Budget 2019 Explained: കേന്ദ്ര ബജറ്റ്: ഭവന വായ്‌പകൾക്ക് നികുതിയിളവ്

Budget 2019 Explained: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ.

Union Budget 2019, ബജറ്റ് 2019, Nirmala Sitharaman, നിര്‍മല സീതാരാമന്‍, briefcase, ബജറ്റ് പെട്ടി, parliament പാര്‍ലമെന്റ്

Budget 2019 Explained: ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ കന്നിബജറ്റാണ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് കൂടിയാണിത്. ഇടക്കാല ബജറ്റിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി സ്റ്റോക് മാർക്കെറ്റിൽ മുന്നേറ്റമുണ്ടായെങ്കിലും അവതരണം തുടങ്ങിയതോടെ ഓഹരി വിപണിയിൽ ഇടിവുണ്ടായി.

Read More: Union Budget 2019 Live: പ്രവാസികൾക്ക് വേഗത്തിൽ ആധാർ കാർഡ്

Budget 2019 Explained

രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ. അതിനായി ചെലവ് വര്‍ധിപ്പിച്ച് വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ വലിയ ക്ഷേമ പ്രഖ്യാപനങ്ങള്‍ തന്നെ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്. ആഭ്യന്തര വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലായതും തൊഴിലില്ലായ്മ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതും സര്‍ക്കാരിന് തിരിച്ചടിയാണ്. ഇതോടൊപ്പം കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വലിയ പരിഗണന ഈ ഘട്ടത്തില്‍ നല്‍കേണ്ടതുണ്ട്. ഇതിനെല്ലാം പുറമെയാണ് രാജ്യത്ത് കിട്ടാക്കടം വര്‍ധിച്ച് വരുന്നത്. അധിക വിഭവ സമാഹരണത്തിനുള്ള നീക്കങ്ങളും സര്‍ക്കാര്‍ നടത്തണം. ഇതിനായി 2015 നിര്‍ത്തലാക്കിയ സമ്പന്നര്‍ക്കുള്ള നികുതി അടക്കമുള്ളവ വീണ്ടും ഏര്‍പ്പെടുത്തുമെന്നുള്ള സൂചനകളും ഉയരുന്നുണ്ട്.

Budget Explained: സ്വർണ്ണത്തിന് വില കൂടും

സ്വര്‍ണവും അതുപോലുള്ള വിലയേറിയ ലോഹങ്ങളുടേയും കസ്റ്റംസ് തീരുവ കൂട്ടി. ഇന്ധന വില കൂടും. ലിറ്ററിന് ഒരു രൂപ സെസ്.

Budget Explained: പാൻ കാർഡ് ഇല്ലെങ്കിൽ ആധാർ ആയാലും മതി

ഇനി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ പാൻ നമ്പർ ഇല്ലെങ്കിൽ ആധാർ കാർഡ് ആയാലും മതിയെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം.  കൂടാതെ അഞ്ച് ലക്ഷം രൂപ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. 45 ലക്ഷം വരെയുള്ള ഭവന വായ്പകളിൽ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ്. ഉദ്യോഗസ്ഥ ഇടപെടല്‍ ഇല്ലാതാക്കാന്‍ നികുതി ശേഖരണം ഡിജിറ്റലാക്കും

Budget Explained: എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കും

എയർ ഇന്ത്യയുടേതടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ  വിറ്റഴിക്കും. ഓഹരി വിറ്റഴിക്കൽ ഊർജിതമാക്കുന്നതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 10,5000 കോടി രൂപ നേടും

Budget Explained: ഗതാഗത രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യം

ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകും. ഇതിനായി  ഇളവുകള്‍ നൽകും. റെയിൽവേ വികസനത്തിന് വൻ തുക നീക്കിവെക്കും. 2030 വരെയുള്ള കാലയളവിൽ 50 ലക്ഷം കോടി രൂപ ഇതിനായി ചെലവിടും. റെയില്‍വെ വികസനത്തിന്  പിപിപി മാതൃക നടപ്പിലാക്കും. ഈ വര്‍ഷം 210 കിലോമീറ്റര്‍ മെട്രോ ലൈന്‍ സ്ഥാപിക്കും.  രാജ്യത്ത് ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായി രണ്ടാം ഘട്ടത്തില്‍ 10,000 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.  ജല​ഗതാ​ഗതത്തിനും വ്യോമയാനത്തിനും വികസന പദ്ധതികൾ നടപ്പാക്കും. ജലമാർ​ഗമുള്ള  ചരക്ക് ​ഗതാ​ഗതം വർധിപ്പിക്കും.

Budget Explained: ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി

വൈദ്യുതി വിതരണത്തിന്  എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കുമെന്ന്‌ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി മാതൃകയില്‍, ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് പദ്ധതിയും നടപ്പാക്കും. റോഡ്, ജല, വായു ഗതാഗത മാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും.

Budget Explained: പ്രവാസികൾക്ക് ആധാർ കാർഡ്

വിദേശങ്ങളില്‍ താമസിക്കുന്ന ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ആധാര്‍ നടപ്പിലാക്കും. നിലവിൽ 180 ദിവസം കാത്തിരുന്നാലേ ആധാറിന് അപേക്ഷിക്കാൻ സാധിക്കൂ. പുതിയ പ്രഖ്യാപനത്തിലൂടെ ആ കാലതാമസം ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്. 123.82 കോടി ഇന്ത്യക്കാർക്ക് നിലവിൽ ആധാർ കാർഡ് ഉണ്ട്.

Budget Explained: സീറോ ഫാമിങ്ങിന് പ്രാധാന്യം

കാര്‍ഷിക മേഖലയിലേക്ക് തിരിച്ച് പോകും. സീറോ ബജറ്റ് ഫാമിങ്ങിന് ഊന്നല്‍ നല്‍കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുളള നടപടികള്‍ രൂപീകരിക്കും. ജോലി തേടി നഗരങ്ങളിലേക്ക് പോകേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Budget 2019 explained nirmala seetharaman live updats

Next Story
രാജ്യദ്രോഹ കുറ്റം: എംഡിഎംകെ നേതാവ് വൈക്കോയ്ക്ക് ഒരു വര്‍ഷം തടവുശിക്ഷVaiko, വൈകോ, Tamil Nadu, തമിഴ്നാട്, Sedition, രാജ്യദ്രോഹം., court, കോടതി, prison , ജയില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com