scorecardresearch

വിദേശികൾക്ക് സ്ഥിര താമസത്തിന് അപേക്ഷിക്കാം, ക്ഷണക്കത്ത് അയച്ച് കാനഡ

രാജ്യത്ത് തൊഴിലും സ്ഥിര താമസവും തേടുന്ന വിദേശികൾക്കുള്ള കാനഡയുടെ കുടിയേറ്റ പദ്ധതിയാണ് എക്സ്‌പ്രസ് എൻട്രി

രാജ്യത്ത് തൊഴിലും സ്ഥിര താമസവും തേടുന്ന വിദേശികൾക്കുള്ള കാനഡയുടെ കുടിയേറ്റ പദ്ധതിയാണ് എക്സ്‌പ്രസ് എൻട്രി

author-image
WebDesk
New Update
Canada immigrants

ഫയൽ ചിത്രം

ഒട്ടാവ: ഓഗസ്റ്റിൽ നടന്ന ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ വിജയിച്ച വിദേശികൾക്ക് പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാനുള്ള ക്ഷണം അയച്ച് കാനഡ. എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് 358 വഴി തിരഞ്ഞെടുത്ത 225 പേർക്കാണ് ക്ഷണക്കത്ത് അയച്ചത്. നറുക്കെടുപ്പിൽ ഒരു ഐടിഎ (ഇൻവിറ്റേഷൻ ടു അപ്ലേ) ലഭിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിങ് സിസ്റ്റം (സിആർഎസ്) സ്കോർ 739 ആയിരുന്നു. രാജ്യത്ത് തൊഴിലും സ്ഥിര താമസവും തേടുന്ന വിദേശികൾക്കുള്ള കാനഡയുടെ ജനപ്രിയ കുടിയേറ്റ പദ്ധതിയാണ് എക്സ്‌പ്രസ് എൻട്രി. 

Advertisment

Also Read: പാലിയേക്കര ടോള്‍ പിരിവ്; ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയില്‍ അപ്പീൽ

രാജ്യത്ത് തൊഴിൽ തേടുന്ന വ്യക്തികളിൽ നിന്ന് കനേഡിയൻ സ്ഥിരതാമസത്തിനുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനായി ഐആർസിസി വികസിപ്പിച്ച ഒരു ഇമിഗ്രേഷൻ സംവിധാനമാണ് എക്സ്പ്രസ് എൻട്രി. കാനഡയിൽ സ്ഥിര താമസത്തിനുള്ള അപേക്ഷകൾ നിയന്ത്രിക്കാനാണ് സർക്കാർ എക്‌സ്‌പ്രസ് എൻട്രി ഉപയോഗിക്കുന്നത്. പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, ഭാഷാശേഷി എന്നിവയെ അടിസ്ഥാനമാക്കിയാണ് അപേക്ഷകരെ റാങ്ക് ചെയ്യുന്നത്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും നറുക്കെടുപ്പ് നടത്തുന്നു. 

Also Read: ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കിടെ പുടിനുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി; പങ്കാളിത്തം കൂടുതൽ ദൃഢമാക്കും

Advertisment

ഡോക്ടർമാർ, നഴ്‌സ്, ദന്തഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ തുടങ്ങിയ ആരോഗ്യ സംരക്ഷണ ജോലിക്കാർ, മരപ്പണിക്കാർ, പ്ലംബർമാർ, കോൺട്രാക്ടർമാർ, തുടങ്ങിയ ജോലികൾ ചെയ്യുന്നവർക്കും എക്സ്പ്രസ്സ് എൻട്രിയിൽ അപേക്ഷിക്കാം.

Also Read: ആദായനികുതി ബിൽ പിൻവലിച്ച് കേന്ദ്രം; പുതുക്കിയ ബിൽ 11ന് അവതരിപ്പിക്കും

വിദേശികൾക്ക് ഇതിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് മൂന്ന് വർഷമെങ്കിലും കാനഡയിൽ താമസിക്കണം. കുറഞ്ഞത് ഒരു വർഷമെങ്കിലും ശമ്പളത്തോടു കൂടിയ സ്കിൽഡ് ജോലി (അല്ലെങ്കിൽ തത്തുല്യമായ പാർട്ട് ടൈം ജോലി) ഉണ്ടായിരിക്കണം. കാനഡയിൽ താൽക്കാലിക താമസക്കാരനായി ജോലി ചെയ്യുമ്പോൾ പ്രവൃത്തി പരിചയം നേടിയിരിക്കണം. ശമ്പളമില്ലാത്ത ഇന്റേൺഷിപ്പുകളോ, പാർടൈം ജോലികളോ അംഗീകരിക്കാറില്ല.

Read More: ഭരണഘടനയുടെ അടിസ്ഥാനം ഒരാൾക്ക് ഒരു വോട്ട്: രാഹുൽ ഗാന്ധി

Canada

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: