scorecardresearch

Budget 2024: ബജറ്റ് വികസിത ഭാരതം യാഥാർത്ഥ്യമാക്കുമെന്ന് മോദി; ജനങ്ങളെ വശീകരിക്കാനുള്ളതെന്ന് പ്രതിപക്ഷം

Budget 2024-25: വികസിത ഭാരതം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുമെന്ന് ഉറപ്പുനൽകുന്നതാണ് ഇടക്കാല ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് പ്രസംഗം ഹ്രസ്വവും നിരാശാജനകവുമാണെന്ന് ശശി തരൂർ എംപി പറഞ്ഞു.

Budget 2024-25: വികസിത ഭാരതം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുമെന്ന് ഉറപ്പുനൽകുന്നതാണ് ഇടക്കാല ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് പ്രസംഗം ഹ്രസ്വവും നിരാശാജനകവുമാണെന്ന് ശശി തരൂർ എംപി പറഞ്ഞു.

author-image
WebDesk
New Update
Budget 2024 | PM Modi

ഫൊട്ടോ: എക്സ്/ നരേന്ദ്ര മോദി, ശശി തരൂർ

Budget 2024-25: ഡൽഹി: വികസിത ഭാരതം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുമെന്ന് ഉറപ്പുനൽകുന്നതാണ് ഇടക്കാല ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. "വികസിത ഭാരതം എന്ന ലക്ഷ്യത്തിന് പ്രധാനമായി 4 തൂണുകളാണുള്ളത്. യുവാക്കള്‍, വനിതകള്‍, കര്‍ഷകര്‍, ദരിദ്രജന വിഭാഗങ്ങള്‍ എന്നി നാല് തൂണുകളെ ശക്തിപ്പെടുത്തുന്നതാണ് ഇടക്കാല ബജറ്റ്,"

Advertisment

"2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് ശക്തിപകരുന്നതാണ് ബജറ്റ്. ധനക്കമ്മി നിയന്ത്രണത്തിലാക്കാന്‍ ലക്ഷ്യമിടുമ്പോള്‍ തന്നെ മൂലധനച്ചെലവിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 11,11,111 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്," മോദി പറഞ്ഞു.

യുവാക്കൾക്ക് തൊഴിലവസരം നൽകുന്ന ബജറ്റാണോയിതെന്ന് കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരി ചോദിച്ചു. ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളെ വശീകരിക്കാനുള്ള ബജറ്റാണിതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ബജറ്റ് പ്രസംഗം ഹ്രസ്വവും നിരാശാജനകവുമാണെന്ന് ശശി തരൂർ എംപി പറഞ്ഞു. "വളരെ കുറച്ച് സാരാംശമേ ഉണ്ടായിരുന്നുള്ളൂ. ഒരുപാട് വിഷയങ്ങൾ സ്പർശിക്കുക പോലും ചെയ്തിട്ടില്ല," തരൂർ പറഞ്ഞു.

Advertisment

കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ബജറ്റാണ് മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ബജറ്റിനെ വിമർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കേരളത്തെ ഇടക്കാല ബജറ്റിൽ പാടെ തഴഞ്ഞ നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. കേരളം ഇന്ത്യയുടെ ഭാഗമാണോ എന്നുപോലും സംശയിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാന്‍ തയാറാകാത്ത കേന്ദ്ര നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പിന് മുൻപ് ഇടക്കാല ബജറ്റ് അവരിപ്പിച്ചുകൊണ്ട് അടുത്ത പൊതുബജറ്റും തങ്ങൾ തന്നെയാവും അവതരിപ്പിക്കുക എന്ന് പ്രഖ്യാപിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. നാരീശക്തി എന്ന് പറയുന്നതല്ലാതെ പാചകവാതക വിലയിൽ പോലും സർക്കാരിന്റെ നയം രാജ്യത്തെ സ്ത്രീകൾക്കെതിരാണ്. തൊഴിലില്ലായ്മ കുതിച്ചുയരുമ്പോഴും രാജ്യത്ത് തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികളുടെ പ്രഖ്യാപനങ്ങളൊന്നും തന്നെ ബജറ്റിലില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. 

Read More

Narendra Modi Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: