scorecardresearch

'ഞാൻ ആർ എസ് എസുകാരൻ' ; യാത്രയയപ്പ് സമ്മേളനത്തിൽ രാഷ്ട്രീയം വ്യക്തമാക്കി ഹൈക്കോടതി ജഡ്ജി

താൻ ഒരിക്കലും ജോലിയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നും സംഘടന വിളിച്ചാൻ ഇനിയും തിരികെ പോകുമെന്നും ചിത്തരഞ്ജൻ ദാഷ് വ്യക്തമാക്കി

താൻ ഒരിക്കലും ജോലിയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നും സംഘടന വിളിച്ചാൻ ഇനിയും തിരികെ പോകുമെന്നും ചിത്തരഞ്ജൻ ദാഷ് വ്യക്തമാക്കി

author-image
WebDesk
New Update
Dash

ജോലിയിൽ പ്രവേശിക്കുന്നതുവരെ സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നവെന്നാണ് ജസ്റ്റിസ് ചിത്തരഞ്ജൻ ദാഷ് വെളിപ്പെടുത്തിയത്

കൊൽക്കത്ത: വിവാങ്ങൽ പ്രസംഗത്തിൽ തന്റെ രാഷ്ട്രീയം വ്യക്തമാക്കി കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് ചിത്തരഞ്ജൻ ദാഷ്. താൻ കുട്ടിക്കാലം മുതൽ ജോലിയിൽ പ്രവേശിക്കുന്നതുവരെ സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നവെന്നാണ് ജസ്റ്റിസ് ചിത്തരഞ്ജൻ ദാഷ് വെളിപ്പെടുത്തിയത്. എന്നാൽ താൻ ഒരിക്കലും ജോലിയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നും സംഘടന വിളിച്ചാൻ ഇനിയും തിരികെ പോകുമെന്നും ചിത്തരഞ്ജൻ ദാഷ് വ്യക്തമാക്കി. 

Advertisment

“ഞാൻ ഏറ്റെടുത്ത ജോലി കാരണം ഏകദേശം 37 വർഷം വരെ ഞാൻ സംഘടനയിൽ നിന്ന് അകന്നിരുന്നു. എന്റെ കരിയറിലെ ഒരു പുരോഗതിക്കും ഞാൻ ഒരിക്കലും സംഘടനയെ ഉപയോഗിച്ചിട്ടില്ല, കാരണം അത് സംഘടനയുടെ തത്വത്തിന് വിരുദ്ധമാണ്" ജസ്റ്റിസ് ദാഷ് പറഞ്ഞു. താൻ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) അംഗമാണെന്നും വിളിച്ചാൽ സംഘടനയിലേക്ക് മടങ്ങാൻ തയ്യാറാണെന്നും വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

“ഇന്ന്, എനിക്ക് എന്റെ യഥാർത്ഥ സ്വത്വം വെളിപ്പെടുത്തണം. ഞാൻ ഒരു സംഘടനയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു... കുട്ടിക്കാലം മുതൽ യൗവനം പ്രാപിക്കുന്നത് വരെ ഞാൻ അവിടെയുണ്ടായിരുന്നു. ധീരനും നേരുള്ളവനും ആയിരിക്കാൻ ഞാൻ പഠിച്ചു... (മറ്റുള്ളവരോട് തുല്യ വീക്ഷണം) എല്ലാറ്റിനുമുപരിയായി, നിങ്ങൾ എവിടെ ജോലി ചെയ്താലും രാജ്യസ്‌നേഹത്തിന്റേയും ജോലിയോടുള്ള പ്രതിബദ്ധതയുടെയും ബോധം ആവശ്യമാണ്.  ഞാൻ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) അംഗമാണ്, ”ജസ്‌റ്റിസ് ദാഷ് വ്യക്തമാക്കി. 

സമ്പന്നനായാലും ദരിദ്രനായാലും കമ്മ്യൂണിസ്റ്റായാലും ബിജെപിക്കാരനായാലും കോൺഗ്രസായാലും ടിഎംസി ആയാലും എല്ലാവരോടും ഞാൻ തുല്യമായി പെരുമാറിയിട്ടുണ്ട്. എന്റെ മുമ്പിൽ എല്ലാവരും തുല്യരാണ്, എന്റെ പെരുമാറ്റത്തിൽ നിന്ന്, എനിക്ക് ആരോടും ഒരു പക്ഷപാതമോ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ തത്വശാസ്ത്രത്തോടോ പ്രത്യേക രാഷ്ട്രീയ സംവിധാനങ്ങളോടോ യാതൊരു പക്ഷപാതമോ ഇല്ലെന്ന് എല്ലാവർക്കും മനസ്സിലാക്കാവുന്നതാണ്. എന്റെ മുന്നിൽ എല്ലാവരും തുല്യരാണ്, രണ്ട് തത്വങ്ങളിൽ ഞാൻ നീതി നടപ്പാക്കാൻ ശ്രമിക്കുന്നു. ഒന്ന് സഹാനുഭൂതി, രണ്ടാമത്തേത് നീതി നടപ്പാക്കാൻ നിയമം വളച്ചൊടിക്കാം, എന്നാൽ നിയമത്തിന് അനുസൃതമായി നീതിയെ വളച്ചൊടിക്കാൻ കഴിയില്ല, ”അദ്ദേഹം പറഞ്ഞു.

Advertisment

“ഈ രണ്ട് തത്വങ്ങളും, ഞാൻ എന്റെ ജീവിതത്തിൽ എപ്പോഴും പ്രയോഗിച്ചു, ഞാൻ തെറ്റ് ചെയ്തിരിക്കാം, ഞാൻ ശരിയായിരിക്കാം, പക്ഷേ, അവർ എന്നെ എന്തെങ്കിലും സഹായത്തിനോ ഏതെങ്കിലും ജോലിക്കോ വിളിച്ചാൽ സംഘടനയിലേക്ക് മടങ്ങാൻ ഞാൻ ഇപ്പോൾ തയ്യാറാണ്. ജീവിതത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ, ഞാൻ ആ സംഘടനയിൽ പെട്ട ആളാണെന്ന് പറയാൻ ധൈര്യമുണ്ടായി, കാരണം അതും തെറ്റല്ല. ഞാൻ ഒരു നല്ല വ്യക്തിയാണെങ്കിൽ, എനിക്ക് ഒരു മോശം സംഘടനയിൽ അംഗമാകാൻ കഴിയില്ല, ”ദാഷ് പറഞ്ഞു. 

തന്റെ പ്രസംഗത്തിൽ ജസ്റ്റിസ് ഡാഷ് കൽക്കട്ട ഹൈക്കോടതിയുടെ ചരിത്രവും പ്രതിഫലിപ്പിച്ചു. "ഈ കോടതി രാജ്യത്തെ ആദ്യത്തെ ചാർട്ടേഡ് ഹൈക്കോടതിയാണ്. വാസ്തവത്തിൽ, സുപ്രീം കോടതി പോലും ഇവിടെ പിറവിയെടുത്തത് ഇരുന്നൂറ് വർഷങ്ങൾക്ക് മുമ്പാണ്… എന്നാൽ ഇന്ന് നിരാശാജനകമായ കാര്യം കൽക്കട്ട ഹൈക്കോടതിക്ക് പാൺ-ഇന്ത്യയിൽ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നതാണ്,” അദ്ദേഹം പറഞ്ഞു.

1962-ൽ ഒഡീഷയിലെ സോനേപൂരിൽ ജനിച്ച ജസ്റ്റിസ് ദാഷ്, ഉള്ളുണ്ടയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ധേൻകനാലിലും ഭുവനേശ്വറിലും ഉപരിപഠനവും പൂർത്തിയാക്കി. തുടർന്ന് 1985-ൽ കട്ടക്കിൽ നിന്ന് നിയമബിരുദം നേടി. 1999 ഫെബ്രുവരിയിൽ അദ്ദേഹം ഒറീസ സുപ്പീരിയർ ജുഡീഷ്യൽ സർവീസിൽ (സീനിയർ ബ്രാഞ്ച്) നേരിട്ടുള്ള റിക്രൂട്ട്‌മെന്റായി ചേർന്നു. 2009 ഒക്ടോബറിൽ ഒറീസ്സ ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി നിയമിക്കപ്പെട്ട അദ്ദേഹം 2022 ജൂണിൽ കൽക്കട്ട ഹൈക്കോടതി ജഡ്ജിയായും നിയമിതനായി. 

Read More

Bjp Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: