/indian-express-malayalam/media/media_files/2025/08/08/pongala-movie-2025-08-08-15-07-35.jpg)
ചിത്രം: ഫേസ്ബുക്ക്
ശ്രീനാഥ് ഭാസി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'പൊങ്കാല'യുടെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായി പരാതി. ചിത്രത്തിന്റെ ക്ലൈമാക്സ് അടക്കമുള്ള സുപ്രധാന രംഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്നാണ് പരാതി. സംവിധായകൻ എ.ബി ബിനിൽ ആണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായ ഫൈസൽ ഷാക്കെതിരെയാണ് സംവിധായകൻ പരാതി നൽകിയത്. 'രണ്ടാഴ്ച മുമ്പ് അസിസ്റ്റന്റ് ഡയർറക്ടർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ താൻ ആവശ്യപ്പെട്ടതു പ്രകാരം ഡിലീറ്റു ചെയ്തു. ഇത് വെള്ളിയാഴ്ച വീണ്ടും മറ്റൊരു സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പരാതി നൽകിയതെന്ന്,' സംവിധായകൻ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ടു ചെയ്തു.
Also Read: മലയാളം പറഞ്ഞ് ഷേക്‌സ്പിയർ, കേരളം കണ്ട് മാർക്വേസ്; പുനർജനിച്ച് വിശ്വസാഹിത്യകാരന്മാർ
എ.ബി ബിനിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ന്റ്മെന്റ്സും ദിയാ ക്രിയേഷനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഡോണ തോമസ്, ശ്രീനാഥ് ഭാസി, കെ.ജി.എഫ് സ്റ്റുഡിയോ, അനിൽ പിള്ള, പ്രജിത രാജേന്ദ്രൻ, ജിയോ ജെയിംസ്, എന്നിവരാണ് നിർമാതാക്കൾ.
Also Read: അവിടെ അവര് 2 പേരും വൈബ്; ഇവിടെ ഞങ്ങൾ കുടുംബമടക്കം വൈബ്, റീലുമായി ആശ ശരത്
ശ്രീനാഥ് ഭാസിക്കു പുറമേ, ഇന്ദ്രൻസ്, ബാബു രാജ്, ബിബിൻ ജോർജ്, കിച്ചു ടെല്ലസ്, സൂര്യകൃഷ്, സുധീർ കരമന, സുധീർ, അലൻസിയർ, റോഷൻ ബഷീർ, സാദിഖ്,മാർട്ടിൻ മുരുകൻ, സോഹൻ സീനുലാൽ, യാമിസോന എന്നിവരും പൊങ്കാലയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Read More: വീടുനിറയെ വളർത്തുമൃഗങ്ങൾ, വിശ്രമമില്ലാതെ സൗഭാഗ്യ: ഇത്രയേറെ പണിയെടുക്കുന്ന സെലിബ്രിറ്റിയെ ആദ്യമായി കാണുകയാണെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.