scorecardresearch

സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും

രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും

author-image
WebDesk
New Update
CP Radhakrishnan

സി. പി രാധാകൃഷ്ണൻ

ന്യുഡൽഹി:രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.

Advertisment

767 ൽ 452 വോട്ടുകൾ ആണ് സി. പി രാധാകൃഷ്ണൻ നേടിയത്. പാർലമെന്റിന്റെ ഇരുസഭകളിലും ആയി 98.3 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത് . 13 എം പിമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. പ്രതിപക്ഷത്തു നിന്നും 19 പേർ എൻഡിഎ സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തു. 439 വോട്ടുകളാണ് എൻഡിഎ പരമാവധി പ്രതീക്ഷിച്ചതെങ്കിലും 15 വോട്ടുകൾ അസാധുവായതിനുശേഷം എൻഡിഎയ്ക്ക് 452 വോട്ടുകൾ ലഭിച്ചു. 

Also Read:ബിആർഎസിന് പിന്നാലെ പിഎംകെയിലും അച്ഛൻ മകൻ പോര്; അൻപുമണിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ഇന്ത്യാ സഖ്യത്തിന് 315 എംപിമാരാണ് ഉള്ളത്. സ്വതന്ത്രർ ഉൾപ്പെടെ ഒൻപത് പേർ പിന്തുണ അറിയിച്ചിരുന്നു. 324 വോട്ടാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും എതിർ സ്ഥാനാർഥിയും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസുമായ സുദർശന റെഡിക്ക് 300 വോട്ടാണ് ലഭിച്ചത്.രണ്ട് ദക്ഷിണേന്ത്യക്കാർ പരസ്പരം മാറ്റുരച്ച ഏറ്റവും വാശിയേറിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.

Advertisment

Also Read:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച; കണക്കുകൾ പിഴച്ചത് എവിടെ? പരസ്പരം കുറ്റപ്പെടുത്തി പ്രതിപക്ഷ കക്ഷികൾ

അതേസമയം, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി ബി.സുദർശൻ റെഡ്ഡിക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ വോട്ടുകൾ ലഭിച്ചതിനെ ചൊല്ലി പരസ്പരം പഴിചാരുകയാണ് ഇന്ത്യാ സഖ്യത്തിലെ പാർട്ടികൾ. ആം ആദ്മി പാർട്ടിയുടെ (എഎപി) നിരവധി എംപിമാർ എൻഡിഎ സ്ഥാനാർത്ഥി സി.പി.രാധാകൃഷ്ണന് വോട്ട് ചെയ്തതായി തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജി ആരോപിച്ചു. 

Also Read:എംഎൽഎ പെൻഷന് അപേക്ഷയുമായി മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

“ക്രോസ് വോട്ടിങ് ഉണ്ടായിരുന്നുവെന്ന് ഞാൻ അംഗീകരിക്കുന്നുണ്ടെങ്കിലും, എഎപി പോലുള്ള ചില പാർട്ടികളുണ്ട്, അവിടെ ഒരു വനിതാ എംപി പരസ്യമായി ബിജെപിയെ പിന്തുണയ്ക്കുകയും അരവിന്ദ് കെജ്‌രിവാളിനെതിരെ സംസാരിക്കുകയും ചെയ്യുന്നു. അത്തരം രണ്ടോ നാലോ എംപിമാരുണ്ട്,” കൊൽക്കത്ത വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

Read More:ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആദ്യ ഘട്ടം നവംബറോടെ യാഥാർഥ്യമാകും: പീയൂഷ് ഗോയൽ

Vice President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: