Economic Survey of India 2019 Highlights: ന്യൂഡൽഹി: പൊതു ബജറ്റിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവേ പാർലമെന്റിന്റെ ഇരുസഭകളുടെയും മേശപ്പുറത്ത് വച്ചു. 2019-20 വർഷങ്ങളിൽ ജിഡിപി വളർച്ച 7 ശതമാനമാക്കി ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷ സർവേയിൽ പറയുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ തയ്യാറാക്കിയ സർവേയിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സാധ്യമായ പരിഹാരങ്ങളെക്കുറിച്ചുമാണ് ഊന്നൽ നൽകിയിരിക്കുന്നത്.
Read Also: സാമ്പത്തിക സർവേ പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ട്
2018-19 ലെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വാർഷിക റിപ്പോർട്ടും ആദ്യ മോദി സർക്കാർ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അഴിച്ചു പണി നടത്തേണ്ടതായുണ്ടെന്നും ചില വിമർശകൾ പറയുന്ന സമയത്താണ് പുറത്തുവന്നത്
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതി ചെയർമാൻ ബിബേക് ഡിബ്രോയ് സാമ്പത്തിക സർവേയെ സ്വാഗതം ചെയ്തു
2019 ലെ സാമ്പത്തിക സർവേയെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി 5 ട്രില്യൻ ഡോളർ സാമ്പത്തിക സ്ഥിതി കൈവരിക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.
രാജ്യസഭയുടെ മേശപ്പുറത്ത് വച്ച സാമ്പത്തിക സർവേ റിപ്പോർട്ട് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കുന്നു.
അസ്ഥിരമായ ഒരു ലോകത്ത് പദ്ധതികൾ സാധാരണ ജനങ്ങളിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്താൻ 3 പ്രധാന ഘടകങ്ങൾ നിർണായകമാണ്. ആദ്യത്തേത് പ്രധാനമന്ത്രി നേത്തെ നൽകിയ ഒരു വീക്ഷണമാണ്, 2024-25 ൽ ഇന്ത്യയെ അഞ്ചുലക്ഷംകോടി ഡോളർ സമ്പദ്വ്യവസ്ഥയാക്കി മാറ്റുക. ആ ലക്ഷ്യം നേടാൻ, തന്ത്രപരമായ ഒരു രൂപരേഖ ആവശ്യമാണ്. പ്രധാനമന്ത്രിയുടെ ലക്ഷ്യം കൈവരിക്കുന്നതിനായി ആ രൂപരേഖ നൽകാൻ ഈ വർഷം സാമ്പത്തിക സർവേ ഒരു സമഗ്രമായ ശ്രമം നടത്തിയിട്ടുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു.
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ മാധ്യമങ്ങളുമായി സംസാരിച്ചു. സുബ്രഹ്മണ്യന്റെ ആദ്യ സാമ്പത്തിക സർവേയാണിത്.
ഇത്തവണത്തെ സാമ്പത്തിക സർവേ റിപ്പോർട്ടിന്റെ കവറിന്റെ നിറം നീലയാണ്. രാജ്യത്തിന്റെ സാമ്പത്തിക മാതൃകയുടെ പ്രതിഫലനത്തെയാണ് ഇതിലൂടെ കാട്ടിയതെന്ന് മുഖ്യ സാാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു.
വിരമിക്കൽ പ്രായം 60 ആക്കി ഉയർത്താൻ സാമ്പത്തിക സർവേയിൽ നിർദേശം. പെൻഷൻ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയെയും, മാത്രമല്ല പ്രായമായവരിൽ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം വർധിപ്പിക്കാനും ഇത് സഹായിക്കുമെന്നും സാമ്പത്തിക സർവേ പറയുന്നു.
2019 ലെ സാമ്പത്തിക സർവേ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ചതിനുപിന്നാലെ ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 100 പോയിന്റ് ഉയർന്ന് 39,938.10 ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 37 പോയിന്റ് ഉയർന്ന് 11,950.20 ലായി. കഴിഞ്ഞ സാമ്പത്തിക വർഷം 6.8 ശതമാനമായിരുന്നു വളർച്ചാ നിരക്ക്. 2019-20 ൽ ഇത് 7 ശതമാനമാക്കി ഉയർത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സർവേ പറയുന്നു
ഓരോ വർഷവും 8 ശതമാനം വളർച്ച കൈവരിച്ചാൽ മാത്രമേ 5 ട്രില്യൻ ഡോളറിന്റെ സാമ്പത്തിക ശേഷി 2025 ൽ ഇന്ത്യക്ക് നേടാനാവൂവെന്ന് സാമ്പത്തിക സർവേ പറയുന്നു
നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ വളർച്ചാ നിരക്ക് 7 ശതമാനമാകുമെന്ന് സാമ്പത്തിക സർവേ. ധനക്കമ്മി 5.8 ശതമാനമായിരിക്കും. നടപ്പ് സാമ്പത്തിക വർഷത്തിൽ എണ്ണ വില താഴുമെന്നും പ്രതീക്ഷ
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു
ധനകാര്യമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ തയ്യാറാക്കിയ സാമ്പത്തിക സർവേ ഇന്നു മേശപ്പുറത്ത് വയ്ക്കും