scorecardresearch

പലസ്തീനെ അംഗീകരിക്കുമെന്ന് കാനഡ; തീരുമാനം ബ്രിട്ടന്റെയും കാനഡയുടെയും പ്രഖ്യാപനത്തിന് പിന്നാലെ

സെപ്റ്റംബറിൽ ചേരുന്ന ഐക്യരാഷ്ട്ര സമിതിയുടെ 80-ാമത് ജനറൽ അസംബ്ലിയിൽ പലസ്തീനെ അംഗീകരിക്കാൻ ഉദ്ദേശിക്കുന്നതായാണ് കനേഡിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്

സെപ്റ്റംബറിൽ ചേരുന്ന ഐക്യരാഷ്ട്ര സമിതിയുടെ 80-ാമത് ജനറൽ അസംബ്ലിയിൽ പലസ്തീനെ അംഗീകരിക്കാൻ ഉദ്ദേശിക്കുന്നതായാണ് കനേഡിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്

author-image
WebDesk
New Update
Canada immigrants

പലസ്തീനെ അംഗീകരിക്കുമെന്ന് കാനഡ

ഒട്ടാവ: സെപ്റ്റംബറിൽ പലസ്തീനെ അംഗീകരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. സെപ്റ്റംബറിൽ ചേരുന്ന ഐക്യരാഷ്ട്ര സമിതിയുടെ 80-ാമത് ജനറൽ അസംബ്ലിയിൽ പലസ്തീനെ അംഗീകരിക്കാൻ ഉദ്ദേശിക്കുന്നതായാണ് കനേഡിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇസ്രയേൽ എന്ന രാഷ്ട്രത്തിനൊപ്പം സമാധാനത്തിലും സുരക്ഷയിലും ജീവിക്കുന്ന സ്വതന്ത്രവും, പ്രായോഗികവും, പരമാധികാരവുമുള്ള പലസ്തീൻ രാഷ്ട്രം എന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് കാനഡ വളരെക്കാലമായി പ്രതിജ്ഞാബദ്ധമാണെന്നും കാർണി വ്യക്തമാക്കി.

Advertisment

Also Read:അമേരിക്കയുമായി വ്യാപാര കരാറിലേർപ്പെടാത്ത രാജ്യങ്ങൾക്ക് പ്രത്യേക നികുതി പ്രഖ്യാപിച്ച് ട്രംപ്

പലസ്തീൻ അതോറിറ്റി വളരെ അത്യാവശ്യമായ പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകാൻ പ്രതിജ്ഞാബദ്ധമായതിനാലാണ് കാനഡ പലസ്തീനെ അംഗീകരിക്കാൻ തീരുമാനം എടുത്തതെന്നായിരുന്നു കാർണിയുടെ വിശദീകരണം.

Also Read:ഗാസയിൽ പട്ടിണിയില്ലെന്ന് ഇസ്രായേൽ വാദം തള്ളി ട്രംപ്

ഗാസയിൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് 2026 നടത്താമെന്നും ഈ തിരഞ്ഞെടുപ്പിൽ ഹമാസിന് ഒരു പങ്കാളിത്തവും ഉണ്ടാകില്ലെന്നും പലസ്തീൻ അതോറിറ്റിയുടെ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് ഉറപ്പ് നൽകിയെന്നും കാർണി വ്യക്തമാക്കി. പലസ്തീൻ രാഷ്ട്രത്തെ ഒരിക്കലും സൈനിക വത്കരിക്കില്ലെന്ന് അബ്ബാസ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കാർണി കൂട്ടിച്ചേർത്തു.

Advertisment

മധ്യപൂർവ്വേഷ്യയിലെ ഒരു സ്വതന്ത്രരാഷ്ട്രമെന്ന നിലയിൽ ഇസ്രയേലിന്റെ നിലനിൽപ്പിനെ പിന്തുണയ്ക്കുമെന്നും കാർണി വ്യക്തമാക്കി. ഇസ്രയേലിന് ശാശ്വത സമാധാനം കൈവരിക്കുന്നതിനായി പ്രായോഗികവും സുസ്ഥിരവുമായ ഒരു പലസ്തീൻ രാഷ്ട്രം ആവശ്യമാണെന്നും അതോടൊപ്പം ഇസ്രായേലിന്റെ അനിഷേധ്യമായ സുരക്ഷയ്ക്കുള്ള അവകാശം അംഗീകരിക്കപ്പെടണമെന്നും കാർണി ആവശ്യപ്പെട്ടു.

Also Read:പലസ്തീനെ രാജ്യമായി അംഗീകരിക്കും; നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ്

ഒട്ടാവയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നിലപാട് വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി അനിത ആനന്ദും കാർണിക്കൊപ്പമുണ്ടായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി ചൊവ്വാഴ്ച നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് കാനഡയെ അംഗീകരിക്കുമെന്ന നിലപാടുമായി കാനേഡിയൻ പ്രധാനമന്ത്രി ബുധനാഴ്ച രംഗത്ത് വന്നത്.

Read More

ഗാസയിലെ കത്തോലിക്ക പള്ളിയ്ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം; അതീവ ദുഃഖം രേഖപ്പെടുത്തി മാർപാപ്പ

gaza war Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: