scorecardresearch

Union Budget 2019 Highlights: ഇന്ധനവില കൂടും, സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടി

Union Budget 2019-20 Highlights: ഇന്ത്യൻ പാസ്‌പോർട്ടുളള പ്രവാസികൾക്ക് എളുപ്പത്തിൽ ആധാർ കാർഡ് ലഭ്യമാക്കും

Union Budget 2019-20 Highlights: ഇന്ത്യൻ പാസ്‌പോർട്ടുളള പ്രവാസികൾക്ക് എളുപ്പത്തിൽ ആധാർ കാർഡ് ലഭ്യമാക്കും

author-image
WebDesk
New Update
Union Budget 2019, ബജറ്റ് 2019, Nirmala Sitharaman, നിര്‍മല സീതാരാമന്‍, briefcase, ബജറ്റ് പെട്ടി, parliament പാര്‍ലമെന്റ്

Union Budget of India 2019 Highlights: ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. രാജ്യത്തെ ഈ വർഷം 3 ട്രില്യൻ ഡോളർ മൂല്യമുളള സമ്പദ്‌വ്യവസ്ഥയാക്കി ഉയർത്തിയെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാവർക്കും വീടും കുടിവെളളവും ഉറപ്പാക്കും. 2020 ഓടെ 1.95 കോടി വീടുകൾ നിർമ്മിക്കും. 5 വർഷത്തിനുളളിൽ എല്ലാ കുടുംബങ്ങളിലും കുടിവെളളം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Budget 2019 Explained

Advertisment

ഇന്ത്യൻ പാസ്‌പോർട്ടുളള പ്രവാസികൾക്ക് എളുപ്പത്തിൽ ആധാർ കാർഡ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ആധാർ കാർഡിനായി 180 ദിവസം കാത്തിരിക്കണം. ഇത്തവണത്തെ ബജറ്റിലും ആദായ നികുതി സ്ലാബിൽ മാറ്റമില്ല. 5 ലക്ഷ രൂപവരെയുളളവർക്ക് ആദായനികുതി നൽകേണ്ടതില്ലെന്നും മന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

Budget 2019 LIVE Updates

പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ സെസ് ഏർപ്പെടുത്തി. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെയും രത്നത്തിന്റെയും കസ്റ്റംസ് ഡ്യൂട്ടി 10 ൽനിന്ന് 1 2.5 ശതമാനം ആക്കി ഉയർത്തി.

Live Blog

Finance Minister Nirmala Sitharaman to present first Union Budget of the re-elected Modi government














Highlights

    Advertisment

    13:21 (IST)05 Jul 2019

    ഒരു കോടിയിൽ കൂടുതൽ ഒരു വർഷം പിൻവലിച്ചാൽ നികുതി

    ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു കോടിയിൽ കൂടുതൽ ഒരു വർഷം പിൻവലിച്ചാൽ 2 ശതമാനം ടിഡിഎസ്.

    13:16 (IST)05 Jul 2019

    നികുതി വരുമാനം ഉയർന്നു

    നികുതി വരുമാനം 6.38 ലക്ഷം കോടിയിൽനിന്ന് 11.37 ലക്ഷം കോടിയായി ഉയർന്നു. പ്രത്യക്ഷ നികുതി വരുമാനത്തിൽ 78 ശതമാനം വർധനയെന്ന് ധനമന്ത്രി

    13:10 (IST)05 Jul 2019

    ഇന്ധനം, സ്വർണ വില കൂടും

    സ്വർണത്തിന്റെയും രത്നത്തിന്റെയും കസ്റ്റംസ് ഡ്യൂട്ടി 10 ൽനിന്ന് 1 2.5 ശതമാനം ആക്കി ഉയർത്തി. പെട്രോളിനും ഡീസലിനും വില കൂടും. പെട്രോളിനും ഡീസലിനും 1 രൂപ സെസ്

    publive-image

    13:08 (IST)05 Jul 2019

    സമ്പന്നർക്ക് സർചാർജ്

    2 കോടിയിലധികം വാർഷിക വരുമാനമുളളവർക്ക് സർചാർജ്. 2-5 കോടിവരെ വരുമാനമുളളവർക്ക് 3 ശതമാനം സർചാർജ്. 5 കോടിയിലധികം വാർഷിക വരുമാനമുളളവർക്ക് 7 ശതമാനം.

    13:02 (IST)05 Jul 2019

    ഭവന വായ്പയ്ക്ക് ഇളവ്

    2020 ന് മുമ്പ് ഭവന വായ്പ എടുക്കുന്നവർക്ക് മൊത്തം 3.5 ലക്ഷത്തിന്റെ ഇളവ്. 45 ലക്ഷം രൂപ വരെ വിലയുളള വീട് വാങ്ങിയാൽ കൂടുതൽ നികുതി ഇളവ്. ഇലക്ട്രിക് വാഹനങ്ങൾക്കുളള വായ്പയ്ക്ക് നികുതി ഇളവ്. ഇലക്ട്രിക് വാഹന വായ്പ പലിശയ്ക്ക് 1.5 ലക്ഷംവരെ ആദായ നികുതിയിളവ്

    12:56 (IST)05 Jul 2019

    സ്റ്റാർട് അപ്പുകൾക്ക് മാത്രമായി പ്രത്യേക ചാനൽ

    സ്റ്റാർട് അപ് കമ്പനികൾക്ക് ഇൻകം ടാക്സ് പരിശോധ ഉണ്ടാകില്ല, പകരം പുതിയ സംവിധാനം കൊണ്ടുവരും. സ്റ്റാർട് അപ്പുകൾക്ക് മാത്രമായി പ്രത്യേക ചാനൽ

    12:55 (IST)05 Jul 2019

    ആദായ നികുതിയിൽ ഇളവ്

    5 ലക്ഷം വരെ വാർഷിക വരുമാനമുളളവർക്ക് ആദായ നികുതിയില്ല. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഇനി മുതൽ പാൻ കാർഡ് ഇല്ലെങ്കിൽ ആധാർ കാർഡ് ഉപയോഗിക്കാം

    publive-image

    12:51 (IST)05 Jul 2019

    സ്റ്റാർട് അപ്പുകൾക്ക് മാത്രമായി പ്രത്യേക ചാനൽ

    സ്റ്റാർട് അപ് കമ്പനികൾക്ക് ഇൻകം ടാക്സ് പരിശോധന ഉണ്ടാകില്ല, പകരം പുതിയ സംവിധാനം കൊണ്ടുവരും. സ്റ്റാർട് അപ്പുകൾക്ക് മാത്രമായി പ്രത്യേക ചാനൽ

    12:48 (IST)05 Jul 2019

    ഓഹരികൾ വിറ്റഴിക്കും

    പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും. എയർ ഇന്ത്യയുടേതടക്കം ഓഹരി വിറ്റഴിക്കും. 1,05,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കും

    12:43 (IST)05 Jul 2019

    ബജറ്റ് 2019

    സോളാർ അടുപ്പുകൾ പ്രോത്സാഹിപ്പിക്കുംദേശീയ കായിക വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുംകാഴ്ച പരിമിതർക്കും തിരിച്ചറിയാവുന്ന നാണയങ്ങൾ ലഭ്യമാക്കുംഗാന്ധിയൻ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിന് 'ഗാന്ധി പീഡിയ'സാമൂഹ്യ സംരംഭങ്ങൾക്കും സന്നദ്ധ സംഘടനകൾക്കുമായി സോഷ്യൽ സ്റ്റോക് എക്‌സ്ചേഞ്ച്

    12:32 (IST)05 Jul 2019

    എൽഇഡി ഉപയോഗം കൂട്ടാൻ മിഷൻ എൽഇഡി പദ്ധതി

    എൽഇഡി ഉപയോഗം കൂട്ടാൻ മിഷൻ എൽഇഡി പദ്ധതി. 45 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്തു. ഇതുവഴി 18,341 കോടി ലാഭം.

    12:26 (IST)05 Jul 2019

    പ്രവാസികൾക്ക് വേഗത്തിൽ ആധാർ കാർഡ്

    ഇന്ത്യൻ പാസ്‌പോർട്ടുളള പ്രവാസികൾക്ക് ആധാർ കാർഡ് വേഗത്തിൽ ലഭ്യമാക്കും. നിലവിൽ 180 ദിവസം കാത്തിരിക്കണമെന്നാണ് ചട്ടം.

    publive-image

    12:19 (IST)05 Jul 2019

    വനിതകൾക്ക് സഹായം

    സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകൾക്ക് 5000 രൂപ ഓവർ ഡ്രാഫ്റ്റ്. വികസനത്തിൽ സ്ത്രീ പങ്കാളിത്തം കൂട്ടും. സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് പ്രത്യേക സഹായം. സ്വയം സഹായ സംഘങ്ങളിലെ ഓരോ സ്ത്രീക്കും 1 ലക്ഷം രൂപവരെ വായ്പ.

    12:14 (IST)05 Jul 2019

    വിദേശ രാജ്യങ്ങളിലെ വിദ്യാർഥികളെ ആകർഷിക്കാൻ 'സ്റ്റഡി ഇൻ ഇന്ത്യ; പദ്ധതി

    ഇന്ത്യയെ ഉന്നത വിദ്യഭ്യാസ കേന്ദ്രമാക്കാൻ 'സ്റ്റഡി ഇൻ ഇന്ത്യ; പദ്ധതി. നാഷണൽ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കും. ലോകനിലവാരമുളള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി 400 കോടി വകയിരുത്തി. ഗവേഷണത്തിന് ഊന്നൽ നൽകിയുളള വിദ്യാഭ്യാസ പരിഷ്കരണം.

    12:05 (IST)05 Jul 2019

    5 വർഷത്തിനുളളിൽ എല്ലാ വീടുകളിലും കുടിവെളളം

    2024 ഓടെ എല്ലാ വീടുകളിലും കുടിവെളളം ഉറപ്പാക്കും. രാജ്യത്ത് ജലസംരക്ഷണത്തിനായി ജൽ ജീവൻ മിഷൻ. ജലസംരക്ഷണം താഴെ തട്ടിൽ ഉറപ്പാക്കും. ജലസ്ത്രോതസുകളിൽ റീചാർജിങ് നടത്തും.

    publive-image

    12:04 (IST)05 Jul 2019

    ചെറുകിട വ്യാപാരികൾക്ക് പെൻഷൻ

    ചെറുകിട വ്യാപാരികൾക്ക് പെൻഷൻ നൽകും. 3 കോടി വ്യാപാരികളെ ഉൾപ്പെടുത്തും. ഒന്നര കോടിയിൽ താഴെ വിറ്റുവരവുളളവർക്ക് പ്രയോജനം.  ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് 2 ശതമാനം പലിശ ഇളവ്.

    12:02 (IST)05 Jul 2019

    എല്ലാ പഞ്ചായത്തിലും ഇന്റർനെറ്റ് കണക്ഷൻ

    എല്ലാ പഞ്ചായത്തിലും ഇന്റർനെറ്റ് കണക്ഷൻ ഉറപ്പാക്കും. ഹരിത സാങ്കേതിക വിദ്യയിൽ 30,000 കി.മി റോഡ് നിർമ്മിക്കും

    publive-image

    12:00 (IST)05 Jul 2019

    5 വർഷത്തിനിടെ 9.6 കോടി ടോയ്‌‌ലെറ്റുകൾ നിർമിച്ചു

    5 വർഷത്തിനിടെ 9.6 കോടി ടോയ്‌‌ലെറ്റുകൾ നിർമിച്ചു. ഈ വർഷം ഒക്ടോബർ രണ്ടോടെ രാജ്യം വെളിയിട വിസർജന വിമുക്തമാക്കും. ഇപ്പോൾ തന്നെ രാജ്യത്തെ 95 ശതമാനം നഗരങ്ങളും വെളിയിട വിസർജന വിമുക്തമായി.

    11:44 (IST)05 Jul 2019

    മുഴുവൻ ആളുകൾക്കും വീട്, ചെറുകിട വ്യാപാരികൾക്ക് പെൻഷൻ

    രാജ്യത്തെ മുഴുവൻ ആളുകൾക്കും വീട്. ഇതിനായി മാതൃകാ വാടക നിയമം കൊണ്ടുവരും. 2020 ൽ 1.95 കോടി വീടുകൾ നിർമിക്കും. . എല്ലാവർക്കും ഒരുപോലെ ജലം-പാചകവാതകം ഉറപ്പാക്കാൻ ജല-ഗ്യാസ് ഗ്രിഡ് നടപ്പാക്കും. ചെറുകിട വ്യാപാരികൾക്ക് പെൻഷൻ. 3 കോടി വ്യാപാരികളെ ഉൾപ്പെടുത്തും.

    publive-image

    11:31 (IST)05 Jul 2019

    റെയിൽ വികസനത്തിന് പിപി മോഡൽ

    റെയിൽ വികസനത്തിന് പിപി മോഡൽ കൊണ്ടുവരും. ഇന്ത്യയൊട്ടാകെ സഞ്ചരിക്കാൻ ഒറ്റ ട്രാവൽ കാർഡ്. വൈദ്യുതി വാഹനങ്ങൾ വ്യാപകമാക്കും. ഇതിനായി 10000 കോടിയുടെ പുതിയ പദ്ധതി.

    publive-image

    11:29 (IST)05 Jul 2019

    സംസ്ഥാനങ്ങൾക്ക് താങ്ങാവുന്ന ചെലവിൽ വൈദ്യുതി ഉറപ്പാക്കും

    എല്ലാ സംസ്ഥാനങ്ങൾക്കും താങ്ങാവുന്ന ചെലവിൽ വൈദ്യുതി ഉറപ്പാക്കും. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ ഗ്രിഡ് സംവിധാനം നടപ്പാക്കും.

    publive-image

    11:26 (IST)05 Jul 2019

    ഗതാഗതം മെച്ചപ്പെടുത്തും

    ഈ വർഷം 210 കിലോമീറ്റർ മെട്രോ ലൈൻ പ്രവർത്തന ക്ഷമമായി. ഇതുവരെ 657 കിലോമീറ്റർ ദൂരത്തിൽ മെട്രോ സംവിധാനം നിലവിൽ വന്നു. സംസ്ഥാനങ്ങളിലെ റോഡ് ഗതാഗതം മെച്ചപ്പെടുത്താൻ കേന്ദ്രസഹായം നൽകും. റോഡ്-റെയിൽ-വ്യോമഗതാഗത സംവിധാനങ്ങളെ രാജ്യാന്തര നിലവാരത്തിലെത്തിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് സാമ്പത്തിക സഹായം നൽകും. ചരക്ക് ഗാതഗതത്തിന് ജലഗതാഗതം കൂടുതൽ ഉപയോഗപ്പെടുത്തും. ഗംഗാനദിയിലൂടെയുളള ചരക്ക് ഗതാഗതം 4 ഇരട്ടിയായി ഉയർത്തും.

    11:20 (IST)05 Jul 2019

    ക്രയശേഷിയിൽ ഇന്ത്യ ലോകത്ത് മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥ

    ക്രയശേഷിയിൽ ഇന്ത്യ ഇപ്പോൾ ലോകത്ത് മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയെന്ന് ധനമന്ത്രി. സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ 5 വർഷത്തിനുളളിൽ 2.7 ട്രില്യൺ ഡോളറായി. അടുത്ത 5 വർഷത്തിനകം 5 ട്രില്യൺ ഡോളർ എന്ന സാമ്പത്തിക വളർച്ച ലക്ഷ്യം കൈവരിക്കും. ഈ വർഷം തന്നെ ഇന്ത്യ 3 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥായി മാറും.

    11:11 (IST)05 Jul 2019

    മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനകാര്യമന്ത്രി

    പുതിയ ഇന്ത്യക്കായുളള ആഗ്രഹം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പ്രവർത്തിക്കുന്ന സർക്കാരിനുളള അംഗീകാരമായിരുന്നു ജനവിധി. 2.7 ട്രില്യൻ ഡോളർ സമ്പദ്‌വ്യവസ്ഥയായി വളർന്നു

    11:06 (IST)05 Jul 2019

    ബജറ്റ് അവതരണം തുടങ്ങി

    രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ധനകാര്യ മന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്

    10:51 (IST)05 Jul 2019

    പാർലമെന്റിൽ വിതരണം ചെയ്യുന്നതിനായുള്ള ബജറ്റ് കോപ്പികൾ

    publive-image

    10:48 (IST)05 Jul 2019

    നിര്‍മല സീതാരാമന്റെ മാതാപിതാക്കളും പാര്‍ലമെന്റില്‍

    10:13 (IST)05 Jul 2019

    നിർമ്മല സീതാരാമൻ പാർലമെന്റിൽ എത്തി

    ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ എത്തി

    publive-image

    09:24 (IST)05 Jul 2019

    ബജറ്റ് അവതരണത്തിനായി നിർമ്മല സീതാരാമൻ പാർലമെന്റിലേക്ക്

    രണ്ടാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമ്മല സിതാരാമനും അനുരാഗ് താക്കൂറും പാർലമെന്റിലേക്ക്. 

    publive-image

    09:11 (IST)05 Jul 2019

    കേന്ദ്ര ബജറ്റ്: ആവശ്യങ്ങളുന്നയിച്ച് കേരളം

    രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റവതരണത്തിനായി ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്നെത്തുമ്പോൾ കേരളത്തോടുള്ള കേന്ദ്രത്തിന്റെ നിലപാട് എന്തായിരിക്കുമെന്നാണ് പല കോണുകളിൽ നിന്നും ഉയരുന്ന ആശങ്ക. പ്രളയത്തോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കേരളത്തിന് കൂടുതൽ ഇളവുകൾ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രളയ ദുരിതത്തിൽ നിന്നും കരകയറാൻ കേരളത്തിന് സഹായം വേണമെന്നും വായ്പ എടുക്കാനുള്ള പരിധി ഉയർത്തണമെന്നും ധനമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. Read More

    08:52 (IST)05 Jul 2019

    നിർമ്മല സിതാരാമൻ ധനമന്ത്രാലയത്തിൽ എത്തി

    ബജറ്റ് അവതരണത്തിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ധനമന്ത്രാലയത്തിൽ എത്തി.  രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്.

    08:21 (IST)05 Jul 2019

    എന്താണ് ഈ ബജറ്റിൽ നോക്കിക്കാണേണ്ടത്?

    ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു: ”ഇത് ഒരു ഇടക്കാല ബജറ്റാണ്. ഇത് ബജറ്റിന്റെ ട്രെയിലര്‍ മാത്രമാണ്, അത് തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയെ വികസന പാതയിലേക്ക് നയിക്കും.”ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ്ണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ എത്തുമ്പോള്‍, അതിന്റെ പൂര്‍ണ ചിത്രം കാണിക്കുക എന്ന ക്ലേശകരമായൊരു കര്‍ത്തവ്യമാണ് നിര്‍വ്വഹിക്കേണ്ടിവരിക. ഒരു വശത്ത്, ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിച്ച വോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത് മുഴുവന്‍ വര്‍ഷത്തെ ബജറ്റ് ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമ നടപടികള്‍ കൂടുതല്‍ വിപുലമാക്കുമെന്നാണ്. മറുവശത്ത്, ഇടക്കാല ബജറ്റിന് ശേഷം, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ തകര്‍ന്നിരിക്കുന്നു, ഇത് ആ വാഗ്ദാനങ്ങള്‍ പാലിക്കുക എന്നത് എത്ര എളുപ്പമുള്ള കാര്യമല്ല. Read More

    07:40 (IST)05 Jul 2019

    ബജറ്റ് പ്രസംഗം 11 മണിക്ക്

    രാവിലെ 11 മണിക്ക് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് പ്രസംഗം നടത്തും 

    07:40 (IST)05 Jul 2019

    വനിതാ മന്ത്രി അവതരിപ്പിക്കുന്ന ബജറ്റ്

    മുഴുന്‍ സമയ വനിത മന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്ന പ്രത്യേകത കൂടിയും നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിനുണ്ട്

    07:39 (IST)05 Jul 2019

    പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

    രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണ് ഇത്.

    Union Budget 2019-20 Live Updates: സമ്പദ്‌വ്യവസ്ഥക്ക് പുതിയ ദിശാബോധം നല്‍കാന്‍ കേന്ദ്ര ബജറ്റിന് കഴിയുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുമെന്നാണ് പ്രതീക്ഷ. കാര്‍ഷിക മേഖലയിലെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ഗണ്യമായ മൂലധന നിക്ഷേപം വര്‍ധിപ്പിക്കേണ്ടതുണ്ട്. ആഭ്യന്തര വ്യാപാരത്തിന് ഇളവുകള്‍, കര്‍ഷക്ഷേമ പദ്ധതികള്‍ എന്നിവയും പ്രതീക്ഷിക്കുന്നു.

    Economic Survey of India 2019 Highlights: ന്യൂഡൽഹി: പൊതു ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ സാമ്പത്തിക സർവേ പാർലമെന്റിന്റെ ഇരുസഭകളുടെയും മേശപ്പുറത്ത് വച്ചു. 2019-20 വർഷങ്ങളിൽ ജിഡിപി വളർച്ച 7 ശതമാനമാക്കി ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷ സർവേയിൽ പറയുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ തയ്യാറാക്കിയ സർവേയിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സാധ്യമായ പരിഹാരങ്ങളെക്കുറിച്ചുമാണ് ഊന്നൽ നൽകിയിരിക്കുന്നത്.

    Narendra Modi Union Budget

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: