൻ ഇടിച്ചുണ്ടായ അപകടം
Jharkhand Train Accident: റാഞ്ചി: ജാർഖണ്ഡിൽ ഗുഡ്‌സ് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ 4.15-നാണ് അപകടം നടന്നത്. പുരുലിയയിലേക്ക് പോവുകയായിരുന്ന ഒരു ഗുഡ്‌സ് ട്രെയിൻ ചന്ദിൽ ജംങ്ഷന് സമീപം പാളം തെറ്റി രണ്ടാമത്തെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഈ സമയം പാതയിലൂടെ വന്ന മറ്റൊരു ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിക്കിടന്ന വാഗണുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Also Read:ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന്റെ ആറ് വിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടെന്ന് വ്യോമാ സേനാ മേധാവി
അപകടത്തിൽപ്പെട്ടത് ഗുഡ്‌സ് ട്രെയിനുകളായതുകൊണ്ട് ആളപായമില്ല. എന്നാൽ, കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് വാഗണുകൾ സമീപത്തെ റോഡിലേക്ക് തെറിച്ചുപോയി.അപകടത്തിൽ 200 മീറ്ററോളം ട്രാക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ട്രെയിനുകളുടെ ചക്രങ്ങളും തകർന്നു.
Also Read:ഭരണഘടനയുടെ അടിസ്ഥാനം ഒരാൾക്ക് ഒരു വോട്ട്: രാഹുൽ ഗാന്ധി
കൂട്ടിയിടിക്ക് പിന്നാലെ ചന്ദിൽ - ടാറ്റാനഗർ, ചന്ദിൽ - മുറി, ചന്ദിൽ - പുരുലിയ - ബൊക്കാറോ പാതകളിലേക്കുള്ള സർവ്വീസുകൾ തടസപ്പെട്ടു. നിരവധി ട്രെയിൻ തടസപ്പെട്ടതിനാൽ യാത്രക്കാർ സ്റ്റേഷനുകളിൽ കുടുങ്ങി.യാത്രക്കാർക്കായി മറ്റ് ഗതാഗത സംവിധാനങ്ങൾ ഒരുക്കിയതായാണ് റെയിൽവേ വിശദമാക്കുന്നത്.
Also Read:40 മുറികളുള്ള ഹോട്ടൽ ഒലിച്ചുപോയത് ഇലപോലെ; മിന്നൽ പ്രളയത്തിൽ ഒന്നും അവശേഷിപ്പിക്കാതെ ധരാളി
ടാറ്റാ പട്‌ന വന്ദേഭാരത് എക്‌സ്പ്രസ്, ടാറ്റ - ബക്‌സാർ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, ടാറ്റ- ധൻബാദ് സ്വർണരേഖ എക്‌സ്പ്രസ് എന്നിവ സർവ്വീസ് റദ്ദാക്കി. ഇതുവഴിയുള്ള മറ്റ് ദീർഘദൂര ട്രെയിനുകൾ വഴിതിരിച്ച് വിട്ടിട്ടുണ്ടെന്നും റെയിൽവേ അധികൃതർ അറിയിച്ചു. അപകടത്തെ സംബന്ധിച്ച് റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം ഉണ്ടായത് അതീവ പരിസ്ഥിതി ദുർബല മേഖലയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us