/indian-express-malayalam/media/media_files/2025/09/11/anpumani-ramdas-2025-09-11-18-01-42.jpg)
അൻപുമണി രാമദാസ്
ചെന്നൈ: അടുത്തിടയാണ് തെലങ്കാനയിലെ പ്രധാന പാർട്ടികളിലൊന്നായ ബിആർഎസിൽ നിന്ന് മുതിർന്ന നേതാവ് കെ കവിതയെ പിതാവും പാർട്ടി ചെയർമാനുമായ ചന്ദ്രശേഖർ റാവു പുറത്താക്കിയത്. സമാനമായ രീതിയിൽ തമിഴ്‌നാട്ടിലെ പ്രധാനകക്ഷികളിലൊന്നായി പട്ടാളി മക്കൾ കക്ഷിയും അച്ഛൻ മകൻ പോര് രൂക്ഷമാവുകയാണ്.
പട്ടാളി മക്കൾ കക്ഷി നേതാവ് അൻപുമണി രാമദാസിനെ പാർട്ടിയിൽ നിന്ന് വ്യാഴാഴ്ച പുറത്താക്കി. പാർട്ടി സ്ഥാപകനും അൻപുമണിയുടെ പിതാവുമായ എസ് രാമദാസാണ് മകനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.
ചെന്നൈ തൈലാപുരത്ത് എസ് രാമദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് നാടകീയമായ പ്രഖ്യാപനം വന്നത്.പിഎംകെ വർക്കിംഗ് പ്രസിഡന്റ് എന്ന നിലയിൽ നിന്ന് അൻപുമണിയെ പുറത്താക്കുകയല്ല മറിച്ച് പാർട്ടിയിൽ നിന്ന് പൂർണ്ണമായും പുറത്താക്കുകയാണെന്ന് രാമദാസ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read:പാചകത്തൊഴിലാളിക്ക് 46 കോടി രൂപയുടെ ആദായനികുതി നോട്ടീസ്; പരാതിയുമായി മധ്യപ്രദേശ് സ്വദേശി
അൻപുമണി എന്ന കളയെ പിഎംകെയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.നേരത്തെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അനൻപുമണിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി നൽകിയിരുന്നില്ല. ഇതിനെ തുടർന്നാണ് പാർട്ടി നടപടി.
തിരഞ്ഞെടുപ്പു സഖ്യത്തെച്ചൊല്ലി എസ്. രാമദാസും അൻപുമണിയും തമ്മിലുണ്ടായ ഭിന്നതയാണ് പുറത്താക്കലിൽ കലാശിച്ചത്. രാമദാസ് ഡിഎംകെയ്‌ക്കൊപ്പം ചേരാൻ താൽപര്യം പ്രകടിപ്പിക്കുമ്പോൾ എൻഡിഎ മതിയെന്ന നിലപാടിലാണ് അൻപുമണി.
Also Read:പ്രളയം ചതിച്ചു; ഹെലികോപ്റ്ററിൽ പരീക്ഷഹാളിലെത്തി വിദ്യാർഥികൾ
അൻപുമണിയുടെ മൂത്ത സഹോദരി ഗാന്ധിമതിയുടെ മകനും രാമദാസിന്റെ ചെറുമകനുമായ പി.മുകുന്ദനെ പാർട്ടി യുവജന വിഭാഗം അധ്യക്ഷനായി നിയമിച്ചതിനെച്ചൊല്ലി ഡിസംബറിൽ പുതുച്ചേരിയിൽ നടന്ന പാർട്ടി ജനറൽ കൗൺസിലിൽ ഇരുവരും പരസ്യമായി ഏറ്റുമുട്ടിയിരുന്നു.തർക്കത്തിനു പിന്നാലെ പേരിനൊപ്പം തന്റെ പേര് ഉപയോഗിക്കുന്നതിൽ നിന്നു മകനെ രാമദാസ് വിലക്കിയിരുന്നു.
തമിഴ് രാഷ്ട്രീയത്തിലെ ജാതി സമവാക്യങ്ങളിൽ നിർണായക സ്വാധീനമുള്ള രാഷ്ട്രീയ കക്ഷിയാണ് പിഎംകെ. തമിഴ്‌നാട്ടിലെ വടക്കൻ ജില്ലകളിലാണ് പാർട്ടിയുടെ നിർണായക വോട്ട് ബാങ്കുള്ളത്. നിലവിലെ പാർട്ടിയുടെ പിളർപ്പ് തമിഴ്‌നാട്ടിലെ എൻഡിഎ മുന്നണിയ്ക്ക ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Read More:ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം; ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം: സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.