/indian-express-malayalam/media/media_files/2025/02/01/sDe2aWJhbuWWNwKAXFC4.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: 2025ലെ ആദായനികുതി ബിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പിൻവലിച്ചു. ആറു പതിറ്റാണ്ട് പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമായി ഫെബ്രുവരി 13 ന് ലോകസഭയിൽ അവതരിപ്പിച്ച ആദായനികുതി ബില്ലാണ് പിൻവലിച്ചത്. സെലക്ട് കമ്മിറ്റി നിർദ്ദേശിച്ച മാറ്റങ്ങൾക്കൂടി ഉൾപ്പെടുത്തി ബില്ലിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം.
സെലക്ട് കമ്മിറ്റി നിർദ്ദേശിച്ച മിക്ക ശുപാർശകളും ബില്ലിന്റെ പുതുക്കിയ പതിപ്പിൽ ഉൾപ്പെടുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി പിടിഐ റിപ്പോർട്ടു ചെയ്തു. ഓഗസ്റ്റ് 11 ന് പുതുക്കിയ പതിപ്പ് ലോക്‌സഭയിൽ അവതരിപ്പിക്കാനാണ് തീരുമാനം. ബില്ലിന്റെ ഒന്നിലധികം പതിപ്പുകൾ മൂലമുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കി എല്ലാ മാറ്റങ്ങളും ഉൾപ്പെടുത്തി വ്യക്തവും പുതുക്കിയതുമായ പതിപ്പ് തിങ്കളാഴ്ച സഭയുടെ പരിഗണനയ്ക്കായി അവതരിപ്പിക്കുമെന്ന് പിടിഐ റിപ്പോർട്ടു ചെയ്തു.
ഫെബ്രുവരി 13 നായിരുന്നു ആദായനികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബൈജയന്ത് പാണ്ട അധ്യക്ഷനായ സെലക്ട് കമ്മിറ്റി നിരവധി മാറ്റങ്ങൾ ബില്ലിൽ നിർദ്ദേശിച്ചിരുന്നു. ലോക്‌സഭയിൽ അവതരിപ്പിച്ചതിനു പിന്നാലെ, ബിൽ സൂക്ഷ്മപരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടുകയായിരുന്നു.
Also Read: ഭരണഘടനയുടെ അടിസ്ഥാനം ഒരാൾക്ക് ഒരു വോട്ട്: രാഹുൽ ഗാന്ധി
31 അംഗ സെലക്ട് കമ്മിറ്റി ബില്ലിനെക്കുറിച്ച് ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. പുതിയ നിയമത്തിൽ, മത-ചാരിറ്റബിൾ ട്രസ്റ്റുകൾക്ക് നൽകുന്ന അജ്ഞാത സംഭാവനകൾക്ക് നികുതി ഇളവ് തുടരുന്നതിനെ അനുകൂലിക്കുകയും, ഐടിആർ ഫയലിംഗിലെ അവസാന തീയതിക്ക് ശേഷവും പിഴ ഈടാക്കാതെ നികുതിദായകർക്ക് ടിഡിഎസ് റീഫണ്ട് ക്ലെയിം ചെയ്യാൻ അനുവദിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
Also Read: ഗാസ പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ നിർദേശത്തിന് അംഗീകാരം നൽകി ഇസ്രായേൽ
സർക്കാർ പുതിയ ബില്ലിൽ, ലാഭേച്ഛയില്ലാത്ത സംഘടനകളെ (NPOs) മതപരമായ ട്രസ്റ്റുകൾ സ്വീകരിക്കുന്ന അജ്ഞാത സംഭാവനകൾക്ക് നികുതി ചുമത്തുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ നടത്തിപ്പ്, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മത ട്രസ്റ്റിനു ലഭിക്കുന്ന സംഭാവനകൾക്ക് ബിൽ അനുസൃതമായി നികുതി ചുമത്തും.
Read More: തീരൂവ ചർച്ചകളിൽ തീരുമാനം ഉണ്ടാകും വരെ ഇന്ത്യയുമായി ചർച്ചയില്ല: ഡൊണാൾഡ് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us