/indian-express-malayalam/media/media_files/QvTVYsqz2pe7ZuEKuj3q.jpg)
ജൂലൈ 23 ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും (ഫയൽ ചിത്രം)
ഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ബജറ്റ് സമ്മേളനം ജൂലൈ 22 ന് ആരംഭിക്കും, ജൂലൈ 23 ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12 ന് സമാപിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ബജറ്റ് സമ്മേളനത്തിനായി പാർലമെന്റിന്റെ ഇരുസഭകളും വിളിക്കുന്നതിനുള്ള നിർദ്ദേശമടങ്ങിയ കേന്ദ്ര സർക്കാരിന്റെ ശുപാർശക്ക് രാഷ്ട്രപതി അംഗീകാരം നൽകിയതായി റിജിജു പറഞ്ഞു.
"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാം ടേമിൽ അവതരിപ്പിക്കുന്ന ആദ്യ ബജറ്റായിരിക്കും ഇത്, നിരവധി ചരിത്രപരമായ ചുവടുകളാൽ അടയാളപ്പെടുത്തപ്പെടുമെന്ന പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ പ്രസ്താവനയെത്തുടർന്ന് ഉയർന്ന പ്രതീക്ഷയ്ക്കിടയിൽ ഇത് അവതരിപ്പിക്കും," റിജിജു എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
സുപ്രധാനമായ സാമൂഹികവും സാമ്പത്തികവുമായ തീരുമാനങ്ങൾ കേന്ദ്ര ബജറ്റിന്റെ ഹൈലൈറ്റ് ആയിരിക്കുമെന്ന് നേരത്തെ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് മുർമു പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. 2023 ൽ ബജറ്റ് സെഷൻ ജനുവരി 31-ന് ആരംഭിച്ച് ഏപ്രിൽ 6-ന് സമാപിച്ചിരുന്നു. കഴിഞ്ഞ വർഷം ബജറ്റ് സെഷനിൽ 25 സിറ്റിംഗുകളാണ് ഉണ്ടായിരുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.