/indian-express-malayalam/media/media_files/2025/05/19/Dgmh1uo4neTB4VjEYfVP.png)
ഫയൽ ഫൊട്ടോ
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ. ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നാല് ആഴ്ചത്തേക്ക് ടോള്‍ പിരിക്കുന്നത് തടഞ്ഞ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എന്‍എച്ച്എഐ അപ്പീൽ നൽകിയത്.
Also Read: ബന്ധുക്കളിൽനിന്ന് ദുരനുഭവം നേരിടുന്ന വിദ്യാർത്ഥികളെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ്
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നടക്കുന്നത് മൂലം ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു ഹെക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. അടിപ്പാത നിർമ്മാണം നടക്കുന്നതുമൂലം റോഡുകൾ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. പ്രദേശത്ത് ഗതാഗത കുരുക്കും രൂക്ഷമാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്തായിരുന്നു ടോൾ പിരിവ് തടഞ്ഞത്.
Also Read: ഹംപ് ബാക്ക് ഡോൾഫിനുകളുടെ പ്രണയരംഗം ചിത്രീകരിച്ച് ഗവേഷണ സംഘം; ഇന്ത്യയിൽ ആദ്യം
പൊതുപ്രവർത്തകനായ അഡ്വക്കറ്റ് ഷാജി കോടങ്കണ്ടത്തായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെയാണ് ഹര്‍ജിയില്‍ കോടതി വിധി പറഞ്ഞത്.
Read More: ശ്രീനാഥ് ഭാസി ചിത്രത്തിന്റെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ; അസി. ഡയറക്ടർക്കെതിരെ പരാതിയുമായി സംവിധായകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.