/indian-express-malayalam/media/media_files/monxlcjQvjmixWOfoaef.jpg)
ടി.എം.കൃഷ്ണ
ചെന്നൈ: മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞന്‍ ടി.എം.കൃഷ്ണയ്ക്ക് നൽകുന്നതിനെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം കർണാടക സംഗീതജ്ഞർ രംഗത്ത്. കർണാടക ശാസ്ത്രീയ സംഗീത ലോകത്തെ ഏറ്റവും ഉയർന്ന അംഗീകാരമാണിത്.
അക്കാദമിയുടെ വാര്‍ഷിക സംഗീത കോൺഫറന്‍സില്‍ നിന്ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞരും സഹോദരിമാരുമായ രഞ്ജനി-ഗായത്രി പിന്മാറി. ടി.എം.കൃഷ്ണയുടെ അധ്യക്ഷതയിൽ പരിപാടി നടക്കുന്നതിനാലാണ് ഇരുവരും പിന്മാറിയത്. ഇതുസംബന്ധിച്ച് ഇരുവരും മ്യൂസിക് അക്കാദമിക്ക് എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.
പെരിയാറിനെ മഹത്വവത്കരിക്കയും ബ്രാഹ്മണരുടെ വംശഹത്യക്ക് ആഹ്വാനം നൽകുകയും ചെയ്ത കൃഷ്ണയെ ആദരിക്കുന്നത് ധർമ്മത്തിന് എതിരാകുമെന്നാണ് ഇരുവരും കത്തിൽ പറഞ്ഞിരിക്കുന്നത്. കർണാടക സംഗീത ലോകത്തിന് വളരെയധികം മോശം ഉണ്ടാക്കിയ വ്യക്തിയാണ് കൃഷ്ണ. ത്യാഗരാജ, എം.എസ്.സുബ്ബലക്ഷ്മി അടക്കമുള്ള കർണാടക സംഗീത ലോകത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളുടെ ചിന്തകളെ കൃഷ്ണ മുറിവേൽപ്പിച്ചുവെന്നും ഇരുവരും കത്തിൽ ആരോപിച്ചു.
Our response
Posted by Madras Music Academy on Wednesday, March 20, 2024
അതേസമയം, കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കൃഷ്ണയെ അവാർഡിനായി തിരഞ്ഞെടുത്തതെന്നും സംഗീത മികവാണ് അവാർഡിനായുള്ള മാനദണ്ഡമായി കണക്കാക്കിയതെന്നും മ്യൂസിക് അക്കാദമി പ്രസിഡന്റ് എൻ.മുരളി പറഞ്ഞു. ഇരുവരുടെയും നിലപാട് കലാകാരന്മാർക്ക് ചേരാത്തതാണെന്നും അവർ തനിക്ക് അയച്ച കത്ത് സോഷ്യൽ മീഡിയയിൽ പരസ്യമാക്കിയത് മാന്യതയില്ലാത്ത പ്രവൃത്തി ആണെന്നും അദ്ദേഹം പറഞ്ഞു.
രഞ്ജനി-ഗായത്രിക്കുപിന്നാലെ തൃശൂർ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ശ്രീകൃഷ്ണ മോഹൻ, രാംകുമാർ മോഹൻ എന്നിവരും അക്കാദമിയുടെ ഈ വർഷത്തെ സംഗീത സമ്മേളനത്തിൽ നിന്ന് പിന്മാറി. നമ്മുടെ അടിസ്ഥാന മൂല്യങ്ങൾക്ക് വിപരീതമായ ഒരു മൂല്യവ്യവസ്ഥയെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് കൃഷ്ണയെന്ന് ഇരുവരും സോഷ്യൽ മീഡിയയിൽ എഴുതി.
Withdrawing from Annual Conference 2024 of The Music Academy.
Posted by Trichur Brothers on Wednesday, March 20, 2024
കർണാടക സംഗീത ലോകത്തെ മറ്റൊരു പ്രശസ്ത പേരായ ചിത്രവീണ രവികിരൺ അക്കാദമി പ്രസിഡന്റ് എൻ.മുരളിക്ക് അയച്ച കത്തിൽ തന്റെ സംഗീത കലാനിധി പുരസ്കാരം തിരികെ നൽകാൻ തീരുമാനിച്ചതായി അറിയിച്ചു. 2017ലാണ് രവികിരണിന് പുരസ്കാരം ലഭിച്ചത്. ടി.എം.കൃഷ്ണ അധ്യക്ഷനായ സമ്മേളനത്തിൽ നിന്ന് വേദിക് പ്രഭാഷകൻ ദുഷ്യന്ത് ശ്രീധറും പിന്മാറിയിരുന്നു.
Read More
- 'പ്രധാനമന്ത്രി ഗുണ്ടാ പിരിവ് യോജന': ഇലക്ടറൽ ബോണ്ടിൽ ബിജെപിക്കെതിരെ കോൺഗ്രസ്
- ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായി ; കേരളത്തിൽ ഏപ്രിൽ 26 ന്
- ഇലക്ടറൽ ബോണ്ടുകൾ മോദിയുടെ 'ഗുണ്ടാ' പിരിവെന്ന് രാഹുൽ ഗാന്ധി
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us