/indian-express-malayalam/media/media_files/2024/12/12/OkA0nIcy5J0JkGVo9yOm.jpg)
പ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരുൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങിവന്നിരുന്ന വിനോദസഞ്ചാരികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബീഹാർ സ്വദേശിയായ ശങ്കർ കുമാർ (65)ആണ് മരിച്ച ഇന്ത്യക്കാകരൻ. ചൈന, ഫിലിപ്പൻസ് എന്നിവടങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ.
Also Read:ട്രംപിന്റെ നയങ്ങൾ; അമേരിക്കയിൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ കുറവ്
ബസിൽ 54 പേരുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.യുഎസ്-കാനഡ അതിർത്തിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ അകലെയാണ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
Also Read: സമാധാന നീക്കങ്ങൾക്കിടെ യുക്രെയ്നിൽ കനത്ത ആക്രമണം നടത്തി റഷ്യ
അപകടത്തെ തുടർന്ന് ബസിൽ നിന്ന് നിരവധിപേർ തെറിച്ചുപോയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വിജനമായ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ആരംഭിക്കാൻ താമസിച്ചെന്നും ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
Also Read:ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; 25 പേർ കൊല്ലപ്പെട്ടു
അപകടത്തിൽ ഗുരുതര പരിക്കേറ്റ 24 പേരെ വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിൽ കുട്ടികളും ഉൾപ്പെടുന്നു. അപകടത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ന്യൂയോർക്ക് പോലീസ് പറഞ്ഞു.
Read More: ഗാസയിൽ സമ്പൂർണ ക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us